App Logo

No.1 PSC Learning App

1M+ Downloads
ബെഞ്ചമിൻ ബ്ലൂം തയ്യാറാക്കിയ ബോധന ഉദേശങ്ങളുടെ വർഗ്ഗവിവരണ പട്ടിക അനുസരിച്ച് 'വികാരം ഉൾക്കൊള്ളുക' എന്നത് ഏത് മണ്ഡലത്തിലെ ബോധനോദ്ദേശമാണ് ?

Aവൈജ്ഞാനിക തലം

Bഭാവതലം

Cമനശ്ചാലക തലം

Dഇതൊന്നുമല്ല

Answer:

B. ഭാവതലം

Read Explanation:

ബോധനോദ്ദേശ്യങ്ങളുടെ വർഗ്ഗവിവരണം (Taxonomy)

  • ബോധനോദ്ദേശ്യങ്ങളുടെ വർഗ്ഗീകരണ പദ്ധതി - ടാക്സോണമി
  • അമേരിക്കയിലെ ഷിക്കാഗോ സർവ്വകലാശാലയിലെ ഡോ. ബെഞ്ചമിൻ എസ്. ബ്ലൂമിന്റെ നേതൃത്വത്തിൽ പ്രൊഫസർമാരുടെ ഒരു സംഘം 1956 ൽ വിദ്യാഭ്യാസോദ്ദേശ്യങ്ങളുടെ ടാക്സോണമിയെ പ്രതിപാദിക്കുന്ന ഏതാനും ഗ്രന്ഥങ്ങൾ രചിച്ചു. ഈ ടാക്സോണിമികൾ പരാമർശിക്കപ്പെടുന്നത് ബ്ലൂമിന്റെ ടാക്സോണമി എന്നാണ്. 
  • അമേരിക്കയിലെ വിദ്യാഭ്യാസ മനശാസ്ത്രജ്ഞൻ ആണ് ബെഞ്ചമിൻ സാമുവൽ ബ്ലൂം. അദ്ദേഹം ആവിഷ്കരിച്ച ഉദ്ദേശ്യാധിഷ്ഠിത ബോധനത്തിന് ആധാരമായ മുഖ്യ ഗ്രന്ഥമാണ് ടാക്സോണമി ഓഫ് എഡ്യൂക്കേഷൻ ഓബ്ജക്റ്റീവ്സ്.

ബോധനോദ്ദേശ്യങ്ങളെ മൂന്നു മേഖല (Domain) കളിലായി വർഗ്ഗീകരിക്കുന്നു

    1. വൈജ്ഞാനികം (Cognitive)
    2. വൈകാരികം (Affective) 
    3. മനശ്ചാലകം (Psycho-motor)

 

  • അറിവു സംസ്കരിക്കുകയും സ്വീകരിക്കുകയും സ്വായത്തമാക്കുകയും ചെയ്യുന്നതിനോടു ബന്ധപ്പെട്ട ബൗദ്ധികശേഷികളുടെ വികസനം കൈകാര്യം ചെയ്യുന്ന ഉദ്ദേശ്യങ്ങളാണ് - വൈജ്ഞാനിക മേഖല (Cognitive Domain)
  • ആസ്വാദനം, താത്പര്യങ്ങൾ, മനോഭാവങ്ങൾ, മൂല്യങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള വൈകാരികഭാവങ്ങളുടെ അഭിലഷണീയമായ വ്യതിയാനങ്ങൾ പരിഗണിക്കുന്ന ഉദ്ദേശ്യങ്ങളാണ് - വൈകാരിക മേഖല (Affective Domain)
  • കായികവും പ്രവർത്തനപരവുമായ നൈപുണികളുടെ വികസനവും ഉൾക്കൊള്ളുന്നതാണ് - മനശ്ചാലക മേഖല (Psycho-motor Domain)
വെജ്ഞാനിക മേഖല (Cognitive Domain) വൈകാരിക മേഖല (Affective Domain) മനശ്ചാലക മേഖല (Psycho-motor Domain)
വിജ്ഞാനം സ്വീകരണം ഇന്ദ്രിയാനുഭൂതി
ആശയഗ്രഹണം പ്രതികരണം നില
പ്രയോഗം വിലകല്പിക്കൽ മാർഗ്ഗദർശിത പ്രതികരണം
അപഗ്രഥനം സംഘാടനം പ്രവർത്തന തന്ത്രം
ഉദ്ഗ്രഥനം സ്വാഭാവിക ശൈലി സങ്കീർണ ബാഹ്യ പ്രതികരണം
മൂല്യനിർണ്ണയം   സമായോജനം
    മൗലിക സൃഷ്ടി

