Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരള സംസ്ഥാനത്ത് വയോജന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വയോജന ങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് കേരള സാമൂഹ്യ സുരക്ഷാ മിഷൻ ആരംഭിച്ച നൂതന പദ്ധതിയാണ്

Aസ്നേഹപൂർവ്വം

Bസമാശ്വാസം

Cസ്നേഹസാന്ത്വനം

Dവയോമിത്രം

Answer:

D. വയോമിത്രം

Read Explanation:

  • കേരള സാമൂഹ്യ സുരക്ഷാ മിഷൻ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി നടത്തുന്ന പ്രതിമാസ ധനസഹായ പദ്ധതി-സ്നേഹസാന്ത്വനം

  • മാതാപിതാക്കൾ രണ്ടുപേരും അഥവാ ഒരാൾ മരണപ്പെട്ട് സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് സ്വഭവനങ്ങളിൽ /ബന്ധുഭവനങ്ങളിൽ താമസിച്ചു വിദ്യാഭ്യാസം ചെയ്യാൻ കേരളാ സാമൂഹ്യ സുരക്ഷാ മിഷൻ പ്രതിമാസം നൽകുന്ന ധനസഹായ പദ്ധതി-സ്നേഹപൂർവ്വം

  • വൃക്ക തകരാറിലായതിനാൽ മാസത്തിലൊരിക്കലെങ്കിലും ഡയാലിസിസ് ആവശ്യമായി വരുന്ന രോഗികൾക്ക് ധനസഹായം നൽകുന്ന പദ്ധതി-. (പ്രതിമാസ നിരക്ക് 1100/- രൂപ)-സമാശ്വാസം


Related Questions:

ഈ അടുത്തകാലത്ത് കേന്ദ്രസർക്കാർ അംഗീകാരം നൽകിയ ഒരു പദ്ധതിയാണ് യു പി എസ്സ്. ഇത് എന്താണ്?
“ഓപ്പറേഷൻ അമൃത് '' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ശിശുക്ഷേമ സമിതികളുടെ പ്രവർത്തന പരിധി :
2025-2026 കേന്ദ്ര ബജറ്റിൽ 'പ്രധാന മന്ത്രി ധൻ ധാന്യ കൃഷി യോജന' പദ്ധതിയിൽ എത്ര കാർഷിക ജില്ലകൾ ഉൾപ്പെടുന്നു?
ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ സമഗ്ര വികസനത്തിനായി കേരള സർക്കാർ അംഗീകരിച്ച കരിക്കുലത്തിൻ്റെ അടിസ്ഥാനത്തിൽ തൊഴിൽ പരിശീലനം, നൈപുണ്യ വികസനം എന്നിവ നൽകുന്നതിനായി സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കാൻ തീരുമാനിച്ച പദ്ധതി