Challenger App

No.1 PSC Learning App

1M+ Downloads
1955 ലെ പൗരത്വ നിയമ ഭേദഗതി പ്രകാരം ഒരു വ്യക്തിക്ക് എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം നേടാൻ സാധിക്കും ?

A3

B4

C5

D7

Answer:

C. 5

Read Explanation:

ഇന്ത്യൻ പൗരത്വം ലഭിക്കുന്ന രീതികൾ

  • 1955ലെ ഇന്ത്യൻ പൗരത്വ നിയമം ഒരു വ്യക്തിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്ന രീതികളെക്കുറിച്ച് പ്രതിപാദിക്കുന്നു

  • ഇതുപ്രകാരം ഒരു വ്യക്തിക്ക് 5 രീതിയിലാണ് ഇന്ത്യൻ പൗരത്വം ലഭിക്കുന്നത് : 
  1. ജന്മസിദ്ധമായ പൗരത്വം (By Birth)

  2. പിന്തുടർച്ച വഴിയുള്ള പൗരത്വം (By Descent)

  3. രജിസ്ട്രേഷൻ മുഖാന്തിരം (By Registration)

  4. ചിര കാലവാസം മുഖേന (By Naturalization)

  5. പ്രാദേശിക സംയോജനം മൂലം (By Incorporation of Territories)

Related Questions:

ഇന്ത്യൻ ഭരണഘടനയിൽ സിറ്റിസൺഷിപ് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
ഇന്ത്യൻ ഗവണ്മെന്റ് പൗരത്വ നിയമം പാസ്സാക്കിയ വർഷം?

ഇന്ത്യയിലെപൌരത്വത്തെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന ഇവയിൽ ഏതാണ് ?

  1. ഇന്ത്യൻ ഭരണഘടനയുടെ പാർട്ട് രണ്ടിൽ ആർട്ടിക്കിൾ 5 മുതൽ 11 വരെയുള്ള ഭാഗങ്ങളിൽ പൌരത്വത്തെ കുറിച്ച് പറയുന്നു.

  2. 1955 - ലെ പൌരത്വ നിയമം അനുസരിച്ചു നാലു രീതിയിൽ പൌരത്വം നഷ്ടപ്പെടാം.

  3. 1955 - ലെ നിയമം അനുസരിച്ചു മൂന്ന് രീതിയിൽ പൌരത്വം നഷ്ടപ്പെടാം.

  4. 1955 - ലെ നിയമം അനുസരിച്ചു രജിസ്ട്രേഷൻ വഴി മൂന്ന് രീതിയിൽ മാത്രം പൌരത്വം നേടാം.

ഇന്ത്യൻ പൗരത്വവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?

  1. ഏതെങ്കിലും ഭൂപ്രദേശം ഇന്ത്യയോട് കൂട്ടിചേർക്കുകയാണെങ്കിൽ അവിടുത്തെ ജനങ്ങൾ സ്വഭാവികമായി ഇന്ത്യൻ പൗരൻമാരാകും.
  2. ഒരു കുട്ടി വിദേശത്താണ് ജനിക്കുന്നതെങ്കിൽ പോലും ആ സമയത്ത് മാതാപിതാക്കളിൽ ഒരാളെങ്കിലും ഇന്ത്യൻ പൗരനാണെങ്കിൽ ആ കുട്ടിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും.
  3. ഭരണഘടനയുടെ ഭാഗം III-ൽ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.
  4. ഇന്ത്യൻ പാർലമെന്റ്റിനാണ് പൗരത്വത്തെക്കുറിച്ച് നിയമം ഉണ്ടാക്കാൻ അധികാരം ഉള്ളത്.
    ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗമാണ് പൗരത്വം കൈകാര്യം ചെയ്യുന്നത്?