വൈകാരിക മേഖല (Affective Domain)

  • വ്യക്തി എങ്ങനെ വികാരപരമായി പ്രതികരിക്കുന്നു എന്നതാണ് ഈ ഘട്ടത്തിൽ പരിശോധിക്കുന്നത്.
  • വസ്തുതയോടുള്ള ആസ്വാദനം, താല്പര്യം, മനോഭാവം, മൂല്യം എന്നിവ ഈ ഘട്ടത്തിൽ പരിശോധിക്കുന്നു.
  • ഈ ഘട്ടത്തിൽ പ്രധാനമായും അഞ്ച് ഉപവിഭാഗങ്ങളാണുള്ളത്.
  1. ഒരു പ്രത്യേക പ്രതിഭാസത്തെയോ ചോദകത്തെയോ ശ്രദ്ധിക്കാനുള്ള പഠിതാവിന്റെ സന്നദ്ധതയാണ് - സ്വീകരണം (Receiving)
  2. പഠനപ്രക്രിയയിൽ പഠിതാവിന്റെ സജീവമായ പങ്കാളിത്തമാണ് - പ്രതികരണം (Responding)
  3. പഠിതാവ് ഒരു പ്രത്യേക പദാർത്ഥത്തിനോ, പ്രതിഭാസത്തിനോ വ്യവഹാരത്തിനോ കൽപിക്കുന്ന മൂല്യവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് - വിലകൽപിക്കൽ (Valuing)
  4. വിവിധ മൂല്യങ്ങളെ, അവ തമ്മിലുള്ള പൊരുത്തക്കേടുകൾ പരിഹരിച്ച് ഒത്തിണക്കുന്നതാണ് - സംഘാടനം / ഒത്തിണക്കം (Organisation)
  5. വ്യക്തി തന്റെ വ്യവഹാരങ്ങളെ ദീർഘമായ കാലയളവിൽ നിയന്ത്രിച്ചു പോരുന്ന ഒരു മൂല്യസംഘാതം ഉൾക്കൊണ്ടുകഴിഞ്ഞിരിക്കുന്നതാണ് - മൂല്യത്തിന്റെയോ സംഘാതത്തിന്റെയോ ഫലമായി നടക്കുന്ന സ്വാഭാവിക വ്യവഹാര ശൈലീരൂപവൽക്കരണം  (Characterisation by a value complex) 

 


Related Questions:

Matacognition may be defined as
പബജ്ജ , ഉപസംപാത എന്നീ ചടങ്ങുകൾ ഏത് വിദ്യാഭ്യാസരീതിയും ആയി ബന്ധപ്പെടുന്നു ?
ഭാഷ ആഗിരണ സമീപനം മുന്നോട്ടുവെച്ച മനശാസ്ത്രജ്ഞൻ ആര് ?
ടീച്ചിങ് മാന്വലിന്റെ വിലയിരുത്തൽ പേജിൽ പ്രധാനമായും ഉണ്ടാകേണ്ടത് ?
അധ്യാപക കേന്ദ്രീകൃത സമീപനത്തിൽ അവഗണിക്കപ്പെടുന്നത് എന്ത് ?