ഭാഷാ വികസനം:

- യുക്തി ചിന്തയുടെ തലത്തിലാണ്, ഭാഷ അവശ്യ ഘടകമായി വരുന്നത്.
- മനുഷ്യനെ മറ്റ് ജീവ ജാലങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത് ഭാഷാ ശേഷിയാണ്.
- മൂർത്താശയങ്ങളിൽ നിന്ന് അമൂർത്താശയങ്ങളിലേക്ക് ചിന്ത പ്രവേശിക്കുമ്പോൾ, ഭാഷ അനിവാര്യമാണ്.
ഭാഷണവും, ആശയ വിനിയമയവും തമ്മിലുള്ള വ്യത്യാസം:

‘ഭാഷണം’ (Speech), ‘ആശയ വിനിയമം’ (Communication) എന്നീ പദങ്ങൾ, പലപ്പോഴും ഒരേ അർത്ഥത്തിൽ ഉപയോഗിച്ചു കാണുന്നു. എന്നാൽ, ഭാഷണം എന്നത് ഏറ്റവും പ്രധാനപ്പെട്ട ആശയ വിനിമയ സങ്കേതമാണ്.

പ്രധാനപ്പെട്ട ആശയവിനിമയ സങ്കേതങ്ങൾ:
- ഭാഷണം (Speech)
- വിവിധ വികാരങ്ങൾ പ്രകടമാകുന്ന മുഖ ചലനങ്ങളും, ശാരീരിക ചലനങ്ങളും (Facial and body movements that show different emotions)
- സ്പർശനം (Touch)
- ബധിരന്മാർ ഉപയോഗിക്കുന്ന സൂചക ഭാഷ (Sign language)
- സംഗീതം, നൃത്തം, ചിത്ര രചന (Arts forms like music, dance and paintings)
- പദങ്ങളുടെ ലിഖിത ബിംബങ്ങൾ (Written Symbols)

ഭാഷയുടെ ധർമ്മങ്ങൾ:

- മറ്റുള്ളവരോട് ആശയ വിനിയമം ചെയ്യാൻ ഭാഷ സഹായിക്കുന്നു.
- സങ്കീർണമായ പ്രതിഭാസങ്ങളെ അപഗ്രഥിക്കാൻ ഭാഷ സഹായിക്കുന്നു.
- ആശയങ്ങളുടെ രൂപവത്കരണത്തിന് ഭാഷ സഹായിക്കുന്നു.
- സാധാരണ ഗതിയിൽ, മനസിൽ സൂക്ഷിക്കാൻ പ്രയാസമുള്ള ആശയങ്ങളിൽ, ശ്രദ്ധ കേന്ദ്രീകരിക്കാൻ ഭാഷ നമ്മെ സഹായിക്കുന്നു.