App Logo

No.1 PSC Learning App

1M+ Downloads
സ്വന്തം വീക്ഷണകോണിലൂടെ മാത്രം കാര്യങ്ങൾ നോക്കി കാണുന്ന പിയാഷെയുടെ വൈജ്ഞാനിക വികാസഘട്ടം ?

Aമൂർത്ത മനോവ്യാപാര ഘട്ടം

Bഇന്ദ്രിയചാലക ഘട്ടം

Cഔപചാരിക മനോവ്യാപാരഘട്ടം

Dപ്രാഗ്മനോവ്യാപാരഘട്ടം

Answer:

D. പ്രാഗ്മനോവ്യാപാരഘട്ടം

Read Explanation:

  • വൈജ്ഞാനിക വികാസത്തിന് സുപ്രധാനമായി  നാലു ഘട്ടങ്ങളുണ്ടെന്ന്  പിയാഷെ അഭിപ്രായപ്പെടുന്നു.
  1. സംവേദക ചാലകഘട്ടം / ഇന്ദ്രിയ ചാലകഘട്ടം (Sensory Motor Period) - 0 - 2  വയസ്സുവരെ
  2. പ്രാഗ് മനോവ്യാപാരഘട്ടം (Pre Operational  Period) - രണ്ടു വയസ്സുമുതൽ ഏഴുവയസ്സുവരെ
  3. മൂർത്ത മനോവ്യാപാരഘട്ടം / (Concrete Operational Period) - ഏഴു മുതൽ 11 വയസ്സുവരെ
  4. ഔപചാരിക മനോവ്യാപാരഘട്ടം (Formal Operational Period) - 11 വയസ്സുമുതൽ
  • പ്രാഗ്മനോവ്യാപാര ഘട്ടം (Pre-Operational Stage)
  • ഏകദേശ പ്രായം : 2-7 വയസ്

സവിശേഷതകൾ

  1. ഭാഷ വികസിക്കുന്നു
  2. വസ്തുക്കളെ സൂചിപ്പിക്കുവാൻ പ്രതി രൂപങ്ങൾ (Symbols) ഉപയോഗിച്ച് തുടങ്ങുന്നു.
  3. സ്വന്തം വീക്ഷണത്തിലൂടെ മാത്രം കാര്യങ്ങൾ നോക്കി കാണുന്നു (Ego centric thought)
  4. കേന്ദ്രീകൃത ചിന്തനം (Centration)
  5. ഒരു ദിശയിലേക്ക് മാത്രം ചിന്തിക്കുവാൻ കഴിയുന്നു (Irreversibility)
  6. എല്ലാ വസ്തുക്കളും, ജീവനുള്ളവയുടെ പ്രത്യേകതകൾ പ്രകടിപ്പിക്കുന്നതായി കരുതുന്നു (Animism)

Related Questions:

പിയാഷെയുടെ അഭിപ്രായത്തിൽ കുട്ടിക്ക് എത്ര വയസ്സുള്ളപ്പോൾ ആണ് ഔപചാരിക പ്രവർത്തന ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത് ?
പ്രാഗ്മനോവ്യാപാര ചിന്തന ഘട്ടത്തിലെ പ്രീ-സ്കൂൾ കുഞ്ഞിൻ്റെ പ്രകൃതം അല്ലാത്തത് ഏത് ?
മനുഷ്യനെ മറ്റ് ജീവ ജാലങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത് ................ ശേഷിയാണ്
മനശാസ്ത്രം "വ്യവഹാരങ്ങളുടെയും അനുഭവങ്ങളുടെയും" പഠനമാണ് എന്ന് പറഞ്ഞ ശാസ്ത്രജ്ഞൻ ആര് ?
രാഷ്ട്രതന്ത്രജ്ഞർ, മതനേതാക്കൾ, കലാകാരന്മാർ, പണ്ഡിതന്മാർ എന്നിവരുൾപ്പെടുന്ന ആയിരത്തിലേറെ പ്രഗത്ഭരെ കുറിച്ച് നടത്തിയ ഗവേഷണങ്ങളുടെ കണ്ടെത്തലുകൾ പ്രതിപാദിക്കുന്ന "Hereditary Genius" എന്ന പുസ്തകത്തിൻറെ രചയിതാവ് ?