App Logo

No.1 PSC Learning App

1M+ Downloads
അഗ്നി, സൂര്യ - ഇന്ത്യൻ പ്രതിരോധത്തിന്റെ ഭാഗമായ ഈ പേരുകൾ താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് ?

Aവിമാന വാഹിനി കപ്പൽ

Bഅന്തർ വാഹിനി കപ്പൽ

Cയുദ്ധ വിമാനം

Dമിസൈൽ

Answer:

D. മിസൈൽ

Read Explanation:

അഗ്നി  മിസൈൽ 

  • ഇന്ത്യയുടെ ആദ്യ ഹ്രസ്വദൂര ഭൂതല - ഭൂതല മിസൈൽ  - അഗ്നി 1 

  • 2000  kmൽ കൂടുതൽ വിക്ഷേപണ പരിധിയുള്ള ഇന്ത്യയുടെ ആദ്യ മിസൈൽ  - അഗ്നി 2 

  • അഗ്നി - 3 വിജയകരമായി പരീക്ഷിച്ച വർഷം - 2007 

  • അഗ്നി - 3 ൻ്റെ ദൂര പരിധി - 3500 കിലോമീറ്റർ 

  • അഗ്നി 4 വിജയകരമായി പരീക്ഷിച്ച വർഷം - 2011

  • ഇന്ത്യ പരീക്ഷിച്ച ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ - അഗ്നി - 5 

  • അഗ്നി - 5  ൻ്റെ ദൂര പരിധി - 5000  കിലോമീറ്റർ 

സൂര്യ

  • DRDO വിഭാവനം ചെയ്തിരിക്കുന്ന ദീർഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ

  • 10,000 കിലോമീറ്റർ വരെയായിരിക്കും ഇതിന്റെ ദൂര പരിധി

ഡിഫൻസ് റിസേർച്ച് ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ).

  • ഇന്ത്യയുടെ സൈനികസംബന്ധിയായ സാങ്കേതികവിദ്യാ വികാസത്തിന്റെ ചുമതലയുള്ള ഗവേഷണസ്ഥാപനം

  • ആസ്ഥാനം : ന്യൂഡൽഹി

  • സ്ഥാപിതമായ വർഷം : 1958

  • ആപ്തവാക്യം - 'കരുത്തിന്റെ ഉത്ഭവം അറിവിൽ'.

ചുവടെ നൽകിയിരിക്കുന്ന സ്ഥാപനങ്ങളെ ലയിപ്പിച്ചു കൊണ്ടാണ് 1958ൽ ഡി ആർ ഡി ഓ സ്ഥാപിതമായത്:

  • ടെക്നിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്

  • ഡയറക്റ്ററേറ്റ് ഓഫ് ടെക്നിക്കൽ ഡെവലപ്മെന്റ് ആൻഡ് പ്രൊഡക്ഷൻ

  • ഡിഫൻസ് സയൻസ് ഓർഗനൈസേഷൻ


Related Questions:

പ്രതിരോധസേനാ വിഭാഗമായ ആസാം റൈഫിൾസിലെ ഡോഗ് ഹാൻഡ്‌ലറായ (നായ പരിശീലക) ആദ്യ വനിത ?
2024 മാർച്ചിൽ ഇന്ത്യയുടെ സംയുക്ത സേനാ സൈനിക അഭ്യാസമായ"ഭാരത ശക്തിക്ക്" വേദിയായത് എവിടെ ?
ഇന്ത്യയുടെ കരസേനാ മേധാവി ?
2024 ഫെബ്രുവരിയിൽ നടന്ന "ദോസ്തി -16" ത്രിരാഷ്ട്ര സമുദ്ര സുരക്ഷാ അഭ്യാസത്തിന് വേദിയായ രാജ്യം ഏത് ?
നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റി എവിടെ സ്ഥിതി ചെയ്യുന്നു ?