Aപ്രാരംഭ ബാല്യം
Bമധ്യ ബാല്യം
Cപിൽക്കാല ബാല്യം
Dശൈശവാവസ്ഥ
Answer:
A. പ്രാരംഭ ബാല്യം
Read Explanation:
മനുഷ്യ വികസനത്തിലെ ഘട്ടങ്ങൾ
ശൈശവം (Infancy): ജനനം മുതൽ ഏകദേശം 3 വയസ്സ് വരെ നീണ്ടുനിൽക്കുന്ന കാലഘട്ടം.
ബാല്യം (Childhood): ഈ ഘട്ടത്തെ പ്രധാനമായും മൂന്നായി തിരിക്കാം:
ആദ്യകാലബാല്യം (EARLY CHILDHOOD)
3 - 6 വയസ്സ്
വിദ്യാലയപൂർവ്വഘട്ടം - ഈ ഘട്ടത്തിലാണ് കുട്ടികൾ സാധാരണയായി പ്രീ-സ്കൂൾ വിദ്യാഭ്യാസത്തിനായി എത്തുന്നത്.
കളിപ്പാട്ടങ്ങളുടെ കാലം (TOY AGE)
സംഘബന്ധപൂർവ്വ കാലം (PRE-GANG AGE)
അനുസരണക്കേട് കാട്ടുന്നു, പിടിവാശിയും ശാഠ്യവും പ്രകടിപ്പിക്കും.
മധ്യബാല്യം (Middle childhood) :
6 - 9 വയസ്സ് വരെ
വീര കഥകളും, ജന്തു കഥകളും ഇഷ്ടപ്പെടുന്നതോടൊപ്പം, ഫലിത ബോധമുള്ള സന്ദർഭങ്ങളെ ഇഷ്ടപ്പെടുകയും ചെയ്യുന്നു.
വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും, പഠിക്കാനും ഇഷ്ടം പ്രകടിപ്പിക്കുന്നു.
സംഘബോധം കൂടുതൽ തീവ്രമാകുന്നു.
യുക്തി പൂർവ്വം ചോദ്യങ്ങൾ ചോദിക്കാൻ, ഈ ഘട്ടത്തിൽ കുട്ടികൾ ഇഷ്ടപ്പെടുന്നു.
യുക്തിപരമല്ലാത്ത ഉത്തരങ്ങളെ അവഗണിക്കാനും, കുട്ടികൾക്ക് സാധിക്കുന്നു.
യാഥാർത്ഥ്യ ബോധത്തോടു കൂടി പെരുമാറാൻ കഴിയുന്നു.
സങ്കല്പ ലോകത്തു നിന്ന് ഏറെക്കുറെ വിടുതൽ വാങ്ങുന്ന ഘട്ടമാണിത്.
പില്കാലബാല്യം (LATER CHILDHOOD)
9 - 12 വയസ്സ് വരെ
സംഘബന്ധങ്ങളുടെ കാലം ( GANG AGE )
മുഖ്യപരിഗണന സമവയസ്കരിൽ നിന്നുള്ള സ്വീകരണവും അവരുടെ സംഘത്തിലെ അംഗത്വവുമാണ്.
പൊരുത്തപ്പെടലിന്റെ കാലം (AGE OF CONFORMITY)
ഏറ്റവും നല്ല കുട്ടി പോലും മോശമായി പെരുമാറിത്തുടങ്ങുന്നു.
ആയതിനാൽ ശരിയായ മാർഗ്ഗദർശനം അനിവാര്യം.
ഫ്രോയിഡ് പരാമർശിച്ച നിലീന ഘട്ടം ഈ ഘട്ടത്തിൽ ഉൾപ്പെടുന്നു.
കൗമാരം (Adolescence): 12 മുതൽ 18 വയസ്സ് വരെ നീണ്ടുനിൽക്കുന്ന കാലഘട്ടം.
പ്രീ-സ്കൂൾ ഘട്ടത്തിന്റെ സവിശേഷതകൾ
ഭാഷാപരമായ വളർച്ച: വാക്കുകളുടെ പ്രയോഗവും വാചക നിർമ്മാണവും വേഗത്തിലാകുന്നു.
സാമൂഹികവൽക്കരണം: സമപ്രായക്കാരുമായി ഇടപഴകാനും പങ്കുവെക്കാനും (sharing) പഠിക്കുന്നു.
പേശീനിയന്ത്രണം: സൂക്ഷ്മ പേശികളുടെ ചലന ശേഷി (Fine motor skills) മെച്ചപ്പെടുന്നു.
കൗതുകം: പുതിയ കാര്യങ്ങൾ അറിയാനും ചോദിച്ചു മനസ്സിലാക്കാനും ശ്രമിക്കുന്ന പ്രവണത വർദ്ധിക്കുന്നു.
