App Logo

No.1 PSC Learning App

1M+ Downloads
ഒരു അധ്യാപിക എന്ന നിലയിൽ ഒരു കുട്ടിയുടെ ക്ലാസ്സ്‌റൂം പഠനം മെച്ചപ്പെടുത്താൻ താഴെ തന്നിരിക്കുന്ന ഏതു വസ്തുതകളിലുള്ള മാറ്റം ആണ് ഏറ്റവും ഒടുവിൽ നിങ്ങൾ പരിശോധിക്കുന്നത് ?

Aവൈയക്തിക ചരങ്ങൾ

Bപാഠ്യ ചരങ്ങൾ

Cപഠന തന്ത്ര ചരങ്ങൾ

Dസാമൂഹ്യ ചരങ്ങൾ

Answer:

D. സാമൂഹ്യ ചരങ്ങൾ

Read Explanation:

പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ

  1. വൈയക്തിക ചരങ്ങൾ - വ്യക്തിയുമായി ബന്ധപ്പെട്ടവ

  2. പാഠ്യ ചരങ്ങൾ - പാഠ്യ വസ്തുവുമായി ബന്ധപ്പെട്ടവ

  3.  പഠനതന്ത്ര ചരങ്ങൾ - പഠന തന്ത്രവുമായി ബന്ധപ്പെട്ടവ

വൈയക്തിക ചരങ്ങൾ (Individual Variable)

  • പരിപക്വനം 
  • പ്രായം 
  • ലിംഗഭേദം 
  • മുന്നനുഭവങ്ങൾ 
  • ശേഷികൾ 
  • കായികവൈകല്യങ്ങൾ  
  • അഭിപ്രേരണ

പാഠ്യ ചരങ്ങൾ (Task Variable)

  • പാഠ്യവസ്തുവിൻ്റെ ദൈര്‍ഘ്യം
  • പാഠ്യവസ്തുവിൻ്റെ കാഠിന്യ നിലവാരം 
  • പാഠ്യവസ്തുവിൻ്റെ അർത്ഥപൂർണത

പഠനതന്ത്ര ചരങ്ങൾ (Method Variable)

  • പരിശീലനത്തിൻ്റെ വിതരണം 

(സ്ഥൂല പരിശീലന രീതി 

വിതരണ പരിശീലന രീതി)

  • പഠനത്തിൻ്റെ അളവ് 

(അധിക പഠനം)

  • പഠനത്തിനിടയിൽ ഉരുവിടൽ 
  • സമ്പൂർണ രീതിയും ഭാഗിക രീതിയും 
  • ഇന്ദ്രിയങ്ങളുടെ ഉപയോഗത്തിൽ സ്വീകരിക്കുന്ന തന്ത്രം 

 


Related Questions:

തന്നിരിക്കുന്നവയിൽ വ്യക്തിഗത വ്യത്യാസങ്ങളുടെ മേഖലയിൽ ഉൾപ്പെടാത്തത് ഏത് ?
അബ്രഹാം മാസ്ലോയുടെ സിദ്ധാന്തപ്രകാരം മമത, സ്വീകരണം, ഭാഗമാവൽ എന്നിവ ഏത് ആവശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പരീക്ഷയിൽ നല്ല വിജയം നേടിയ ഒരു കുട്ടിയും ഉയർന്ന നേട്ടം കൈവരിച്ച ഒരു അധ്യാപകനും ഒരുപോലെ പറയുന്നു, കഠിനാധ്വാനവും ഭാഗ്യവുമാണ് എല്ലാത്തിനും കാരണം . ഇതിനെ താങ്കൾ ഏത് സിദ്ധാന്തവുമായി ബന്ധപ്പെടുത്തും?
പ്രവർത്തനങ്ങളുമായുള്ള സഹചരത്വം എത്ര ശക്തമാകുന്നുവോ അത്രയും ശക്തമാകും പഠനം. ഈ നിയമം അറിയപ്പെടുന്നത്?
ക്രമീകൃത പഠനത്തിൽ പാഠ്യവസ്തുവിനെ ചെറിയ ചെറിയ പാഠ്യക്രമം ആയി ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്നത് അറിയപ്പെടുന്നത് ?