Challenger App

No.1 PSC Learning App

1M+ Downloads
സ്കിന്നറുടെ അഭിപ്രായത്തിൽ പ്രവർത്തനാനുബന്ധന പ്രക്രിയയിൽ ഓപ്പറൻ്റുകൾ പരിവർത്തനം ചെയ്യപ്പെടുന്നത് എന്ത് വഴിയാണ് ?

Aചോദകം

Bപ്രബലനം

Cഅനുബന്ധനം

Dവ്യായാമം

Answer:

B. പ്രബലനം

Read Explanation:

സ്കിന്നർ - പ്രബലനം (Re inforcement)

  • പ്രബലനമാണ് സ്കിന്നറുടെ സിദ്ധാന്തത്തിൻ്റെ കേന്ദ്രബിന്ദു.
  • അഭിലഷണീയമായ പ്രതികരണത്തിന് ഉടൻതന്നെ ചോദകം നൽകുന്ന പ്രക്രിയയാണ് പ്രബലനം.
  • പ്രബലനം നൽകുന്നത് വഴി അഭിലഷണീയമായ പ്രതികരണത്തെ ശക്തിപ്പെടുത്തുന്നു. 
  • ഓരോ പ്രതികരണത്തിന്റേയും അനന്തരഫലമാണ് വ്യവഹാരത്തിൻറെ രൂപപ്പെടലിൽ നിർണായകമാകുന്നത്.
  • പഠിതാക്കളിൽ അഭിപ്രേരണ ജനിപ്പിക്കാൻ പ്രശംസ, ഗ്രേഡ്, മെഡലുകൾ, സമ്മാനങ്ങൾ തുടങ്ങിയ പ്രബലനങ്ങൾ ഉപയോഗിക്കാം.
  • പ്രവർത്തനാനുബന്ധന പ്രക്രിയയിൽ പ്രബലനത്തിന് പ്രത്യേക സ്ഥാനമാണുള്ളത്.  
  • പ്രബലനം അനുബന്ധനത്തിൻറെ ഒരു സവിശേഷ വശമാണ്. 
  • ഒരു ജീവിയിൽ ഒരു പ്രത്യേക  ചോദനത്തിനനുസരിച്ച് ഒരു പ്രതികരണം ഉണ്ടാകുന്നു .

പ്രബലനം 2 തരം

  1. ധന പ്രബലനം (Positive Re inforcement)
  2. ഋണ പ്രബലനം (Negative Re inforcement)

 


Related Questions:

പഠന പ്രക്രിയയുടെ അടിസ്ഥാനതത്വമായി ബന്ധമില്ലാത്തത് ഏതാണ് ?
ചുറ്റുപാടുകളെ നിരീക്ഷിക്കാൻ കുട്ടിയെ പ്രാപ്തരാക്കാൻ സഹായിക്കുന്ന പ്രവർത്തനം എന്ത് ?
ഫല നിയമം (law of effect) ആരുടേതാണ് ?
പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പാഠ്യവസ്തുവുമായി ബന്ധപ്പെട്ടവയെ വിളിക്കുന്നത് ?
The attitude has the caliber to destroy every image that comes in connection with a positive image is refer to as------------