Challenger App

No.1 PSC Learning App

1M+ Downloads

ബങ്കർ ഹിൽ യുദ്ധത്തിൽ ആത്യന്തികമായി പരാജയപ്പെട്ടെങ്കിലും, അത് അമേരിക്കൻ വിപ്ലവത്തിൽ ചെലുത്തിയ സ്വാധീനം എന്തായിരുന്നു?

  1. അമേരിക്കൻ സൈനികരുടെയും,ജനങ്ങളുടെയും മനോവീര്യം ഉയർത്തി
  2. സാങ്കേതികമായി ഒരു ബ്രിട്ടീഷ് വിജയമാണെങ്കിലും, ഈ യുദ്ധം കോളനിക്കാരുടെ നിശ്ചയദാർഢ്യവും ,ബ്രിട്ടീഷ് സേനയ്‌ക്കെതിരെ നിലകൊള്ളാനുള്ള കഴിവും വെളിപ്പെടുത്തി.
  3. അമേരിക്കൻ സൈനികരുടെയും,ജനങ്ങളുടെയും ആത്മവിശ്വാസം തകരുകയുണ്ടായി
  4. യുദ്ധം പരാജയപ്പെട്ടത്തോടെ അമേരിക്കൻ കോളനിവാസികൾ അമേരിക്കൻ സൈന്യത്തിന് നേരെ പ്രതിഷേധവുമായി എത്തി

    Ai, ii എന്നിവ

    Biii, iv

    Cഇവയൊന്നുമല്ല

    Di മാത്രം

    Answer:

    A. i, ii എന്നിവ

    Read Explanation:

    ബങ്കർ ഹിൽ യുദ്ധം 

    • 1775 ജൂൺ 17 ന് മസാച്യുസെറ്റ്സിലെ ബോസ്റ്റണിനടുത്താണ് ബങ്കർ ഹിൽ യുദ്ധം നടന്നത്.
    • അമേരിക്കൻ വിപ്ലവത്തിലെ ആദ്യകാല യുദ്ധങ്ങളിൽ ഒന്നായിരുന്നു ഇത്.
    • ആത്യന്തികമായി പിൻവാങ്ങിയെങ്കിലും, കൊളോണിയൽ സൈന്യം ബ്രിട്ടീഷ് സൈന്യത്തിന് കാര്യമായ നാശനഷ്ടങ്ങൾ വരുത്തി.
    • സാങ്കേതികമായി ഒരു ബ്രിട്ടീഷ് വിജയമാണെങ്കിലും, ഈ യുദ്ധം കോളനിക്കാരുടെ നിശ്ചയദാർഢ്യവും ,ബ്രിട്ടീഷ് സേനയ്‌ക്കെതിരെ നിലകൊള്ളാനുള്ള കഴിവും വെളിപ്പെടുത്തി.
    • അമേരിക്കൻ സൈനികരുടെയും,ജനങ്ങളുടെയും ആത്മവിശ്വാസം ഒരുപോലെ വർദ്ധിപ്പിക്കുകയും ചെയ്തു.

    Related Questions:

    ബോസ്റ്റൺ ടീ പാർട്ടിക്കെതിരെ ബ്രിട്ടീഷ് ഗവൺമെന്റ് പാസാക്കിയ നിയമം ഏത്?
    അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡണ്ട് ആര്?
    ഇവയിൽ ബോസ്റ്റൺ ടീ പാർട്ടിക്ക് നേതൃത്വം നൽകിയ സംഘടന ഏതാണ്?
    അമേരിക്കൻ കോളനികളിൽ ബ്രിട്ടൺ 'ഗ്രാൻവില്ലെ നയങ്ങൾ' നടപ്പിലാക്കിയ കാലഘട്ടം?
    ചുവടെ കൊടുത്തിരിക്കുന്നവയിൽ അമേരിക്കൻ ഭരണഘടനയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏതാണ്?