App Logo

No.1 PSC Learning App

1M+ Downloads
പുളിക്കുന്ന മുന്തിരിങ്ങാ ശൈലി തന്ത്രത്തിന് ഉദാഹരണം ?

Aഇഷ്ടമില്ലാത്ത വിഷയം പഠിക്കുന്ന കുട്ടി മറ്റുള്ളവരുടെ മുൻപിൽ ആ വിഷയത്തിലെ ഗുണങ്ങൾ എടുത്തു പറയുന്നു.

Bപാട്ടു സംഘത്തിൽ ഇടം ലഭിക്കാത്ത കുട്ടി പാട്ടിനെയും സംഘത്തിലെയും, പോരായ്മകളെ കുറിച്ച് പറയുന്നു.

Cപഠനത്തിൽ മികവ് പുലർത്താൻ കഴിയാത്ത കുട്ടി കായിക രംഗത്ത് മികവ് തെളിയിച്ച് ആത്മാഭിമാനം വീണ്ടെടുക്കാൻ ശ്രമിക്കുന്നു.

Dഅച്ഛൻ വഴക്ക് പറഞ്ഞതിന് അച്ഛനെ ആവശ്യ സമയത്ത് സഹായിക്കാതിരിക്കുക.

Answer:

B. പാട്ടു സംഘത്തിൽ ഇടം ലഭിക്കാത്ത കുട്ടി പാട്ടിനെയും സംഘത്തിലെയും, പോരായ്മകളെ കുറിച്ച് പറയുന്നു.

Read Explanation:

യുക്തീകരണം (RATIONALISATION)

  • വ്യക്തി തൻ്റെ ബലഹീനത, പരാജയങ്ങൾ, കഴിവുകേടുകൾ തുടങ്ങിയവ തെറ്റായ കാരണങ്ങൾ വഴി ന്യായീകരിക്കുന്നു.
  • രണ്ട് തരം 

1. പുളിക്കുന്ന മുന്തിരിങ്ങാ ശൈലി 

ഉദാ: പാട്ടു സംഘത്തിൽ ഇടം ലഭിക്കാത്ത കുട്ടി പാട്ടിനെയും സംഘത്തിലെയും, പോരായ്മകളെ കുറിച്ച്  പറയുന്നു. 

2. മധുരിക്കുന്ന നാരങ്ങാ ശൈലി 

ഉദാ: ഇഷ്ടമില്ലാത്ത വിഷയം പഠിക്കുന്ന കുട്ടി മറ്റുള്ളവരുടെ മുൻപിൽ ആ വിഷയത്തിലെ  ഗുണങ്ങൾ എടുത്തു പറയുന്നു. 

 


Related Questions:

താഴെ കൊടുത്തവയിൽ തെറ്റായ ജോഡി തെരഞ്ഞെടുക്കുക :
ഗുണനിലവാരം കണക്കാക്കുന്നതിനുള്ളതല്ലാത്ത ഉപകരണം താഴെപ്പറയുന്നവയിൽ ഏതാണ് ?
വേദനാജനകമായ അനുഭവങ്ങളും മാനസിക സംഘട്ടനങ്ങളും സാക്ഷാത്കരിക്കാൻ ആകാത്ത ആഗ്രഹങ്ങളും ഒക്കെ അബോധമനസ്സിലേക്ക് തള്ളിവിടുന്ന പ്രക്രിയ ഏത്?
കുട്ടികളുടെ സാന്ദർഭികമായി ഉണ്ടാകുന്ന സംഭവങ്ങൾ രേഖപ്പെടുത്തുന്നത് :
ഒരു ക്ലാസ്സിൽ സോഷ്യോഗ്രാം തയ്യാറാക്കിയപ്പോൾ മീന എന്ന കുട്ടി അനൂവിനെയും അനു എന്ന കുട്ടി കരിഷ്മയെയും കരിഷ്മ, മീനയെയും കൂട്ടുകാരായി നിർദേശിച്ചതായി കണ്ടു. ഇത്തരം കൂട്ടങ്ങളുടെ പേരാണ് ?