Challenger App

No.1 PSC Learning App

1M+ Downloads
എന്തിനെതിരെയായിരുന്നു നിവർത്തന പ്രക്ഷോഭം ആരംഭിച്ചത് ?

Aസാമ്പത്തിക പരിഷ്കരണം

Bസാമൂഹ്യ പരിഷ്കരണം

Cഭരണഘടനാ പരിഷ്കരണം

Dഇവയൊന്നുമല്ല.

Answer:

C. ഭരണഘടനാ പരിഷ്കരണം

Read Explanation:

നിവർത്തന പ്രക്ഷോഭം:

  • തിരുവിതാംകൂർ നിയമസഭയിലും, സർക്കാർ നിയമനങ്ങളിലും ന്യായമായ പ്രാതിനിധ്യം ലഭിക്കുന്നതിനായി ക്രിസ്ത്യൻ മുസ്ലിം ഈഴവ സമുദായക്കാർ നടത്തിയ സമരം 
  • 1932ലാണ് നിവർത്തന പ്രക്ഷോഭം നടന്നത്   
  • കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിന് കാരണമായ പ്രക്ഷോഭം
  • ട്രാവൻകൂർ പബ്ലിക് സർവീസ് കമ്മീഷൻ രൂപം കൊണ്ടത് നിവർത്തന പ്രക്ഷോഭത്തിന്റെ  ഫലമായാണ്. 

  • നിവർത്തന പ്രക്ഷോഭത്തിന്റെ പ്രമുഖ നേതാക്കൾ: 
    • സി കേശവൻ
    • ടി എം വർഗീസ്
    • എൻ വി ജോസഫ്
    • പി കെ കുഞ്ഞ്
    • മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് 

  • “നിവർത്തനം” എന്ന വാക്കിന്റെ ഉപജ്ഞാതാവ് : ഐ സി ചാക്കോ.
  • നിവർത്തന പ്രക്ഷോഭത്തിന്റെ പിന്നിൽ പ്രവർത്തിച്ച സംഘടന : സംയുക്ത രാഷ്ട്രീയ സമിതി. 
  • സംയുക്ത രാഷ്ട്രീയ സമിതി നിലവിൽ വന്നത് : 1932 ഡിസംബർ 17
  • തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാളിന് സംയുക്ത രാഷ്ട്രീയ സമിതി മെമ്മോറിയൽ സമർപ്പിച്ചത് : 1933
  • നിവർത്തന പ്രക്ഷോഭത്തിന്റെ ജിഹ്വ എന്നറിയപ്പെടുന്ന പത്രം : കേരളകേസരി. 

Related Questions:

താഴെക്കൊടുത്തിരിക്കുന്ന സംഭവങ്ങൾ കാലഗണനാക്രമത്തിൽ ആക്കുക.

  1. വൈക്കം സത്യാഗ്രഹം
  2. പാലിയം സത്യാഗ്രഹം
  3. കീഴരിയൂർ ബോംബ് കേസ്
  4. കയ്യൂർ സമരം
When was Channar women given the right to cover their breast?
The channar revolt by the Nadar women was the fight for the right to .............
കുറിച്യ കലാപത്തിൻ്റെ ബുദ്ധി കേന്ദ്രം എന്നറിയപ്പെടുന്നത് ?
സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീരനായകന്മാരായ ആദിവാസി വിഭാഗം ?