Challenger App

No.1 PSC Learning App

1M+ Downloads
അപ്പു, രാമു, രാജു എന്നിവർ ചേർന്ന് ഒരു ബിസിനസ്സ് തുടങ്ങി. ഒരു വർഷം കഴിഞ്ഞപ്പോൾ, കിട്ടിയ ലാഭം യഥാക്രമം 2 : 3 : 5 എന്ന അംശബന്ധത്തിൽ ഇവർ വീതിച്ചെടുത്തു. രാമുവിന് 75000 രൂപയാണ് കിട്ടിയത്. എങ്കിൽ രാജുവിന് എത്ര രൂപയായിരിക്കും കിട്ടിയത്?

A50,000

B2,50,000

C1,25,000

D2,00,000

Answer:

C. 1,25,000

Read Explanation:

ചോദ്യത്തിൽ നൽകിയിരിക്കുന്ന വസ്തുതകൾ:

  • അപ്പു, രാമു, രാജു എന്നിവർക്ക് കിട്ടിയ ലാഭത്തിന്റെ അംശബന്ധം = 2 : 3 : 5

  • രാമുവിന് ലഭിച്ച ലാഭത്തുക = 75000

കണ്ടെത്തേണ്ടത്:

  • രാജുവിന് ലഭിച്ച ലാഭത്തുക = ?

അപ്പു, രാമു, രാജു എന്നിവർ കിട്ടിയ ലാഭം യഥാക്രമം 2 : 3 : 5 എന്ന അംശബന്ധത്തിൽ വീതിച്ചെടുത്തു. അതായത്,

  • അപ്പുവിനു ലഭിച്ച ലാഭത്തുക = ആകെ ലാഭത്തിന്റെ 2/10

(Hint : 2 + 3 + 5 = 10)

  • രാമുവിന് ലഭിച്ച ലാഭത്തുക = ആകെ ലാഭത്തിന്റെ 3/10

  • രാജുവിന് ലഭിച്ച ലാഭത്തുക = ആകെ ലാഭത്തിന്റെ 5/10

  • രാമുവിന് ലഭിച്ച ലാഭത്തുക നമുക്കറിയാം, അതായത് 75000. ഇത് ആകെ ലാഭത്തിന്റെ 3/10 ആണ്. (ആകെ ലഭിച്ച തുകയാണ് x ആയിട്ടെടുക്കുന്നത്.)

3/10x = 75000

x = (75000 x 10)/3

x = 750000 / 3

x = 250000

  • രാജുവിന് ലഭിച്ച ലാഭത്തുക = ?

  • രാജുവിന് ലഭിച്ച ലാഭത്തുക = ആകെ ലാഭത്തിന്റെ 5/10

= 5 / 10 x

5 / 10 x = 5 / 10 x 250000

= 5 x 25000

= 125000


Related Questions:

3 : 4 : 5 :: 6 : 8 : --- വിട്ടുപോയ സംഖ്യ ഏത്?
A shopkeeper has two types of rice, one costing ₹60 per kg and the other costing ₹80 per kg. He mixes them in the ratio of 3 : 2. What is the price per kg of the resulting mixture?
What number should be subtracted from each of the numbers 23, 30, 57 and 78 so that the resultant numbers are in proportion ?
The ratio of the time taken by A and B to complete a task is 3: 2. If B can complete the task alone in 18 hours, how many hours will they take to complete the task if they work together?
A : B = 1 : 3, B : C = 4 :5 ആയാൽ A : C എത്ര ?