App Logo

No.1 PSC Learning App

1M+ Downloads

BNSS Section 35 (7) പ്രകാരം, ഏതൊരാളെ DySP മുൻകൂർ അനുമതിയില്ലാതെ അറസ്റ്റു ചെയ്യാൻ പാടില്ലാത്തത്?

  1. 55 വയസിന് മുകളിലുള്ളവരെ
  2. സർക്കാർ ഉദ്യോഗസ്ഥരെ.
  3. 60 വയസിന് മുകളിലുള്ളവരെ
  4. രോഗബാധിതരെ

    Aഎല്ലാം

    Bമൂന്ന് മാത്രം

    Cമൂന്നും നാലും

    Dഒന്നും മൂന്നും

    Answer:

    C. മൂന്നും നാലും

    Read Explanation:

    BNSS- Section -35 (2)

    • വകുപ്പ് -39 ലെ വ്യവസ്ഥകൾക്ക് വിധേയമായി, നോൺ-കൊഗൈസബിൾ കൂറ്റവുമായി ബന്ധപ്പെടുകയോ അങ്ങനെ ബന്ധപ്പെട്ടിട്ടുള്ളതായി വിവരം ലഭിക്കുകയോ ന്യായമായ സംശയം നിലനിൽക്കുകയോ ചെയ്യുന്ന ഏതൊരാളെയും മജിസ്ട്രേറ്റിന്റെ വാറൻ്റോ ഉത്തരവോ ഇല്ലാതെ അറസ്റ്റ് ചെയ്യാൻ പാടില്ല.

    BNSS Section 35 (3)

    •   ഒരാൾ ഒരു കോഗ്നൈസബിൾ കുറ്റം ചെയ്തതായി ന്യായമായ സംശയം നിലനിൽക്കുകയും എന്നാൽ അയാളെ അറസ്റ്റു ചെയ്യേണ്ടത് ആവശ്യമില്ലായെങ്കിലും പോലീസുദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനുള്ള നോട്ടീസ് അയാൾക്ക് നൽകാവുന്നതാണ്.

     

    BNSS Section 35 (4)

    • ഏതെങ്കിലും വ്യക്തിക്ക് അപ്രകാരമുള്ള നോട്ടീസ് ലഭിച്ചാൽ, നോട്ടീസിലെ നിബന്ധനകൾ പാലിക്കാൻ വ്യക്തി ബാധ്യസ്ഥനാണ്.

     

    BNSS Section 35 (5)

    • ഒരു വ്യക്തി നോട്ടീസ് അനുസരിക്കുകയും അയാൾക്കെതിരെ തെളിവുകളൊന്നും ഇല്ലായെങ്കിൽ അയാളെ അറസ്റ്റ് ചെയ്യാൻ പാടില്ല.

    • നോട്ടീസ് നൽകപ്പെട്ട വ്യക്തി നോട്ടീസ് അനുസരിക്കുകയും എന്നാൽ അയാളെ അറസ്റ്റു ചെയ്തേ മതിയാകൂ (എഴുതി രേഖപ്പെടുത്തേണ്ട കാരണങ്ങളാൽ) എന്ന് പോലീസ് ഉദ്യോഗസ്ഥന് അഭിപ്രായവുമുണ്ടെങ്കിൽ, അയാളെ അറസ്റ്റു ചെയ്യാം.

     

    BNSS Section 35 (6)

    • നോട്ടീസ് നൽകപ്പെട്ട വ്യക്തി നോട്ടീസിലെ നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുകയോ തന്റെ തിരിച്ചറിയൽ വിവരങ്ങൾ നൽകാതിരിക്കുകയോ ചെയ്യുന്ന പക്ഷം, പോലീസിന് അയാളെ അറസ്റ്റ് ചെയ്യാവുന്നതാണ്.

    BNSS Section 35 (7)

    • BNSS Section 35 (7) പ്രകാരം ഡെപ്യൂട്ടി സൂപ്രണ്ട്(DySP) റാങ്കിലോ അതിനു മുകളിലോ ഉള്ള പോലീസ് മേധാവിയുടെ മുൻകൂർ അനുമതി വാങ്ങാതെ 3 വർഷത്തിൽ താഴെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്ത രോഗബാധിതനായ വ്യക്തിയേയോ അല്ലെങ്കിൽ 60 വയസിനു മുകളിൽ പ്രായമുള്ള വ്യക്തിയെയോ അറസ്റ്റു ചെയ്യാൻ പാടില്ല.


    Related Questions:

    അറസ്റ്റ് ചെയ്യപ്പെട്ടയാളെ മജിസ്ട്രേറ്റിന്റെയോ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെയോ മുമ്പാകെ ഹാജരാക്കണം എന്ന് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
    പോലീസ് മേലുദ്യോഗസ്ഥന്മാരുടെ അധികാരങ്ങൾ വിവരിക്കുന്ന BNSS 2023ലെ വകുപ്പ്.

    താഴെപ്പറയുന്നവയിൽ സെക്ഷൻ 75 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലം ?

    1. 75(1) - ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റോ തൻ്റെ പ്രാദേശിക അധികാരപരിധിയിലുള്ള ഏതെങ്കിലും വ്യക്തിക്ക് രക്ഷപ്പെട്ട ഏതെങ്കിലും കുറ്റവാളിയെയോ, പ്രഖ്യാപിത കുറ്റവാളിയെയും , ജാമ്യമില്ലാ വ്യക്തിയെയോ അറസ്റ്റ് ചെയ്യുന്നതിനായി, വാറൻ്റ് അധികാരപ്പെടുത്തിക്കൊടുക്കാവുന്നതാണ്.
    2. 75(2) - അത്തരം വാറൻ്റ് പുറപ്പെടുവിച്ച വ്യക്തിയെ അറസ്റ്റ് ചെയ്യുമ്പോൾ,അയാളെ വാറൻ്റോടുകൂടി ഏറ്റവും അടുത്തുള്ള പോലീസ് ഉദ്യോഗസ്ഥന് കൈമാറേണ്ടതും, ആ പോലീസ് ഉദ്യോഗസ്ഥൻ, അയാളെ 73-ാം വകുപ്പിൻ കീഴിൽ ജാമ്യം വാങ്ങാത്തപക്ഷം, ആ സാഹചര്യത്തിൽ അധികാരപരിധിയുള്ള ഒരു മജിസ്ട്രേറ്റിൻ്റെ മുമ്പാകെ എത്തിക്കേണ്ടതുമാകുന്നു.
    3. 75(3) - അത്തരം വ്യക്തി വാറന്റിന്റെ രസീത് രേഖാമൂലം അംഗീകരിക്കുകയും, ആരുടെ അറസ്‌റ്റിനായാണോ പുറപ്പെടുവിച്ചത് , ആ വ്യക്തി തന്റെ ചുമതലയുള്ള ഏതെങ്കിലും ഭൂമിയിലോ മറ്റ് വസ്തു‌വിലോ ആണെങ്കിലോ പ്രവേശിക്കുന്നുവെങ്കിലോ, നടപ്പാക്കേണ്ടതാകുന്നു.
      അന്വേഷണമോ പ്രാരംഭികമായ അന്വേഷണ വിചാരണയോ നടത്താനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
      കുറ്റസമ്മതങ്ങളും സ്റ്റേറ്റ്‌മെന്റ്റുകളും റിക്കോർഡാക്കുന്നതുമായി ബന്ധപ്പെട്ട BNSS സെക്ഷൻ ഏത് ?