Challenger App

No.1 PSC Learning App

1M+ Downloads
കേരള സിവിൽ സർവീസസ് (തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങൾ 1960ലെ ഏത് റൂൾ പ്രകാരമാണ് ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ 48 മണിക്കുറിൽ കൂടുതൽ ക്രിമിനൽ കുറ്റത്തിനോ മറ്റേതെങ്കിലും കുറ്റത്തിനോ തടവിലാക്കപ്പെട്ടാൽ തടവിലാക്കപ്പെട്ട ദിവസം മുതൽ ആ ഉദ്യോഗസ്ഥൻ നിയമനാധികാരിയുടെ ഉത്തരവിൻമേൽ സസ്പെൻഡ് ചെയ്തതായി കണക്കാക്കപ്പെടുന്നത് ?

Aറൂൾ 10 (3)

Bറൂൾ 10 (2)

Cറൂൾ 10 (1)

Dഇവയൊന്നുമല്ല

Answer:

A. റൂൾ 10 (3)

Read Explanation:

കേരള സിവിൽ സർവീസസ് (തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങൾ 1960

  • റൂൾ 10 (1) -  നിയമന അധികാരിക്കോ അതിനു കീഴിലുളള അതോറിറ്റിക്കോ അല്ലെങ്കിൽ ഗവൺമെന്റ് അധികാരപ്പെടുത്തിയിരിക്കുന്ന അതോറിറ്റിക്കോ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനെ എതു സമയത്തു വേണമെങ്കിലും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാൻ സാധിക്കും. 
  • റൂൾ 10 (2) -  നിയമനാധികാരിക്ക് താഴെയുളള അതോറിറ്റിയാണ് സസ്പെൻഷൻ പുറപ്പെടുവിച്ചതെങ്കിൽ ആ അതോറിറ്റി ഇങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിച്ചതിന്റെ സാഹചര്യം ബോധ്യപ്പെടുത്തി ഉടൻ തന്നെ നിയമനാധികാരിക്ക് റിപ്പോർട്ട് നൽകേണ്ടതാണ്.

     

  • റൂൾ 10 (3 )  - ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ 48 മണിക്കുറിൽ കൂടുതൽ ക്രിമിനൽ കുറ്റത്തിനോ മറ്റേതെങ്കിലും കുറ്റത്തിനോ തടവിലാക്കപ്പെട്ടാൽ തടവിലാക്കപ്പെട്ട ദിവസം മുതൽ ആ ഉദ്യോഗസ്ഥൻ നിയമനാധികാരിയുടെ ഉത്തരവിൻമേൽ സസ്പെൻഡ് ചെയ്തതായി കണക്കാക്കപ്പെടും.


Related Questions:

സംസ്ഥാന ഗവണ്മെന്റ്റിന്റെ ഓൺലൈൻ സേവനങ്ങൾ പൗരന്മാരിലെത്തിക്കുന്ന മൊബൈൽ അപ്ലിക്കേഷൻ
പാമ്പുകളുടെ സംരക്ഷണാർത്ഥമുള്ള കേരള വനംവകുപ്പിന്റെ മൊബൈൽ ആപ് ആണ് ?
2025 ലെ കേരള റവന്യു പുരസ്കാരത്തിൽ മികച്ച ജില്ലാ കലക്ടറായി തിരഞ്ഞെടുക്കപ്പെട്ടത് ?
അനുച്ഛേദം 309 അനുസരിച്ച് സർവീസ് ചട്ടങ്ങൾ നിർമ്മിക്കുവാനും ഭേദഗതി വരുത്തുവാനും ഉള്ള നിയമപരമായ അധികാരം കേരള സർക്കാരിന് ലഭ്യമാകുന്ന ആക്ട് ?

കേരള സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ശരിയായവ കണ്ടെത്തുക?

  1. കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ആസ്ഥാനം-പട്ടം,തിരുവനന്തപുരം
  2. കേരള പിഎസ് സിയുടെ ആദ്യ ചെയർമാൻ -വി മരിയാർപുത്തം
  3. കേരള പി എസ് സിയിലെ നിലവിലെ അംഗങ്ങൾ -22.
  4. കേരള പി എസ് സി യുടെ നിലവിലെ ചെയർമാൻ -ഡോ.എം.ആർ.ബൈജു.