Challenger App

No.1 PSC Learning App

1M+ Downloads

1799ൽ ഫ്രാൻസിന്റെ അധികാരം പിടിച്ചെടുത്ത ശേഷം നെപ്പോളിയൻ നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങൾ ഇവയിൽ ഏതെല്ലാമാണ്?

  1. കർഷകരെ കൃഷിഭൂമിയുടെ ഉടമകളാക്കി
  2. പുരോഹിതന്മാർക്ക് പരിപൂർണ സ്വാതന്ത്ര്യം നൽകി
  3. ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചു
  4. ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിച്ചു

    A4 മാത്രം

    B3, 4 എന്നിവ

    C1, 3, 4 എന്നിവ

    Dഎല്ലാം

    Answer:

    C. 1, 3, 4 എന്നിവ

    Read Explanation:

    1799ൽ ഫ്രാൻസിന്റെ അധികാരം പിടിച്ചെടുത്ത ശേഷം നെപ്പോളിയൻ നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങൾ:

    • കർഷകരെ കൃഷി ഭൂമിയുടെ ഉടമകളാക്കി
    • പൊതു കടം ഇല്ലാതാക്കാൻ സിങ്കിങ് ഫണ്ട് എന്ന പേരിൽ ഒരു പ്രത്യേക ഫണ്ട് രൂപീകരിച്ചു
    • ഗതാഗത പുരോഗതിക്കായി നിരവധി റോഡുകൾ നിർമ്മിച്ചു
    • പുരോഹിതന്മാരുടെ മേൽ  ശക്തമായ നിയന്ത്രണം ഏർപ്പെടുത്തി
    • സാമ്പത്തിക പ്രവർത്തനങ്ങൾക്കായി 'ബാങ്ക് ഓഫ് ഫ്രാൻസ്' എന്ന ബാങ്ക് സ്ഥാപിച്ചു
    • രാജ്യത്ത് നിലവിലുണ്ടായിരുന്ന നിയമങ്ങളെല്ലാം തന്നെ ക്രോഡീകരിച്ച് ഒരു പുതിയ നിയമ സംഹിത ഉണ്ടാക്കി

    Related Questions:

    'രാജ്യമെന്നാൽ പ്രദേശമല്ല ജനങ്ങളാണ്' എന്ന് പ്രഖ്യാപിച്ച വിപ്ലവം ഏത് ?
    On ____________, a state prison on the east side of Paris, known as the Bastille, was attacked by an angry and aggressive mob.

    ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
    1.എസ്റ്റേറ്റ് ജനറലിൻ്റെ രൂപീകരണത്തിൽ നിന്ന് ആരംഭിച്ച് ഫ്രഞ്ച് കോൺസുലേറ്റിന്റെ രൂപീകരണത്തോടെ അവസാനിച്ച ഫ്രാൻസിലെ സമൂലമായ രാഷ്ട്രീയ സാമൂഹിക മാറ്റത്തിന്റെ സംഭവബഹുലമായ കാലഘട്ടമായിരുന്നു ഫ്രഞ്ച് വിപ്ലവം.
    2. ഫ്രഞ്ച് വിപ്ലവം കാലാകാലങ്ങളായി നിലനിൽക്കുന്ന സമ്പൂർണ്ണ രാജവാഴ്ചയ്ക്കും ഫ്യൂഡൽ നിയമങ്ങൾക്കും സാമൂഹിക അസമത്വത്തിനും അറുതിവരുത്തി.

    3.രാജാവിനെ വിചാരണചെയ്ത് വധശിക്ഷയ്ക്ക് വിധേയമാക്കിയത് ഫ്രഞ്ച് വിപ്ലവത്തിലെ ഒരു നിർണ്ണായകസംഭവമായിരുന്നു.

    താഴെപ്പറയുന്നവയിൽ മോണ്ടെസ്ക്യു മായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക

    1. സമ്പന്ന കത്തോലിക്കാ കുടുംബത്തിൽ ജനിച്ച വ്യക്തി
    2. ജനാധിപത്യത്തെ യും റിപ്പബ്ലിക്കനിസത്തെയും പ്രോത്സാഹിപ്പിച്ച തത്വചിന്തകൻ
    3. ഗവൺമെന്റിന്റെ നിയമനിർമാണം, കാര്യനിർവഹണം, നീതിന്യായം എന്നീ മൂന്ന് ശാഖകളായി വിഭജിക്കണമെന്ന് വാദിച്ചു
    4. ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ എന്നറിയപ്പെടുന്നു

      1789-ല്‍ ലൂയി പതിനാറാമന്‍ സ്റ്റേറ്റ്സ് ജനറല്‍ വിളിച്ചു ചേര്‍ത്തില്ലായിരുന്നുവെങ്കിലും ഫ്രഞ്ചുവിപ്ലവം പൊട്ടിപ്പുറപ്പെടുമായിരുന്നു. എന്തെല്ലാമായിരുന്നു  അതിന് കാരണങ്ങൾ?

      1.ഏകാധിപത്യ ഭരണം

      2.സാമൂഹിക സാമ്പത്തിക അസമത്വം

      3.മൂന്ന് എസ്റ്റേറ്റുകള്‍

      4.ചിന്തകന്മാരും അവരുടെ ആശയങ്ങളും