Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ശിലകൾ ദൃഢതയുള്ളതും ആഴം കുറഞ്ഞ ഭാഗങ്ങളിൽ പെട്ടെന്ന് പൊട്ടുന്ന സ്വഭാവമുള്ളതുമായ ഭൂമിയുടെ ഭൗതിക പാളിയുടെ മേഖലയേത് :

Aശിലാമണ്ഡലം

Bആസ്തനോസ്ഫിയർ

Cഉപരിമിസോസ്ഫിയർ

Dആന്തര അകക്കാമ്പ്

Answer:

A. ശിലാമണ്ഡലം

Read Explanation:

  • മനുഷ്യനും മറ്റ് ജീവജാലങ്ങളും കാണപ്പെടുന്ന ഭൂമിയുടെ ഏറ്റവും ഉപരിഭാഗമാണ് ശിലാമണ്ഡലം.
  • ശിലാമണ്ഡലം ഖരരൂപത്തിലാണ് കാണപ്പെടുന്നത്.
  • ഉരുകിയ ശിലകൾ ശിലാമണ്ഡലത്തിന്റെ മൊത്തം വ്യാപ്തത്തിന്റെ 0.1 ശതമാനമാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.
  • മാന്റിലിന്റെ ഉപരിഭാഗവും ഭൂവൽക്കഭാഗവും കൂടിച്ചേർന്നതാണ് ശിലാമണ്ഡലം
  • ശിലാമണ്ഡലത്തിന്റെ മുകൾ ഭാഗത്ത് ഭൂവൽക്കവും അതിനു താഴെ മാന്റിലിന്റെ ഉപരിഭാഗവും ആണ് സ്ഥിതിചെയ്യുന്നത്.
  • ഈ രണ്ട് മണ്ഡലങ്ങളും കൂടിച്ചേർന്ന് ശിലാമണ്ഡലത്തെ ഉറച്ച ശിലാപാളിയാക്കി മാറ്റുന്നു.

Related Questions:

ആറുമാസം ദൈർഘ്യമേറിയ പകൽ ലഭിക്കുന്ന പ്രദേശം എവിടെയാണ്?
'നിഫെ' എന്ന പേരിലറിയപ്പെടുന്ന ഭൂമിയുടെ പാളി ഏത് ?

ഭൂമിയുടെ ആകൃതിയുമായി ബന്ധപ്പെട്ട ചില സിദ്ധാന്തങ്ങളെക്കുറിച്ചുള്ള വസ്തുതകൾ ചുവടെ നൽകിയിരിക്കുന്നു,ശരിയായവ കണ്ടെത്തുക :

  1. ഗ്രീക്ക് തത്വചിന്ത കനായ തെയിൽസ് ആണ് ഭൂമിയ്ക്ക് ഗോളാകൃതിയാണെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്
  2. ഭാരതീയ ജ്യോതിശാസ്ത്രജ്ഞനായ ആര്യഭടൻ ഭൂമി സാങ്കല്‌പിക അച്ചുതണ്ടിൽ സ്വയം കറങ്ങുന്നുവെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു.
  3. സർ ഐസക് ന്യൂട്ടൺ ഭൂമിക്ക് കൃത്യമായ ഗോളത്തിൻ്റെ ആകൃതിയല്ലെന്ന് പ്രസ്താവിച്ചു

    തിരമാലകൾ എന്നാൽ

    (i) ജലത്തിന്റെ ചലനം.

    (ii) സമുദ്രോപരിതലത്തിലൂടെയുള്ള ഊർജ്ജ പ്രവാഹം.

    (iii) ചന്ദ്രന്റെയും സൂര്യന്റെയും ഗുരുത്വാഘർഷണ ബലം മൂലം സമുദ്രജലത്തിനുണ്ടാകുന്ന ചലനം. 

    ഭൂമധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ സംസ്ഥാന തലസ്ഥാനം ഏത് ?