App Logo

No.1 PSC Learning App

1M+ Downloads
ദേശീയ വിദ്യാഭ്യാസ നയം-2020 അനുസരിച്ച്, സ്കൂൾ അധ്യാപകർക്ക് നൽകുന്ന Continuous Professional Development(CPD) പ്രോഗ്രാമിനെക്കുറിച്ച് ഇനി പറയുന്നവയിൽ ഏതാണ് ശരി?

Aസ്കൂൾ അധ്യാപകർ എല്ലാ വർഷവും കുറഞ്ഞത് 50 മണിക്കൂർ Continuous Professional Development പ്രോഗ്രാമുകളിൽ പങ്കെടുക്കേണ്ടതുണ്ട്

Bസ്കൂൾ അധ്യാപകർ എല്ലാ വർഷവും കുറഞ്ഞത് 30 മണിക്കൂർ Continuous Professional Development പ്രോഗ്രാമുകളിൽ പങ്കെടുക്കേണ്ടതുണ്ട്

Cസ്കൂൾ അധ്യാപകർ എല്ലാ വർഷവും കുറഞ്ഞത് 40 മണിക്കൂർ Continuous Professional Development പ്രോഗ്രാമുകളിൽ പങ്കെടുക്കേണ്ടതുണ്ട്

Dസ്കൂൾ അധ്യാപകർക്ക് ആവശ്യമെങ്കിൽ മാത്രം Continuous Professional Development പ്രോഗ്രാമുകളിൽ പങ്കെടുത്താൽ മതിയാകും

Answer:

A. സ്കൂൾ അധ്യാപകർ എല്ലാ വർഷവും കുറഞ്ഞത് 50 മണിക്കൂർ Continuous Professional Development പ്രോഗ്രാമുകളിൽ പങ്കെടുക്കേണ്ടതുണ്ട്

Read Explanation:

  • അധ്യാപക പരിശീലനത്തിനും  പ്രാധാന്യം നൽകി കൊണ്ടാണ് ദേശീയ വിദ്യാഭ്യാസ നയം 2020 തയ്യാറാക്കപ്പെട്ടിട്ടുള്ളത്
  • ഇതിൻറെ ഭാഗമായി സ്കൂൾ അധ്യാപകർക്ക് Continuous Professional Development(CPD) എന്ന പരിശീലന പദ്ധതി നൽകുവാൻ തീരുമാനിച്ചിട്ടുണ്ട് 
  • അധ്യാപകർ ഓഫ്‌ലൈനായോ ഓൺലൈനിലോ നൈപുണ്യ  വികസനത്തിനായി എല്ലാ വർഷവും കുറഞ്ഞത് 50 മണിക്കൂർ Continuous Professional Development (CPD) പ്രോഗ്രാമുകളിൽ പങ്കെടുക്കുവാൻ നയം നിർദ്ദേശിക്കുന്നു 

അധ്യാപനത്തിൽ ദേശീയ വിദ്യാഭ്യാസ നയം 2020 നിഷ്കർഷിക്കുന്ന മറ്റു പ്രധാന മാറ്റങ്ങൾ:

  • 2020 ലെ ദേശീയ വിദ്യഭ്യാസ നയം നിശ്ചയിച്ചിട്ടുള്ളത് പ്രകാരം 2030-ഓടെ 4 വർഷത്തെ ഇന്റഗ്രേറ്റഡ് ബി.എഡ് ബിരുദമാണ് അധ്യാപനത്തിനുള്ള ഏറ്റവും കുറഞ്ഞ ബിരുദ യോഗ്യത.
  • ഇതിന് പുറമെ Teacher Eligibility Tests  (TETs) ശക്തിപ്പെടുത്തവാനും തീരുമാനിച്ചിട്ടുണ്ട്
  • സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്കും TETs വഴിയുള്ള യോഗ്യത ഉണ്ടായിരിക്കണമെന്നും 2020 ലെ ദേശീയ വിദ്യഭ്യാസ നയം നിഷ്കർശിച്ചിട്ടുണ്ട്

Related Questions:

ഒന്നിലധികം എക്സിറ്റ് ഓപ്ഷനുകളുള്ള 4 വർഷത്തെ ബിരുദ പ്രോഗ്രാമാണ് ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്നത്. ഇതിൽ 3 വർഷം പൂർത്തിയാക്കി കോഴ്സിൽ നിന്ന് പുറത്തു കടക്കുന്ന വിദ്യാർത്ഥിക്ക് ലഭിക്കുന്നത്?
കേന്ദ്രമന്ത്രിസഭയിൽ വിദ്യാഭ്യാസം ഏതു വകുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു?
ജവഹർലാൽനെഹ്റു സെൻറർ ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസർച്ച് എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നതെവിടെ?
' സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് ' എവിടെ സ്ഥിതി ചെയ്യുന്നു ?
റൂസ്സോ തൻ്റെ വിദ്യാഭ്യാസ ദർശനങ്ങൾ വിശദമാക്കിയ ഗ്രന്ഥം