Challenger App

No.1 PSC Learning App

1M+ Downloads
ഫ്രോയ്ഡിയൻ വീക്ഷണം അനുസരിച്ചു അക്ഷരപിഴവുകളും നാക്കുപിഴവുകളും ?

Aപശ്ചാദ്ഗമനമാണ്

Bപ്രതിപൂർത്തിയാണ്

Cതാദാത്മീകരണം ആണ്

Dദമനം ആണ്

Answer:

D. ദമനം ആണ്

Read Explanation:

ദമനം (റിപ്രെഷൻ)

  • ഒരു വ്യക്തി തനിക്കു മനോവിഷമം ഉണ്ടാക്കുന്ന തരത്തിൽ ഉള്ള അനുഭവങ്ങളും, ഓർമ്മകളും, സഫലീകരിക്കാൻ കഴിയാത്ത ആഗ്രഹങ്ങളും ഒക്കെ അബോധ മനസ്സിലേക്കു തള്ളി താഴ്ത്താറുണ്ട്, ഈ പ്രക്രിയ അറിയപ്പെടുന്നതാണ് ദമനം.
  • വ്യക്തിയുടെ വ്യവഹാര ശൈലിയും വ്യക്തിത്വവും നിർണയിക്കുന്നത് അബോധമനസ്സിൽ ഒളിച്ചുവച്ച ഇത്തരം ആഗ്രഹങ്ങളും അനുഭവങ്ങളും ആണെന്ന് ഫ്രോയ്ഡ് കരുതുന്നു. 
  • വേദനാജനകമായ വസ്തുതകളെ ബോധമനസിൽ നിന്നും അബോധമനസ്സിലേക്ക് ബോധപൂർവ്വം (മനഃപൂർവ്വം) തള്ളിവിടുന്ന പ്രക്രിയയെ അടിച്ചമർത്തൽ (Suppression) എന്നുപറയുന്നു.
  • അബോധമായാണ് ഇങ്ങനെ സംഭവിക്കുന്നത് എങ്കിൽ അതിനെ വിളിക്കുന്നത് - ദമനം
  • ഏറ്റവും അപകടകരമായ പ്രതിരോധതന്ത്രം - ദമനം 
  • ഇഷ്ടമില്ലാത്ത വികാരങ്ങളെ പൂഴ്ത്തിവയ്ക്കുന്നത് പല മാനസിക രോഗങ്ങൾക്കും കാരണമാകും.
  • പ്രശ്നത്തെ ധൈര്യപൂർവ്വം നേരിടുകയാണ് ദമനത്തിന് പ്രതിവിധി.
  • നാക്കുപിഴവുകളും (Tongue slip), അക്ഷരപിഴവുകളും സംഭവിക്കാൻ കാരണം ദമനം എന്ന സമായോജന തന്ത്രമാണ്.

Related Questions:

താഴെ പറയുന്നവയിൽ, "പഠന വൈകല്യമുള്ള കുട്ടികൾക്ക് സാധാരണയായി ഉണ്ടാകുന്നത്": എന്ന പ്രസ്താവനയ്ക്ക് ഏറ്റവും അനുയോജ്യമായ കോമ്പിനേഷൻ ഏതാണ് ?

i. ശ്രദ്ധ സംബന്ധമായ തകരാറുകൾ

ii. കുറഞ്ഞ ബുദ്ധിശക്തി

iii. സമയത്തെയും സ്ഥലത്തെയും മോശം ദിശാബോധം

iv. പെർസെപ്ച്വൽ തകരാറുകൾ

താഴെ കൊടുത്തിട്ടുള്ളവയിൽ ഒരു നിർവചനത്തിലൂടെ പഠിപ്പിക്കാൻ കഴിയുന്നത് ?
"മിക്ക പ്രതികരണങ്ങൾക്കും നിയതമായ ചോദകങ്ങൾ കണ്ടെത്താനാവില്ല" എന്ന് അഭിപ്രായപ്പെട്ട മനശാസ്ത്രജ്ഞൻ ആര് ?
താഴെ പറയുന്നവരിൽ ആരാണ് അനുഗ്രഹീത കുട്ടികളെ കുറിച്ച് പഠനം നടത്തിയത് ?
ശൈശവത്തില്‍ ആരംഭിക്കുന്നതും ദീര്ഘ കാലം തുടരുന്നതുമായ നാഡീസംബന്ധമായ വളര്ച്ചാ തകരാറാണ് :