App Logo

No.1 PSC Learning App

1M+ Downloads
മെഗസ്തനീസിന്റെ വിവരണങ്ങളനുസരിച്ച് മൗര്യരുടെ തലസ്ഥാനം :

Aഡൽഹി

Bപാടലീപുത്രം

Cകന്ദഹാർ

Dമധുര

Answer:

B. പാടലീപുത്രം

Read Explanation:

പാടലീപുത്രം

  • മെഗസ്തനീസിന്റെ വിവരണങ്ങളനുസരിച്ച് മൗര്യരുടെ തലസ്ഥാനമായ പാടലീപുത്രം അതിമനോഹരവും വിശാലവുമായ ഒരു നഗരമായിരുന്നു.

  • ചുറ്റും കോട്ടമതിൽ കെട്ടി ഭദ്രമാക്കിയ നഗരത്തിന് 570 കാവൽ മാടങ്ങളും, 64 വാതിലുകളും ഉണ്ടായിരുന്നു.

  • മരവും മണ്ണിഷ്ടികയും കൊണ്ടു നിർമ്മിച്ച രണ്ടും മൂന്നും നിലയുള്ള ഭവനങ്ങളായിരുന്നു നഗരത്തിലുണ്ടായിരുന്നത്.

  • രാജകൊട്ടാരവും മരം കൊണ്ടാണ് നിർമ്മിച്ചിരുന്നത്, കല്ലുകൊണ്ടുള്ള കൊത്തുപണികൾ കൊണ്ട് കൊട്ടാരം അലങ്കരിച്ചിരുന്നു.

  • കൊട്ടാരത്തിനു ചുറ്റും ഉദ്യാനങ്ങളും പക്ഷിക്കുടുകളും ഒരുക്കിയിരുന്നു

  • ഗോത്രഭരണരീതിയ്ക്ക് ഈ സമയമായപ്പോഴേക്കും അന്ത്യം കുറിക്കപ്പെട്ടിരുന്നു.

  • ഗണതന്ത്രവ്യവസ്ഥകൾ അപ്രത്യക്ഷമായി.

  • മൗര്യചക്രവർത്തി തലവനും ഭരണത്തിന്റെ കേന്ദ്രബിന്ദുവായി.

  • സാമന്തരാജാക്കന്മാർ വാർഷികകപ്പം ഒടുക്കിയിരുന്നെങ്കിലും പരമമായ നിയന്ത്രണം അദ്ദേഹം തന്നെ ഏറ്റെടുത്തു.


Related Questions:

ചന്ദ്രഗുപ്ത മൗര്യൻ്റെ പ്രധാന മന്ത്രി ആയിരുന്ന ചാണക്യൻ ഏത് പ്രാചീന സർവ്വകലാശാലയിലെ ആദ്ധ്യാപകനായിരുന്നു ?
Ashoka sent his son .................. and daughter ................... to Ceylon (now Sri Lanka).
Who was the third ruler of the Maurya Empire?
.................. became the ruler of the Maurya Empire after Bindusara.
Who was responsible for District administration in the Maurya empire?