App Logo

No.1 PSC Learning App

1M+ Downloads
വ്യക്തിത്വത്തിലെ പ്രരൂപം സിദ്ധാന്തപ്രകാരം ഷെൽഡൻ വ്യക്തിത്വത്തെ തരംതിരിച്ചത്തിൻറെ അടിസ്ഥാനം ?

Aമനോഗുണങ്ങൾ

Bശരീരപ്രകൃതി

Cശരീരഘടന

Dമനോവ്യാപാരങ്ങൾ

Answer:

B. ശരീരപ്രകൃതി

Read Explanation:

ഇന സമീപനം (Type Approach)

  • ഇന സമീപനപ്രകാരം വ്യക്തിത്വം നിർണയിക്കുന്നത് - ഒരു വ്യക്തിയുടെ ബാഹ്യവും ആന്തരികവുമായ ശരീരഘടന, ഭക്ഷണരീതി
  • ഇന സമീപന പ്രകാരം വ്യക്തിത്വ നിർണയം നടത്തിയ പ്രതിഭാശാലികളാണ് ഹിപ്പോക്രറ്റസ്, ഷെൽഡൺ, ക്രഷ്മർ
  • മനുഷ്യ ശരീരത്തിൽ നാലു തരം രസങ്ങളുണ്ടെന്നും (രക്തം, മഞ്ഞപിത്തരസം, ശ്ലേഷ്മം, കറുത്ത പിത്തരസം) ആ വ്യക്തിയുടെ ശരീരത്തിൽ മുന്തിനില്ക്കുന്ന രസം അയാളുടെ വൈകാരിക ചിന്താ വൃത്തിയ്ക്ക് സവിശേഷ സ്വഭാവം നല്കുന്നുവെന്ന് അഭിപ്രായപ്പെട്ടത് - ഹിപ്പോക്രേറ്റ്സ്

ഷെൽഡൻ

  • വ്യക്തിത്വത്തിലെ പ്രരൂപം സിദ്ധാന്തപ്രകാരം ഷെൽഡൻ വ്യക്തിത്വത്തെ തരംതിരിച്ചത്തിൻറെ  അടിസ്ഥാനം - ശരീരപ്രകൃതി
ഇനം കായിക സവിശേഷതകൾ സവിശേഷസ്വഭാവങ്ങൾ
എൻഡോമോർഫിക് ഉരുണ്ട് തടിച്ച മൃദുവായ ശരീരം സമൂഹബന്ധങ്ങളിൽ താത്പര്യം സ്നേഹപൂർണ്ണമായ പെരുമാറ്റം
മെസോമോർഫിക് ശരീരബലവും വികസിതപേശികളും ഉന്മേഷം, ഉത്കർഷേച്ഛ, ദൃഢമായ അഭിപ്രായം
എക്ടോമോർഫിക് പൊക്കമുള്ള നേർത്ത ശരീരം ഭയന്നഭാവം, അന്തർമുഖത, നിയന്ത്രിത വ്യവഹാരം

Related Questions:

Name the animal side of man's nature according to Jung's theory.
പഠിതാവിനെ പഠിക്കാന്‍ സ്വയം പ്രേരിപ്പിക്കുന്ന ആന്തരികഘടകങ്ങളെ നിര്‍ണയിക്കാന്‍ ശ്രമിച്ച മന:ശാസ്ത്രജ്ഞൻ ?
അബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിലെ ഏറ്റവും ഉയർന്ന പടവ്?
വിനിവർത്തനം എന്ന പലായന തന്ത്രം ഒരു കുട്ടിയിൽ കാണുവാൻ ഇടയായാൽ അധ്യാപകൻ മനസ്സിലാക്കേണ്ടത് ?
പൂർവ്വ കുട്ടിക്കാലത്തിൽ കുട്ടികളിൽ കാണപ്പെടുന്നതാണ് ഈഡിപ്പസ് കോംപ്ലക്സ്, എലക്ട്രാ കോംപ്ലക്സ് എന്നിവ. ഇത് അവതരിപ്പിച്ചത് :