Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ പറയുന്നത് കാലഗണന പ്രകാരം എഴുതുക.

i) റൗലറ്റ് ആക്ട്

ii)പൂനാ ഉടമ്പടി

iii) ബംഗാൾ വിഭജനം

iv)ലക്നൗ ഉടമ്പടി

Aii,i,iv,iii

Biii,ii,iv,i

Ci,iii,iv,ii

Diii,iv,i,ii

Answer:

D. iii,iv,i,ii

Read Explanation:

ബംഗാൾ വിഭജനം:

  • 1905 ഒക്ടോബർ 16-നു ആണ് അന്നത്തെ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന കഴ്സൺ പ്രഭു ബംഗാൾ വിഭജനം നടപ്പിലാക്കിയത്.

ലക്നൗ ഉടമ്പടി:

  • 1916 ഡിസംബറിൽ ഉത്തർപ്രദേശിലെ ലഖ്നൗവിൽ വച്ചു നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസും ഓൾ-ഇന്ത്യാ മുസ്ലിം ലീഗും ഒപ്പിട്ട ഉടമ്പടി.
  • ഈ സന്ധിയിലൂടെ രണ്ടു പാർട്ടികളും മത ന്യൂനപക്ഷങ്ങൾക്ക് അനുവദിച്ചിട്ടുള്ള നിയോജകമണ്ഡലങ്ങളിൽ പ്രാതിനിധ്യം നൽകാമെന്ന് സമ്മതിക്കുകയുണ്ടായി.

റൗലറ്റ് നിയമം :

  • ഭീകരവാദിയായി സംശയിക്കപ്പെടുന്ന ഏതൊരാളെയും വിചാരണ കൂടാതെ രണ്ടു വർഷം വരെ തടവിലിടാൻ ബ്രിട്ടീഷ് സർക്കാർ 1919ൽ നടപ്പിലാക്കിയ നിയമം. 

പൂന ഉടമ്പടി :

  • 1932ൽ കമ്മ്യൂണൽ അവാർഡിലെ വ്യവസ്ഥകൾ മാറ്റാനായി ഗാന്ധിജിയും അംബേദ്കറും തമ്മിൽ ഏർപ്പെട്ട ഉടമ്പടി.
  •  ഗാന്ധിജിക്കുവേണ്ടി പൂനാ കരാറിൽ ഒപ്പുവച്ചത് - മദൻമോഹൻ മാളവ്യ

Related Questions:

Who was the Chairman of the Partition Council?
Who was the British general, considered Rani Lakshmibai of Jhansi has the "best and bravest military leader of the Rebels"
In which year did Bhimrao Ramji Ambedkar lead the Mahad Satyagraha?
Who was the leader of Chittagong armoury raid ?

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യൻ വിപ്ലവകാരികളുടെ താഴെപ്പറയുന്ന സംഭവങ്ങൾ/പ്രവർത്തനങ്ങൾ കാലക്രമത്തിൽ ക്രമീകരിക്കുക :

(i) കാകോരി റെയിൽവേ സ്റ്റേഷന് സമീപം എച്ച്ആർഎ വഴി ഒരു ട്രെയിൻ കൊള്ളയടിച്ചു.

(ii) ജതിൻ ദാസ് അറുപത്തിനാല് ദിവസത്തെ നിരാഹാരത്തിന് ശേഷം ജയിലിൽ വെച്ച് മരിച്ചു.

(iii) ഭഗത് സിങ്ങും ബടുകേശ്വർ ദത്തും കേന്ദ്ര നിയമസഭയിൽ ബോംബ് വർഷിച്ചു.

(iv) ലാഹോറിലെ ബ്രിട്ടിഷ് പോലിസ് ഉദ്യോഗസ്ഥനായ സോണ്ടേഴ്‌സിന്റെ കൊലപാതകം.