App Logo

No.1 PSC Learning App

1M+ Downloads
സ്പൈറൽ ഗ്യാലക്സിക്ക് ഉദാഹരണം :

Aസൂര്യൻ

Bആകാശഗംഗ

Cവ്യാഴം

Dഎം 87 ഗ്യാലക്സി

Answer:

B. ആകാശഗംഗ

Read Explanation:

ഗ്യാലക്‌സികൾ: നക്ഷത്രസമൂഹങ്ങൾ

  • ഗുരുത്വാകർഷണ ബലത്താൽ അനേകം നക്ഷത്രഗണങ്ങൾ കൂടിച്ചേർന്ന ഒരു ബൃഹത് നക്ഷത്രസമൂഹമാണ് ഗ്യാലക്സി.

  • പ്രപഞ്ചത്തിൽ ഏകദേശം 100 ബില്യണിലധികം ഗ്യാലക്‌സികൾ ഉണ്ട്.

  • 'ഗ്യാലക്സികൾ' എന്ന പദം ആദ്യമായി ഉപയോഗിച്ചത് വില്യം ഹെർഷൽ ആണ്.

  • പ്രപഞ്ചത്തിൽ ഗ്യാലക്‌സികൾ പരസ്‌പരം അകുന്നുകൊണ്ടിരിക്കുന്നുവെന്നും അവ തമ്മിലുള്ള ദൂരവും പരസ്‌പരം അകലുന്ന വേഗതയും നേർഅനുപാതത്തിൽ ആണെന്നും കണ്ടെത്തിയ ശാസ്ത്രജ്ഞനാണ് എഡ്വിൻ ഹബിൾ.

  • ഗ്യാലക്‌സികളിലേയ്ക്കുള്ള ദൂരം ആദ്യമായി അളന്നതും എഡ്വിൻ ഹബിളാണ്.

  • ഗ്യാലക്‌സികളുടെ കൂട്ടത്തെ അറിയപ്പെടുന്നത് ക്ലസ്റ്ററുകൾ

  • ഗ്യാലക്‌സികൾ പ്രധാനമായും അവയുടെ രൂപഘടനയുടെ അടിസ്ഥാനത്തിൽ 3 വിധത്തിലുണ്ട്.

  1. സർപ്പിളാകൃത ഗ്യാലക്‌സികൾ (Spiral Galaxies)

  2. ദീർഘവൃത്താകൃത (അണ്ഡാകൃത) ഗ്യാലക്സികൾ (Elliptical Galaxies)

  3. ക്രമരഹിത ഗ്യാലക്‌സികൾ (Irregular Galaxies)

സർപ്പിളാകൃത ഗ്യാലക്‌സികൾ (SPIRAL GALAXIES)

  • ഒരു ന്യൂക്ലിയസും പുറമേയുള്ള നക്ഷത്രകരങ്ങളും (Spiral arms) ചേർന്ന രൂപഘടനയുള്ള നക്ഷത്ര സമൂഹങ്ങളാണ് സർപ്പിളാകൃത ഗ്യാലക്സികൾ.

  • സൂര്യൻ്റെ മാതൃ ഗ്യാലക്‌സിയായ ആകാശഗംഗ (ക്ഷീരപഥം/Milky way) ഒരു സ്പൈറൽ ഗ്യാലക്സിയാണ്.

  • ഏറ്റവും വലിയ സർപ്പിളാകൃത ഗ്യാലക്സിയാണ് 'ആൻഡ്രോമിഡ'.

  • നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന ഏറ്റവും അകലെയുള്ള വസ്‌തുവാണ് ആൻഡ്രോമിഡ ഗ്യാലക്സി

  • ഭൂമിയുടെ ഉത്തരധ്രുവത്തിൽ നിന്നും വർഷത്തിലൊ രിക്കൽ മാത്രമാണ് ആൻഡ്രോമിഡ ഗ്യാലക്സി ദൃശ്യമാകുന്നത്

ദീർഘവൃത്താകൃത ഗ്യാലകികൾ (ELLIPTICAL GALAXIES)

  • പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഗ്യാലക്സികളാണ് ദീർഘവൃത്താകൃത ഗ്യാലക്സികൾ.

  • പ്രപഞ്ചത്തിൽ കാണപ്പെടുന്ന നക്ഷത്രസമൂഹങ്ങളിൽ താരതമ്യേന വലുപ്പം കൂടുതലുള്ള നക്ഷത്ര സമൂഹങ്ങളാണിവ.

  • അന്ത്യമെത്താറായ നക്ഷത്രങ്ങൾ ദീർഘവൃത്താകൃതിയിൽ കാണപ്പെടുന്നു.

  • അന്ത്യമെത്താറായ നക്ഷത്രങ്ങൾ കൂടുതലും കാണപ്പെടുന്നത് ദീർഘവൃത്താകൃത ഗ്യാലക്സികളിൽ ആണ്.

  • സാധാരണയായി പുതിയ നക്ഷത്രങ്ങൾ പിറവിയെടുക്കാത്ത ഗ്യാലക്‌സികളാണ് ഇവ.

ക്രമരഹിത ഗ്യാലക്‌സികൾ (Irregular Galaxies)


പൊതുവായ ഒരു രൂപഘടന ഇല്ലാത്ത നക്ഷത്ര സമൂഹങ്ങളാണ് ക്രമരഹിത ഗ്യാലക്‌സികൾ.


Related Questions:

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ സൂര്യൻ്റെ മണ്ഡലത്തെ തിരിച്ചറിയുക :

  • ഫോട്ടോസ്ഫിയറിന് മീതെയായി കാണപ്പെടുന്ന മധ്യപ്രതലം

  • ഫോട്ടോസ്ഫിയറിന് പുറത്തായി ചുവപ്പ് നിറത്തിൽ കാണപ്പെടുന്ന ഭാഗമാണിത്.

സൗരയൂഥത്തിലെ ഏറ്റവും ചൂടു കൂടിയ ഗ്രഹം ഏതാണ് ?
വ്യാഴത്തിൻ്റെ ഉപഗ്രഹങ്ങളുടെ എണ്ണം എത്ര ?
സൗരയൂഥത്തിൽ ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ കാണപ്പെടുന്ന ഗ്രഹസമാനമായ ചെറുവസ്‌തുക്കൾ ?
The planet with the shortest year is :