App Logo

No.1 PSC Learning App

1M+ Downloads
2005-ലെ വിവരാവകാശ നിയമമനുസരിച്ച് താഴെപ്പറയുന്നതിൽ കേന്ദ്ര/സംസ്ഥാന ഇൻഫർമേഷൻ കമ്മിഷൻ്റെ അധികാരങ്ങളിൽപ്പെട്ടത് ഏത്?

Aവ്യക്തികളെ വിളിച്ചുവരുത്തി നിർബന്ധപൂർവ്വം ഹാജരാക്കാനും സത്യപ്രതിജ്ഞ ചെയ്തു മൊഴിയായിട്ടോ രേഖാമൂലമോ തെളിവു നൽകാൻ അവരെ നിർബന്ധി ക്കാനുമുള്ള അധികാരം

Bകൃത്യവിലോപം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരി ക്കാനുള്ള അധികാരം

Cഅഴിമതിയിൽ ഏർപ്പെടുന്ന സർക്കാർ ജീവനക്കാരെ വിചാരണ ചെയ്യാനുള്ള അധികാരം

Dമുകളിൽ പറഞ്ഞിരിക്കുന്നത് ഒന്നുമല്ല

Answer:

A. വ്യക്തികളെ വിളിച്ചുവരുത്തി നിർബന്ധപൂർവ്വം ഹാജരാക്കാനും സത്യപ്രതിജ്ഞ ചെയ്തു മൊഴിയായിട്ടോ രേഖാമൂലമോ തെളിവു നൽകാൻ അവരെ നിർബന്ധി ക്കാനുമുള്ള അധികാരം

Read Explanation:

  • വ്യക്തികളെ വിളിച്ചുവരുത്തി നിർബന്ധപൂർവ്വം ഹാജരാക്കാനും സത്യപ്രതിജ്ഞ ചെയ്തു മൊഴിയായിട്ടോ രേഖാമൂലമോ തെളിവു നൽകാൻ അവരെ നിർബന്ധി ക്കാനുമുള്ള അധികാരം: ഇത് വിവരാവകാശ കമ്മീഷന്റെ പ്രധാന അധികാരങ്ങളിൽ ഒന്നാണ്. നിയമത്തിലെ 18-ാം വകുപ്പ് പ്രകാരം കമ്മീഷന് ഒരു സിവിൽ കോടതിയുടെ അധികാരങ്ങളുണ്ട്, അതിൽ വ്യക്തികളെ വിളിച്ച് വരുത്താനും രേഖകൾ ആവശ്യപ്പെടാനും സത്യവാങ്മൂലം ശേഖരിക്കാനുമുള്ള അധികാരം ഉൾപ്പെടുന്നു.


Related Questions:

വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് ശരിയായ തെരഞ്ഞെടുക്കുക

  1. വിവരാവകാശ നിയമം പാർലമെൻറ് പാസാക്കിയത് 2005 ജൂൺ 15
  2. വിവരാവകാശ നിയമം നിലവിൽ വന്നത് 2005 ഒക്ടോബർ 12
  3. വിവരാവകാശ നിയമത്തിൽ ഒപ്പുവെച്ച ഇന്ത്യൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം
  4. വിവരാവകാശ നിയമം പാസാക്കുമ്പോൾ സിംഗ് ആയിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി
    ഇന്ത്യയിൽ വിവരാവകാശ നിയമത്തിന്റെ മുൻഗാമി എന്ന് അറിയപ്പെടുന്നത് ഏതാണ്?

    വിവരാവകാശനിയമം സമൂഹത്തിന് സഹായകമാകുന്ന സന്ദര്‍ഭങ്ങള്‍ താഴെ നൽകിയിട്ടുള്ളതിൽ നിന്ന് കണ്ടെത്തുക

    1.വിദ്യാലയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍

    2.ആശുപത്രിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍

    3.സര്‍ക്കാര്‍ ഓഫീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍

    4.കൃഷിഭവനുമായി ബന്ധപ്പെട്ട വിവരങ്ങള്‍  ശേഖരിക്കാന്‍

    കേന്ദ്ര വിവരാവകാശ കമ്മീഷനിലെ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?

    1. അംഗങ്ങളെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്
    2. 5 പേരടങ്ങുന്ന ഒരു കമ്മിറ്റിയാണ് അംഗങ്ങളുടെ പേരുകൾ രാഷ്ട്രപതിക്ക് ശുപാർശ ചെയ്യുന്നത്
    3. ഈ കമ്മിറ്റിയുടെ അധ്യക്ഷൻ പ്രധാനമന്ത്രിയാണ്
    4. ലോകസഭയുടെ പ്രതിപക്ഷ നേതാവ് ഇതിൽ അംഗമാണ്
      താഴെ പറയുന്നവയിൽ ഏതാണ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ നൽകാവുന്ന വിവരം ?