App Logo

No.1 PSC Learning App

1M+ Downloads

ജന്തു കലകളും അവയുമായി ബന്ധപ്പെട്ട സവിശേഷതകളും ചുവടെ നൽകിയിരിക്കുന്നു.ശരിയായ ക്രമത്തിലാക്കുക

ആവരണകല ശരീരത്തിനകത്തും പുറത്തുമുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ സഹായിക്കുന്നു
നാഡീകല ശരീരചലനം സാധ്യമാക്കുന്നു
പേശീകല മറ്റു കലകൾക്ക് താങ്ങായി വർത്തിക്കുന്നു.
യോജകകല സംരക്ഷണം, ആഗിരണം, സ്രവങ്ങളുടെ ഉൽപ്പാദനം എന്നീ ധർമങ്ങൾ നിർവഹിക്കുന്നു.

AA-3, B-4, C-1, D-2

BA-4, B-1, C-2, D-3

CA-4, B-2, C-1, D-3

DA-3, B-2, C-4, D-1

Answer:

B. A-4, B-1, C-2, D-3

Read Explanation:

ജന്തുകലകൾ (Animal tissues)

  • ആവരണകല (Epithelial tissue)
    • ശരീരത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.
    • അന്നപഥത്തിന്റെ ഉൾഭിത്തിയെ ആവരണം ചെയ്യുന്നു.
    • സംരക്ഷണം, ആഗിരണം, സ്രവങ്ങളുടെ ഉൽപ്പാദനം എന്നീ ധർമങ്ങൾ നിർവഹിക്കുന്നു.
  • നാഡീകല (Nervous tissue)
    • ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു.
    • ശരീരത്തിനകത്തും പുറത്തുമുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ സഹായിക്കുന്നു
  • പേശീകല (Muscular tissue)
    • സങ്കോചിക്കാനും പൂർവസ്ഥിതി പ്രാപിക്കാനും കഴിവുള്ള കോശങ്ങൾ അടങ്ങിയിരിക്കുന്നു.
    • ശരീരചലനം സാധ്യമാക്കുന്നു.
  • യോജകകല (Connective tissue)
    • മറ്റു കലകളെ പരസ്പരം ബന്ധിപ്പിക്കുകയോ അവയ്ക്ക് താങ്ങായി വർത്തിക്കുകയോ ചെയ്യുന്നു.
    • അസ്ഥി, തരുണാസ്ഥി, നാരുകല, രക്തം തുടങ്ങിയവ വിവിധ യോജകകലകളാണ്.
    • അസ്ഥിയും തരുണാസ്ഥിയും ശരീരത്തിന് താങ്ങും സംരക്ഷണവും ആകൃതിയും നൽകുന്നു.
    • നാരുകല (Fibrous tissue) ഇതര കലകളെ ബന്ധിപ്പിക്കുന്നു.

Related Questions:

സസ്യഭാഗങ്ങൾക്കു വഴക്കവും താങ്ങും നൽകുന്നത് ?
ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയുന്ന കലകൾ ഏതാണ് ?

നാഡീകലകളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന കലകൾ ആണിവ
  2. ന്യൂറോണുകളും ഗ്ലിയൽ സെൽസും ചേരുന്നതാണ് നാഡീകോശം.
    അസ്ഥി, തരുണാസ്ഥി, നാരുകല, രക്തം തുടങ്ങിയവ __________
    സസ്യത്തിൻ്റെ കാണ്ഡത്തിൻ്റെയും വേരിൻ്റെയും ആഗ്രസ്ഥാനത്ത് കാണപ്പെടുന്ന പ്രത്യേക കോശങ്ങളാണ് :