ആധുനിക സാമ്പത്തിക ശാസ്ത്രജ്ഞനായ ആൽഫ്രഡ് മാർഷലിൻ്റെ അഭിപ്രായത്തിൽ മനുഷ്യന്റെ സാധാരണ വ്യാപാരങ്ങളെപ്പറ്റിയുള്ള പഠനമാണ് സാമ്പത്തികശാസ്ത്രം.
ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിനായി സാധനങ്ങളും സേവനങ്ങളും വാങ്ങുന്നയാളാണ് ഉപഭോക്താവ് (Consumer),
ലാഭം ഉണ്ടാക്കുന്നതിനുവേണ്ടി സാധനങ്ങൾ വില്ക്കുന്നയാളാണ് വില്പനക്കാരൻ (Seller).
ഉപഭോഗത്തിനാവശ്യമായ സാധനങ്ങൾ ഉല്പാദിപ്പിക്കുന്നയാളാണ് ഉല്പാദകൻ (Producer).
ശമ്പളത്തിനുവേണ്ടി സ്വന്തം സേവനങ്ങളെ നല്കുന്നയാളാണ് സേവനദാതാവ് (service pro-viders). (ഡോക്ടർ, വക്കീൽ, ടാക്സി ഡ്രൈവർ എന്നിവ ഉദാഹരണങ്ങളാണ്).
മേൽ പ്രസ്താവിച്ച എല്ലാ സാഹചര്യങ്ങളും സാമ്പത്തിക നേട്ടമുണ്ടാകുന്ന പ്രവർത്തനങ്ങളാണ്. സാമ്പത്തിക നേട്ടത്തിനുവേണ്ടി ഏറ്റെടുക്കുന്ന എല്ലാ പ്രവർത്തനങ്ങളെയും സാമ്പത്തിക പ്രവർത്തനങ്ങൾ എന്നു പറയാം.
ഇതുതന്നെയാണ് സാമ്പത്തിക ശാസ്ത്രജ്ഞന്മാർ സാധാരണ വ്യാപാരങ്ങൾ എന്നതുകൊണ്ടർത്ഥമാക്കുന്നത്.