Challenger App

No.1 PSC Learning App

1M+ Downloads
ഡാനിയേൽ ഗോൾമാൻ എന്ന മനഃശാസ്ത്രജ്ഞൻ്റെ അഭിപ്രായത്തിൽ ജീവിത വിജയത്തിൻ്റെ 80% ആശ്രയിച്ചിരിക്കുന്നത് ഒരു വ്യക്തിയുടെ ഏത് തരം ബുദ്ധി ആണ് ?

Aശാരീരികവും സംഗീതപരവുമായ ബുദ്ധി

Bവൈജ്ഞാനിക ബുദ്ധി

Cകായിക ബുദ്ധി

Dവൈകാരിക ബുദ്ധിയും ആത്മാവബോധവും

Answer:

D. വൈകാരിക ബുദ്ധിയും ആത്മാവബോധവും

Read Explanation:

വൈകാരിക ബുദ്ധി (Emotional Intelligence):

      

         ഒരു വ്യക്തിക്ക് തന്റെയും, മറ്റുള്ളവരുടെയും വൈകാരിക അവസ്ഥകളെ തിരിച്ചറിയാനും, വ്യക്തി ബന്ധങ്ങൾ മെച്ചപ്പെടുത്താനുമുള്ള പ്രചോദകമായി ആ തിരിച്ചറിവിനെ ഉപയോഗപ്പെടുത്താനുള്ള സാമൂഹ്യമായ ബുദ്ധിശക്തിയെ, വൈകാരിക ബുദ്ധി എന്നു പറയുന്നു.

 

ഡാനിയൽ ഗോൾമാൻ:

 

  • ഡാനിയൽ ഗോൾമാൻ, 1995 ൽ "Emotional Intelligence" എന്ന പ്രശസ്തമായ പുസ്തകം പ്രസിധീകരിച്ചു.
  • ഇതിലൂടെ, ജീവിത വിജയത്തെ സ്വാധീനിക്കുന്ന നിർണായക ഘടകം എന്ന നിലയിൽ, വൈകാരിക ബുദ്ധിക്കുള്ള സ്വീകാര്യത വർദ്ധിച്ചു.

ഗോൾമാന്റെ അഭിപ്രായത്തിൽ വ്യക്തിപര ശേഷികൾ (Personal Competence):

  1. സ്വാവബോധം (Self-awareness)
  2. ആത്മ നിയന്ത്രണം (Self-regulation)
  3. ആത്മ ചോദനം (Self-motivation)

 

ഗോൾമാന്റെ അഭിപ്രായത്തിൽ സാമൂഹ്യ ശേഷികൾ (Social Skills):

  1. സാമൂഹ്യ അവബോധം (Social awareness)
  2. സാമൂഹ്യ നൈപുണികൾ (Social Competence)

 

ഡാനിയൽ ഗോൾമാൻ വൈകാരിക ബുദ്ധിയുടെ 5 സവിശേഷതകൾ കണ്ടെത്തി:

  1. സ്വാവബോധം (Self-Awareness)
  2. ആത്മ നിയന്ത്രണം (Self-Regulation)
  3. അഭിപ്രേരണ (Motivation)
  4. സാമൂഹ്യാവബോധം (Social Awareness)
  5. സാമൂഹിക നൈപുണി (Social Skills)

 

 


Related Questions:

പരിസ്ഥിതിയെ തനിക്കിഷ്ടപ്പെട്ട രൂപത്തിൽ മാറ്റുന്നതിന് അറിവ് പ്രയോഗിക്കാനുള്ള കഴിവാണ് ഐ. ക്യു എങ്കിൽ ഈ. ക്യൂ .............. ആണ്
Who coined the term mental age

Sensitivity to the sounds ,rhythms and meaning of words characterize which type of intelligence

  1. mathematical intelligence
  2. interpersonal intelligence
  3. spatial intelligence
  4. verbal linguistic intelligence
    രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾ ഇത്തരം ബുദ്ധിയിൽ മികവ് കാണിക്കാറുണ്ട് ?
    ബുദ്ധിയെ പറ്റിയുള്ള ട്രൈയാർക്കിക്ക് സിദ്ധാന്തം അവതരിപ്പിച്ചത് ആര് ?