App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ കായികമേഖലയുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയായ രീതിയിൽ ക്രമപ്പെടുത്തുക

ഹോക്കി ഏറ്റവും കൂടുതൽ ഒളിമ്പിക് മെഡൽ
പി.ടി. ഉഷ ലോക ചെസ് ചാമ്പ്യൻ പട്ടം നേടി
മുംബൈ ഇന്ത്യൻസ് CUKയുടെ പ്രഥമ ഓണററി ഡോക്ടറേറ്റ്
വിശ്വനാഥൻ ആനന്ദ് പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ്

AA-3, B-2, C-1, D-4

BA-4, B-3, C-2, D-1

CA-1, B-3, C-4, D-2

DA-1, B-3, C-2, D-4

Answer:

C. A-1, B-3, C-4, D-2

Read Explanation:

  • ഇന്ത്യയുടെ ഒളിമ്പിക്സ് ചരിത്രത്തിൽ  ഏറ്റവും കൂടുതൽ ഒളിമ്പിക് മെഡൽ നേടിയിട്ടുള്ള ഇനം ഫീൽഡ് ഹോക്കിയാണ് 
  • ഇത് വരെയായി 8 സ്വർണവും,1 വെള്ളിയും,3 വെങ്കലവും ഇന്ത്യ ഒളിമ്പിക് ഹോക്കിയിൽ നേടിയിട്ടുണ്ട്.

  • കേന്ദ്ര സര്‍വകലാശാലയുടെ പ്രഥമ ഓണററി ഡോക്ടറേറ്റ് മാർച്ച് 2023 ൽ പി.ടി. ഉഷയ്ക് ലഭിക്കുകയുണ്ടായി. 
  • കളിക്കളത്തിലും പുതുതലമുറയിലെ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിലും സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങൾക്കാണ് ഓണററി ഡോക്ടറേറ്റ്. 
  • നിലവിൽ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് കൂടിയാണ് 'പയ്യോളി എക്സ്പ്രെസ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന പി.ടി. ഉഷ.

  • വിമൻസ് പ്രീമിയർ ലീഗ് (WPL) ഇന്ത്യയിലെ ഒരു വനിതാ ട്വന്റി20 ക്രിക്കറ്റ് ഫ്രാഞ്ചൈസി ലീഗാണ്. 
  • BCCI യുടെ നിയന്ത്രത്തിലും ഉടമസ്ഥതയിലുമാണ് WPL പ്രവർത്തിക്കുന്നത് 
  • ആദ്യ സീസൺ 2023 മാർച്ചിൽ നടന്നു
  • മുംബൈ ഇന്ത്യൻസ് ആദ്യ കിരീടം നേടി. 

  • ഇന്ത്യയുടെ ആദ്യത്തെ ചെസ് ഗ്രാൻഡ്മാസ്റ്റർ ആയ വിശ്വനാഥൻ ആനന്ദ് 5 തവണ ലോക ചെസ് ചാമ്പ്യൻ പട്ടം നേടിയിട്ടുണ്ട് 
  • ഇനി പറയുന്ന വർഷങ്ങളിലാണ് വിശ്വനാഥൻ ആനന്ദ്  ലോക ചെസ് ചാമ്പ്യൻ പട്ടം നേടിയത് :

    • 2000
    • 2007
    • 2008
    • 2010
    • 2012

Related Questions:

2025 ൽ ലെ ഫോർമുല 1 സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?
ലോകത്തിലെ ആദ്യത്തെ ഹൈ ആൾട്ടിട്യൂഡ് പാരാ സ്പോർട്സ് സെൻഡർ (High-Altitude Para Sports Centre) നിലവിൽ വന്നത് എവിടെ ?
വനിതാ ഏഷ്യാ കപ്പ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യയുടെ സ്ഥാനം ?
പ്രഥമ അന്താരാഷ്ട്ര ഒളിമ്പിക്‌സ് റിസർച്ച് കോൺഫറൻസ് നടന്നത് ഏത് സംസ്ഥാനത്താണ് ?
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കായിക സംവരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ഏത് ?