App Logo

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമം 2005 പ്രകാരം ഏതെങ്കിലും വിധത്തിൽ വിവരം നൽകുന്നത് തടസ്സപ്പെടുത്തുകയോ ചെയ്‌തിട്ടുള്ളപ്പോൾ 250 വീതം ഓരോ ദിവസം പിഴ ചുമത്തേണ്ടതും അത്തരത്തിലുള്ള പിഴ സംഖ്യ എത്ര രൂപയിൽ കവിയാൻ പാടില്ലാത്തതുമാകുന്നു ?

A15,000

B20,000

C25,000

D30,000

Answer:

C. 25,000

Read Explanation:

വിവരം ലഭ്യമാക്കുന്നതിനുള്ള ഫീസ്:

  • വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് അപേക്ഷാഫീസ് : 10 രൂപ

  • RTI നിയമപ്രകാരം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ അപേക്ഷാ ഫീസ് നൽകേണ്ടതില്ല. 

  • പകർപ്പ് ആവശ്യമുള്ളത് ലഭിക്കുന്നതിന് ഒരു സാധാരണ പേജിന് (A4 സൈസ്) അടക്കേണ്ട ഫീസ് : 2 രൂപ

(വിവരാവകാശ നിയമം (Right to Information Act) 2005 അനുസരിച്ച്, ഒരു സാധാരണ പേജിന് (A4 സൈസ്) പകർപ്പിനായി അടയ്‌ക്കേണ്ട ഫീസ് സംസ്ഥാന സർക്കാരുകൾക്ക് വ്യത്യസ്തമായിരിക്കും.

കേരളത്തിൽ:

കേരളത്തിലെ വിവരാവകാശ നിയമം അനുസരിച്ച് ഒരു സാധാരണ പേജിന് (A4 സൈസ്) വിവരങ്ങൾ ലഭിക്കുന്നതിന് 3 രൂപയാണ് ഫീസ്.

പൊതുവായി കേന്ദ്ര സർക്കാർ നിയമപ്രകാരം:

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾക്ക് A4 അല്ലെങ്കിൽ A3 സൈസിലുള്ള ഓരോ പേജിനും 2 രൂപ വീതമാണ് ഫീസ്.

  • വിവര പരിശോധന ആദ്യത്തെ ഒരു മണിക്കൂർ സൗജന്യവും, തുടർന്നുള്ള ഓരോ 15 മിനിറ്റിനും 5 രൂപ വീതവുമാണ്

  • CD യിൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഫീസ് : 50rs (1CD)

(CD/Floppy: സി.ഡി.യിലോ ഫ്ലോപ്പിയിലോ വിവരങ്ങൾ ലഭിക്കുന്നതിന് ഓരോന്നിനും 50 രൂപയാണ് കേന്ദ്ര നിയമപ്രകാരം. എന്നാൽ കേരളത്തിൽ ചിലപ്പോൾ ഇത് 75 രൂപ വരെയാകാം.)

സമയപരിധി:

  • വിവരാവകാശ നിയമപ്രകാരം അപേക്ഷ ലഭിച്ചാൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മറുപടി നൽകേണ്ട കാലയളവ് : 30 ദിവസം

  • അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മറുപടി നൽകേണ്ട കാലയളവ് : 35 ദിവസം

  • വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം ഒരു വ്യക്തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്നതാണെങ്കിൽ മറുപടി നൽകേണ്ട കാലയളവ് : 48 മണിക്കൂറിനുള്ളിൽ

  • നിയമപ്രകാരം അല്ലാത്ത അപേക്ഷ നിരസിക്കാനുള്ള സമയപരിധി : 5 ദിവസം

  • മൂന്നാംകക്ഷിയുടെ വിവരം ഉൾപ്പെടുന്നു എങ്കിൽ : 40 ദിവസം

  • ആദ്യ അപ്പീൽ നൽകേണ്ട കാലയളവ് : മറുപടി ലഭിച്ച്, അല്ലെങ്കിൽ മറുപടി ലഭിക്കേണ്ട സമയപരിധി അവസാനിച്ച് 30 ദിവസത്തിനുള്ളിൽ. 

  • രണ്ടാം അപ്പീൽ സമർപ്പിക്കുന്നതിന് വേണ്ട സമയപരിധി : 90 ദിവസം

  • രണ്ടാം അപ്പീൽ സമർപ്പിക്കേണ്ടത് : സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ / കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ

  • പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകേണ്ടത്: പ്രസ്തുത ഓഫീസിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് തൊട്ടുമുകളിലുള്ള ഉദ്യോഗസ്ഥന്

  • സമയ പരിധിക്കുള്ളിൽ ശരിയായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഓഫീസർ അടക്കേണ്ട പിഴ : പ്രതിദിനം 250 രൂപ

  • സമയ പരിധിക്കുള്ളിൽ ശരിയായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഓഫീസർ അടയ്ക്കേണ്ട പരമാവധി പിഴ : 25000 രൂപ


Related Questions:

ഇന്ത്യൻ പാർലമെന്റ് വിവരാവകാശ നിയമം പാസ്സാക്കിയത് എന്ന് ?
വിവരാവകാശ അപേക്ഷ നിരസിക്കുവാൻ നിർദ്ദേശിച്ചിരിക്കുന്ന വിവരാവകാശനിയമത്തിലെ വകുപ്പ് ഏതായിരുന്നു ?
'വിവരാവകാശ നിയമം, 2005'ൽ എത്ര ഷെഡ്യൂളുകൾ ഉണ്ട്?
കേന്ദ്ര / സംസ്ഥാന വിവരാവകാശ കമ്മീഷണർമാരുടെ സത്യപ്രതിഞ്ജയെക്കുറിച്ച് പ്രതിപാദിക്കുന്നത് വിവരാവകാശ നിയമത്തിലെ എത്രാം ഷെഡ്യുൾ ആണ് ?
2019ലെ വിവരാവകാശ (ഭേദഗതി) നിയമം രാഷ്‌ട്രപതി ഒപ്പ് വെച്ചത് എന്നാണ് ?