Challenger App

No.1 PSC Learning App

1M+ Downloads
കോറൽ പോളിപ്പുകൾ എന്നറിയപ്പെടുന്ന സൂക്ഷ്മ സമുദ്രജീവികളുടെ മൃതാവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയാണ് _______രൂപം കൊള്ളുന്നത് ?

Aപവിഴപ്പുറ്റുകൾ

Bകവരത്തി

Cലാസ്

Dമഗുണുകൾ

Answer:

A. പവിഴപ്പുറ്റുകൾ

Read Explanation:

പവിഴദ്വീപുകൾ

  • കോറൽ പോളിപ്പുകൾ എന്നറിയപ്പെടുന്ന സൂക്ഷ്മ സമുദ്രജീവികളുടെ മൃതാവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയാണ് പവിഴപ്പുറ്റുകൾ രൂപം കൊള്ളുന്നത്

  • കോറലുകളുടെ സ്രവമായ കാൽസ്യം കാർബണേറ്റാണ് പവിഴപ്പുറ്റുകൾ രൂപപ്പെടുന്നതിനു സഹായകമാകുന്നത്

  • പവിഴപ്പുറ്റുകൾ രൂപമെടുക്കുന്നതിനു നൂറു കണക്കിന് വർഷങ്ങളെടുക്കും

  • കടൽ നിരപ്പിനു മുകളിൽ ഉയർന്നു നിൽക്കുന്ന പർവ്വത തലപ്പുകളിൽ പവിഴപ്പുറ്റുകൾ വളർന്നാണ് പവിഴദ്വീപുകൾ രൂപപ്പെടുന്നത്

  • ജീവനുള്ള കോറൽ പോളിപ്പുകൾ ഓറഞ്ച്,മഞ്ഞ,പച്ച എന്നിങ്ങനെ വിവിധ വർണങ്ങളിൽ കാണപ്പെടുന്നു.

  • വിവിധയിനം മൽസ്യങ്ങളുടെയും സമുദ്ര ജീവികളുടെയും ആവാസ കേന്ദ്രമാണ് പവിഴ പുറ്റുകൾ

  • ഉഷ്ണമേഖലയിൽ തീരത്തോട് ചേർന്ന് തെളിഞ്ഞ ജലമുള്ള താരതമ്യേന ആഴം കുറഞ്ഞ കടലുകളിലാണിവ വളരുന്നത്.

  • ഇന്ത്യയിൽ ലക്ഷദ്വീപിലെ കൂടാതെ ഗുജറാത്തിലെ റൺ ഓഫ് കച് ,തമിഴ്നാട്ടിലെ ഗൾഫ് ഓഫ് മാന്നാർ ആൻഡമാൻ നികോബാർ ദ്വീപുകൾ എന്നിവിടങ്ങളിലാണ് പൊതുവെ കാണപ്പെടുന്നത്


Related Questions:

സമുദ്രതീരങ്ങളിലെപാറക്കെട്ടുകളിൽ തുടർച്ചയായി തിരമാലയടിക്കുമ്പോൾ തീരാശിലകൾ അപരദനത്തിലൂടെ നീക്കം ചെയ്യപ്പെടാറുണ്ട് .ഇതിന്റെ ഫലമായി രൂപപ്പെടുന്ന ചെങ്കുത്തായ കരഭാഗങ്ങളാണ്_______?
കർണ്ണാടകയിലെ ഉഡുപ്പി ജില്ലയിൽ മൽപേ തീരത്തു നിന്നും മാറി കടലിലായി സ്ഥിതിചെയ്യുന്ന ജനവാസമില്ലാത്ത ചെറുദ്വീപാണ് __________?
മറീന ബീച്ച് സ്ഥിതി ചെയ്യുന്ന തീരസമതലം?
ചരിത്രപ്രധാനമായ ദണ്ഡി കടപ്പുറാം ഗുജറാത്തിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

താഴെ തന്നിരിക്കുന്ന പ്രസാതവണകളിൽ മലബാർ തീരവുമായി ബന്ധമുള്ളവ ഏതെല്ലാം ?

  1. റാൻ ഓഫ് കച് ചതുപ്പുനിലം ഇവിടെയാണ്
  2. മംഗലാപുരം മുതൽ കന്യാകുമാരി വരെ വ്യാപിച്ചിരിക്കുന്നു
  3. വർക്കല,ഏഴിമല,ബേക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ തീരങ്ങൾ ഉയർന്നു കാണപ്പെടുന്നു.ഇവിടെ ക്ലിഫ് പോലുള്ള ഭൂരൂപങ്ങൾ കാണാം
  4. ഇവിടുത്തെ മറ്റൊരു സവിശേഷതയാണ് കായലുകൾ .വേമ്പനാട്ടു കായൽ ഇതിൽ പ്രാധാന്യമാണ് .ഇവിടെ കായലുകളും തടാകങ്ങളും കനാലുകൾ വഴി ബന്ധിപ്പിച്ചു ജല ഗതാഗതം സാധ്യമാക്കുന്നു.കോട്ടപ്പുറം മുതൽ കൊല്ലം വരെ ഇത്തരത്തിൽ ഗതാഗത യോഗ്യമാണ് .ഇന്ത്യയിലെ പ്രധാന ദേശീയജലപാതകളിലൊന്നാണിത് [NW3]