Challenger App

No.1 PSC Learning App

1M+ Downloads
അഹിഛത്ര ഏത് മഹാജനപദത്തിൻറെ തലസ്ഥാനമായിരുന്നു :

Aകംബോജം

Bഅവന്തി

Cപാഞ്ചാലം

Dസുരസേന

Answer:

C. പാഞ്ചാലം

Read Explanation:

മഹാജനപദങ്ങൾ

  • ബി.സി 6-ാം ശതകത്തിൽ ഉത്തരേന്ത്യയിൽ നിരവധി രാജഭരണ രാജ്യങ്ങളും ജനപ്രഭുത്വ ഭരണ രാജ്യങ്ങളും നിലവിൽ വന്നു. അവ മഹാജനപദങ്ങൾ എന്നറിയപ്പെടുന്നു.

  • മഹാജനപദങ്ങളെ കുറിച്ച് പരാമർശിച്ചിട്ടുള്ള ഗ്രന്ഥങ്ങൾ - അങ്കുത്താറ നികായ, മഹാവസ്തു, ഭാഗവത സത്രം.

  • മഹാജനപദങ്ങളിൽ ഏറ്റവും ശക്തമായവ - മഗധം, കോസലം, വത്സം, അവന്തി

മഹാജനപദങ്ങൾ 16 എണ്ണം ഉണ്ടായിരുന്നു.

മഹാജനപദങ്ങൾ

തലസ്ഥാനം

1

മഗധം

ഗിരിപ്രജം /രാജഗൃഹം

2

അവന്തി

ഉജ്ജയിനി

3

കോസലം

ശ്രാവസ്തി

4

വത്സം

കൗസാംബി

5

പാഞ്ചാലം

അഹിഛത്ര /കാമ്പില്യ

6

കുരു

ഹസ്തിനപുരം /ഇന്ദ്രപ്രസ്ഥം

7

അശ്മകം

പൊതാന

8

ഗാന്ധാരം

തക്ഷശില

9

സുരസേന

മഥുര

10

കാശി

ബനാറസ്

11

മത്സ്യ

വിരാടനഗരി

12

ഛേദി

ശുക്തിമതി

13

വജ്ജി

വൈശാലി

14

കംബോജം

രാജ്പൂർ

15

മല്ല

കുശിനഗരം /പാവ

16

അംഗം

ചമ്പ


Related Questions:

നന്ദരാജാക്കന്മാർ സ്വീകരിച്ചിരുന്ന ബിരുദങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക :

  1. ഏകരാട്
  2. ഏകച്ഛത്ര
  3. സർവ്വക്ഷത്രാന്തക
    ശിശുനാഗരാജവംശത്തിന്റെ സ്ഥാപകൻ ?
    പാടലിപുത്രം തലസ്ഥാനമാക്കിയ ശിശുനാഗ രാജാവ് ?

    മഹാജനപദങ്ങളിൽ ഉൾപ്പെടുന്നവ തിരഞ്ഞെടുക്കുക :

    1. കുരു
    2. സുരസേന
    3. അംഗം
    4. കാശി
    5. കാംബോജ
      നന്ദരാജ വംശത്തിന്റെ സ്ഥാപകൻ ?