ഇ.പി.എ. (എൻവയോൺമെൻറ് പ്രൊട്ടക്ഷൻ ഏജൻസി) സ്റ്റാൻഡേർഡ് പ്രകാരം കുടിവെള്ളത്തിന് അനുവദനീയമായ pH പരിധി
A2.5 to 5
B7.5 to 9.5
C6.5 to 8.5
D4 to 6
Answer:
C. 6.5 to 8.5
Read Explanation:
പി.എച്ച്.മൂല്യം (pH)
- പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ (Potential of Hydrogen) എന്നതിന്റെ ചുരുക്കെഴുത്താണ് പി.എച്ച്.മൂല്യം (pH)എന്നറിയപ്പെടുന്നത്.
- 1909 ൽ ഡാനിഷ് ശാസ്ത്രജ്ഞനായിരുന്ന സോറേൻ സോറേൻസൺ ആണ് ഈ മൂല്യസമ്പ്രദായം വികസിപ്പിച്ചെടുത്തത്.
- ഇത് ലായനികളുടെ അമ്ല-ക്ഷാര മൂല്യം അളക്കുന്നതിനുള്ള ഏകകം ആണ്.
- ഈ രീതിയനുസരിച്ച് ഒരു ലായനിയുടെ മൂല്യം 0 മുതൽ 14 വരെയുള്ള അക്കങ്ങളാൽ സൂചിപ്പിക്കുന്നു.
- 7-ൽ താഴെ പി.എച്ച്. മൂല്യമുള്ളവ അമ്ലഗുണമുള്ളവയെന്നും 7-നു മുകളിൽ പി.എച്ച്.മൂല്യമുള്ളവ ക്ഷാരഗുണമുള്ളവയെന്നും തരംതിരിച്ചിരിക്കുന്നു.
- ഈ ഏകകം അനുസരിച്ച് ശുദ്ധജലത്തിൻ്റെ പി.എച്ച്.മൂല്യം 7 ആണ്.
- പി.എച്ച്.മൂല്യം അളക്കാൻ ഉപയോഗിക്കുന്ന പദാർഥങ്ങളാണ് സൂചകങ്ങൾ (indicators).
- ഫിനോഫ്തലീൻ, ലിറ്റ്മസ് (litmus), മീഥൈൽ റെഡ് (methyl red), മീഥൈൽ ഓറഞ്ച് (methyl orange) എന്നിവ സൂചകങ്ങളാണ്.