App Logo

No.1 PSC Learning App

1M+ Downloads

സിഗ്മണ്ട് ഫ്രോയ്‌ഡിൻറെ അഭിപ്രായത്തിൽ മനസ്സിൻറെ ഘടകമായ ഈഗോ പ്രധാനമായും പ്രവർത്തിക്കുന്നത് ഏത് തത്വത്തിന്റെ അടിസ്ഥാനത്തിലാണ്?

Aസുഖതത്വം

Bയാഥാർത്ഥ്യ തത്വം

Cസന്മാർഗ തത്വം

Dസദാചാര തത്വം

Answer:

B. യാഥാർത്ഥ്യ തത്വം

Read Explanation:

മനോവിശ്ലേഷണ സിദ്ധാന്തം ( Psycho analytic theory )

  • ആസ്ട്രിയന്‍ മന:ശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡാണ് ഇതിന്റെ ആവിഷ്കര്‍ത്താവ്.
  • കാള്‍ യുങ്ങ്ആല്‍ഫ്രഡ് അഡ്ലര്‍ എന്നിവരാണ് മറ്റു വക്താക്കള്‍.
മനസിൻ്റെ മൂന്നു തലങ്ങള്‍
  1. ബോധമനസ് / Conscious Mind  പ്രത്യക്ഷത്തില്‍ അറിവുളളതും ഓര്‍ക്കാന്‍ കഴിയുന്നതുമായ അനുഭവങ്ങള്‍)
  2. ഉപബോധമനസ് / Pre Conscious Mind
  3. ആബോധമനസ് / Unconscious Mind പൂര്‍ത്തീകരിക്കപ്പെടാത്ത ആഗ്രഹങ്ങള്‍വേദനാജനകമായ അനുഭവങ്ങള്‍ എന്നിവ ഇവിടെയാണ്.
  •  അബോധതലത്തിലുള്ള കാര്യങ്ങളാണ് ചിന്തയിലൂടെയും സ്വപ്നങ്ങളിലൂടെയുമൊക്കെ പ്രകാശിതമാവുന്നതെന്ന് സിഗ്മണ്ട് ഫ്രോയിഡ് വിശദീകരിച്ചു.
മനസിൻ്റെ ഘടനയെക്കുറിച്ചുള്ള സങ്കല്പങ്ങൾ

1. ഇദ്ദ്

  • മനുഷ്യ മനസ്സിലെ പ്രാകൃതമായ വിചാര വികാര ശക്തിയാണ് ഇദ്ദ്. 
  • ജന്മവാസനകൾ ഇദ്ദിനെ   ഉത്തേജിപ്പിക്കുന്നു.
  • സാന്മാർഗികബോധം (ധാർമികബോധം) ഇല്ലാത്തതിനാൽ എല്ലാ അസാന്മാർഗിക പ്രവർത്തനങ്ങളുടെയും പിന്നിൽ പ്രവർത്തിക്കുന്നത് ഇദ്ദ് ആണ്.
  • ഒരു ജീവി എന്ന നിലയിൽ വ്യക്തിക്ക് ആനന്ദം നൽകുക എന്ന ഒരൊറ്റ ലക്ഷ്യത്തിൽ ഇദ്ദ്  പ്രവർത്തിക്കുന്നു.
  • ഇദ്ദ് സുഖതത്വം (Principle of pleasure) അനുസരിച്ച് പ്രവർത്തിക്കുന്നു.
  • വൈകാരിക നിയന്ത്രണമില്ല.

2. ഈഗോ / അഹം

  •  ഇദ്ദിനെ നിയന്ത്രിക്കുകയും അടക്കി നിർത്തുകയും ചെയ്യുന്ന വൈകാരിക ശക്തിയാണ് അഹം (Ego).
  • ഇദ്ദിൻ്റെ ലക്ഷ്യങ്ങൾ കൂടുതൽ സ്വീകാര്യമായ രീതിയിലൂടെ, വ്യക്തിക്ക് അപകടം സംഭവിക്കാത്ത വിധം നടപ്പിലാക്കുക എന്ന ഉദ്ദേശത്തോടെ ഇദ്ദിൻ്റെ ഊർജ്ജം ഉപയോഗിച്ച് ഇദ്ദിൽ നിന്നു തന്നെയാണ് അഹം വികസിക്കുന്നത്.
  • ഒരു വ്യക്തിയെ യാഥാർത്ഥ്യബോധം ഉൾക്കൊണ്ട് പെരുമാറാൻ സഹായിക്കുന്ന അഹം യാഥാര്‍ത്ഥ്യബോധതത്വം (Principle of reality) അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. 
  • നിയമങ്ങളെ മാനിക്കുന്നു.
3. സൂപ്പര്‍ ഈഗോ / അത്യഹം
  • മനസ്സിൻറെ സാന്മാർഗികമായും സാംസ്കാരികമായും അനുബന്ധനം ചെയ്യപ്പെട്ട അംശമാണ് സൂപ്പർ ഈഗോ.
  • ഇത് യാഥാർത്ഥ്യത്തിന് പകരം ആദർശത്തെയും സാന്മാർഗികതയെയും  പ്രതിനിധാനം ചെയ്യുന്നു.
  • സമൂഹം അംഗീകരിച്ചിട്ടുള്ള സാന്മാർഗിക മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവർത്തിച്ച് ശരിയും തെറ്റും നിർണയിക്കുന്നതിനാണ് സൂപ്പർ ഈഗോ ശ്രദ്ധിക്കുന്നത്. അതുകൊണ്ട് സാന്മാർഗികതത്വം (Principle of morality) അനുസരിച്ച് അത്യഹം പ്രവർത്തിക്കുന്നുവെന്ന് പറയുന്നു.

 


Related Questions:

പഠനപ്രക്രിയയിൽ സ്വാംശീകരണം സിദ്ധാന്തിച്ചത് ആരാണ് ?

തെറ്റായ ജോഡി തെരഞ്ഞെടുക്കുക

താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് സ്കിന്നറുടെ പിൻഗാമികൾ അംഗീകരിക്കാൻ സാധ്യത ?

ഉദ്ഗ്രഥിത സമീപനത്തിന്റെ (Integrated approach) മനഃശാസ്ത്ര അടിത്തറയായി പരിഗണിക്കാവുന്ന ചിന്താധാര ഏത് ?

കുരങ്ങനെയിട്ടു കൂട്ടിൽ, ചാടിയാൽ കിട്ടാത്ത ഉയരത്തിൽ പഴം തൂക്കിയിട്ടു. കൂട്ടിൽ രണ്ട് വടികളും വച്ചു. ഒരു വടി മാത്രം ഉപയോഗിച്ചു. പഴത്തിലെത്തില്ല. രണ്ടു വടികളും കൂട്ടിയോജിപ്പിക്കാമെന്നു കണ്ട് കുരങ്ങ് ഈ മാർഗമുപയോഗിച്ചു പഴം കൈക്കലാക്കി. ഇത്