Challenger App

No.1 PSC Learning App

1M+ Downloads
ഒരേ മാസ് നമ്പറും, വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള ആറ്റങ്ങളാണ് -----.

Aഐസോട്ടോപ്പുകൾ

Bഐസോട്ടോണുകൾ

Cന്യൂട്രിനോസുകൾ

Dഐസോബാറുകൾ

Answer:

D. ഐസോബാറുകൾ

Read Explanation:

ഐസോടോപ്പുകൾ

  • ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള, ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ഐസോടോപ്പുകൾ.

  • ഐസോടോപ്പുകൾ ഒരേ രാസസ്വഭാവം കാണിക്കുന്നു.

  • എന്നാൽ ഭൗതിക സ്വഭാവങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ കാണിക്കുന്നു.

ഐസോബാറുകൾ

  • ഒരേ മാസ് നമ്പറും, വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള ആറ്റങ്ങളാണ് ഐസോബാറുകൾ.

  • ഇവ ന്യൂക്ലിയസിലെ ആകെ കണങ്ങളുടെ എണ്ണം (പ്രോട്ടോൺ + ന്യൂട്രോൺ) തുല്യമായ വ്യത്യസ്ത മൂലക ആറ്റങ്ങളായിരിക്കും.

  • ഉദാ : ആർഗൺ (Ar), പൊട്ടാസ്യം (K), കാൽസ്യം (Ca)

ഐസോടോണുകൾ

  • ന്യൂട്രോണുകളുടെ എണ്ണം തുല്യമായ ആറ്റങ്ങൾ ഐസോടോണുകൾ എന്നറിയപ്പെടുന്നു.

  • ഉദാ : 157N, 146C


Related Questions:

ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. അറ്റോമിക നമ്പർ = ഇലക്ട്രോണുകളുടെ എണ്ണം = പ്രോട്ടോണുകളുടെ എണ്ണം
  2. മാസ് നമ്പർ = പ്രോട്ടോണുകളുടെ എണ്ണം - ന്യൂട്രോണുകളുടെ എണ്ണം
  3. ന്യൂട്രോണുകളുടെ എണ്ണം = മാസ് നമ്പർ + ആറ്റോമിക നമ്പർ 
  4. ആറ്റോമിക നമ്പർ ' Z ' എന്ന അക്ഷരം ഉപയോഗിച്ച് സൂചിപ്പിക്കുന്നു
    ആറ്റത്തിൽ ഭൂരിഭാഗവും ശൂന്യമാണെന്നും, പോസിറ്റീവ് ചാർജ് മുഴുവൻ കേന്ദ്രീകരിച്ച് ഒരു ഭാഗമുണ്ടെന്ന് സമർഥിക്കുകയും . ഇത് അറ്റത്തിന്റെ ന്യൂക്ലിയസ് ആണെന്നും പറഞ്ഞ ശാസ്ത്രജ്ഞൻ ആര് ?
    പഞ്ചസാരയിലെ ഘടക മൂലകങ്ങൾ ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
    ഒരു ആറ്റത്തെ പ്രതീകം ഉപയോഗിച്ച് പ്രതിനിധാനം ചെയ്യുമ്പോൾ, പ്രതീകത്തിന്റെ ഇടതു വശത്ത് മുകളിലും താഴെയുമായി യഥാക്രമം ---, --- എഴുതുന്നു.
    തന്മാത്രകൾ നിർമ്മിച്ചിരിക്കുന്നത് --- കൊണ്ടാണ്.