- ലൗറേഷ്യയും ഗോണ്ട്വാനാലാന്റും പലതായി പിളരുകയും ഇന്നു കാണുന്ന വൻകരകളായി പരിണമിക്കുകയും ചെയ്തു 
- ഗോണ്ട്വാനാലാന്റ - തെക്കേ അമേരിക്ക, ആഫ്രിക്ക, അന്റാർട്ടിക്ക, ആസ്ട്രേലിയ, എന്നീ വൻകരകളും കൂടാതെ ഇന്ത്യൻ ഫലകവും ഉൾപ്പെടുന്നു. 
- ലൗറേഷ്യ - യുറേഷ്യ, വടക്കേ അമേരിക്ക എന്നിവ ഉൾപ്പെടുന്നു. 
- ലൗറേഷ്യക്കും ഗോണ്ട്വാനാലാന്റനും ഇടയിൽ രൂപം കൊണ്ട കടലാണ് ടെഥിസ് 
- ഉപദ്വീപിയ ഇന്ത്യയുടെയും ഓസ്ട്രേലിയൻ വൻകരയുടെയും ഭാഗങ്ങൾ ഉൾപ്പെടുന്ന ഫലകമാണ് ഇന്ത്യൻ ഫലകം 
- ഇന്ത്യൻ ഫലകവും യുറേഷ്യൻ ഫലകവും തമ്മിൽ കൂട്ടിമുട്ടിയതിന്റെ ഫലമായി ടെഥിസ് എന്ന കടലിന്റെ അടിത്തട്ട് ഉയർന്ന് പൊങ്ങിയാണ് ഹിമാലയൻ മടക്കു പർവതം രൂപം കൊണ്ടത്. 
- ഇന്ന് ഇന്ത്യ കാണപ്പെടുന്നത് 0 ഡിഗ്രി അക്ഷാംശ രേഖയ്ക്ക് മുകളിലായി ഉത്തരാർദ്ധഗോളത്തിലാണ്