Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴേക്ക് വരുംതോറും ആറ്റത്തിന്റെ വലിപ്പം --- .

Aകൂടി വരുന്നു

Bകുറഞ്ഞു വരുന്നു

Cവ്യതിയാനം ഒന്നും സംഭവിക്കുന്നില്ല

Dപ്രവചിക്കാൻ സാധിക്കില്ല

Answer:

A. കൂടി വരുന്നു

Read Explanation:

ആറ്റത്തിന്റെ വലിപ്പത്തെ സ്വാധീനിക്കുന്ന രണ്ടു പ്രധാന ഘടകങ്ങൾ:

  1. ന്യൂക്ലിയർ ചാർജ്

  2. ഷെല്ലുകളുടെ എണ്ണം

ഗ്രൂപ്പിൽ:

  • ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴേക്ക് വരുംതോറും ന്യൂക്ലിയർ ചാർജ് വർദ്ധിക്കുന്നുണ്ടെങ്കിലും, അതിന്റെ സ്വാധീനത്തെ മറികടക്കുന്ന വിധത്തിൽ ഷെല്ലുകളുടെ എണ്ണം കൂടുന്നതിനാൽ ആറ്റത്തിന്റെ വലിപ്പം കൂടി വരുന്നു.

പീരിയഡിൽ:

  • ഒരു പീരിയഡിൽ ഇടത്തു നിന്ന് വലത്തോട്ട് പോകുംതോറും, ഷെല്ലുകളുടെ എണ്ണത്തിൽ മാറ്റം ഉണ്ടാകുന്നില്ല. എന്നാൽ ന്യൂക്ലിയർ ചാർജ് ക്രമേണ കൂടുന്നു.

  • ബാഹ്യതമ ഇലക്ട്രോണുകളിൽ ന്യൂക്ലിയസിന്റെ ആകർഷണ ബലം കൂടുന്നു. അതിനാൽ ആറ്റത്തിന്റെ വലിപ്പം ക്രമേണ കുറയുന്നു.


Related Questions:

മൂലകങ്ങളുടെ ഗുണങ്ങൾ അതിന്റെ അറ്റോമിക് നമ്പറിനെ ആശ്രയിച്ചിരിക്കും എന്ന് കണ്ടെത്തിയത് ആരാണ് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 4 മുതൽ 12 വരെ ഉള്ള ഗ്രൂപ്പുകളിലെ മൂലകങ്ങൾ സംക്രമണ ലോഹങ്ങൾ എന്നറിയപ്പെടുന്നു
  2. 15 ാം ഗ്രൂപ്പ് മൂലകങ്ങൾ നൈട്രജൻ കുടുംബം എന്നും അറിയപ്പെടുന്നു
  3. 14 ാം ഗ്രൂപ്പ് മൂലകങ്ങൾ ബോറോൺ കുടുംബം എന്നും അറിയപ്പെടുന്നു
  4. ആൽക്കലൈൻ എർത്ത് ലോഹങ്ങൾ ഉൾപ്പെടുന്നത് ഗ്രൂപ്പ് - 2 ൽ ആണ്
    ആവർത്തന പട്ടികയിലെ 15 ആം ഗ്രൂപ്പ് മൂലകങ്ങളെയാണ് --- കുടുംബം എന്ന് വിളിക്കുന്നത് ?
    അലുമിനിയത്തിന്റെ അറ്റോമിക സഖ്യ എത്ര ആണ് ?
    ജീവിച്ചിരിക്കുന്ന ശാസ്ത്രജ്ഞരോടുള്ള ബഹുമാനാർത്ഥം മൂലകങ്ങൾക്ക് പേര് നൽകുന്നതിന്റെ രണ്ടാമത്തെ ഉദാഹരണമാണ് ---.