Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അബ്കാരി നിയമപ്രകാരം 'ട്രാൻസിറ്റ്' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് :

Aഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് മദ്യം കടത്തിക്കൊണ്ടു പോകൽ

Bകേരളത്തിനകത്ത് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് മദ്യം കടത്തിക്കൊണ്ടു പോകൽ

Cകേരളത്തിൻറെ അധികാരപരിധിയിലൂടെ ഒരു സ്ഥാനത്തുനിന്ന് ആ സംസ്ഥാനത്തിന്റെ മറ്റൊരു ഭാഗത്തേക്ക് മദ്യം കടത്തുന്നത്

Dകേരളത്തിൻറെ അധികാരപരിധിയിലൂടെ ഒരു സംസ്ഥാനത്തു നിന്ന് ആ സംസ്ഥാനത്തിന്റെ മറ്റൊരു ഭാഗത്തേക്കോ മറ്റൊരു സംസ്ഥാനത്തേക്കോ മദ്യം കടത്തുന്നത്

Answer:

D. കേരളത്തിൻറെ അധികാരപരിധിയിലൂടെ ഒരു സംസ്ഥാനത്തു നിന്ന് ആ സംസ്ഥാനത്തിന്റെ മറ്റൊരു ഭാഗത്തേക്കോ മറ്റൊരു സംസ്ഥാനത്തേക്കോ മദ്യം കടത്തുന്നത്

Read Explanation:

കൊണ്ടുപോകൽ (Transit) Section 3(17A)

'ട്രാൻസിറ്റ്' എന്നാൽ ,

ഒരു സംസ്ഥാനത്തിന്റെ ഒരു സ്ഥലത്ത് നിന്നും ആ സംസ്ഥാനത്തിന്റെ മറ്റൊരു സ്ഥലത്തേക്കോ അല്ലെങ്കിൽ ഒരു സംസ്ഥാനത്തു നിന്ന് (കേരളം) മറ്റേതെങ്കിലും സംസ്ഥാനത്തേക്കോ, കേന്ദ്രഭരണ പ്രദേശത്തേക്കോ  കൊണ്ടുപോകുന്നത്


Related Questions:

കാലാവധി കഴിഞ്ഞ വിദേശമദ്യ പെർമിറ്റുകൾ വീണ്ടും സാധൂകരിക്കുന്നതിന് താഴെപ്പറയുന്ന ഏതെല്ലാം നിബന്ധനകൾ ആണ് പാലിക്കേണ്ടത് ?

  1. എക്സൈസ് കമ്മീഷണറിൽ നിന്നും പെർമിറ്റ് സാധൂകരിക്കുന്നതിനുള്ള NOC വാങ്ങിയിരിക്കണം
  2. പെർമിറ്റ് കാലാവധി കഴിഞ്ഞ് ഒരു മാസത്തിനകം എക്സൈസ് കമ്മീഷണർക്ക് പെർമിറ്റ് നൽകിയ ഓഫീസ് മുഖാന്തരം പെർമിറ്റ് വീണ്ടും സാധൂകരിക്കുന്നതിനുള്ള അപേക്ഷ നൽകിയിരിക്കണം
  3. പതിനായിരം രൂപ പെർമിറ്റ് സാധൂകരണ ഫീസായി അടച്ചിരിക്കണം
  4. പെർമിറ്റ് കാലാവധിക്കുള്ളിൽ ഉപയോഗിക്കാതിരുന്നതിന്റെ കാരണങ്ങൾ എക്സൈസ് കമ്മീഷണർ ബോധ്യപ്പെടുത്തിയിരിക്കണം
    കേരള സംസ്ഥാനത്ത് താഴെ തന്നിരിക്കുന്നവയിൽ ഡ്രൈ ഡേ അല്ലാത്തവ ഏത് ?
    എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ ജില്ലാ യൂണിറ്റിൻറെ തലവനായി നിയോഗിക്കപ്പെട്ടത് ആരാണ്?

    താഴെപ്പറയുന്നതിൽ ഏതാണ് ശരിയായിട്ടുള്ളത് :

    1. കേരളത്തിൽ കള്ള് ഷാപ്പുകൾ തുടങ്ങുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിത്യാരാധനയുള്ള ക്ഷേത്രങ്ങൾ എന്നിവയിൽ നിന്ന് 400 മീറ്റർ ദൂരപരിധി ഉണ്ടായിരിക്കണം.
    2. കേരളത്തിൽ ത്രീ സ്റ്റാർ ക്ലാസ്സിഫിക്കേഷൻ വരെയുള്ള ബാറുകൾ തുടങ്ങുമ്പോൾ പൊതുശ്മശാനത്തിൽ നിന്നും 200 മീറ്റർ ദൂരപരിധി പാലിക്കണം.
    3. കേരളത്തിൽ ഫൈവ് സ്റ്റാർ ക്ലാസ്സിഫിക്കേഷൻ വരെയുള്ള ബാറുകൾ തുടങ്ങുമ്പോൾ എസ്.സി/എസ്.റ്റി കോളനികളിൽ നിന്നു 50 മീറ്റർ ദൂരപരിധി ഉണ്ടായിരിക്കണം.
    4. കേരളത്തിൽ ടൂറിസ്റ്റ് സ്ഥലങ്ങൾ ഒഴികെയുള്ള ഇടങ്ങളിൽ ബിയർ പാർലറുകൾ പുതിയതായി തുടങ്ങുമ്പോൾ നിത്യാരാധനാലയങ്ങളിൽ നിന്നുള്ള ദൂരപരിധി ബാധകമല്ല.
      അബ്കാരി നിയമപ്രകാരം എത്ര വയസ്സ് മുതലുള്ളവർക്കാണ് മദ്യം കൈവശംവെക്കുവാനും, ഉപയോഗിക്കുവാനും അനുവാദമുള്ളത് ?