Challenger App

No.1 PSC Learning App

1M+ Downloads
അബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയുടെ (Hierarchy of needs)' അടിസ്ഥാനത്തിൽ താഴെ പറയുന്ന ആവശ്യങ്ങളിൽ ഏറ്റവും പ്രാഥമികമായ ആവശ്യം ഏത് ?

Aസുരക്ഷിതത്വം

Bഅംഗീകാരം നേടുക

Cആദരിക്കപ്പെടുക

Dആത്മ സാക്ഷാത്കാരം

Answer:

A. സുരക്ഷിതത്വം

Read Explanation:

അബ്രഹാം മാസ്ലോ

  • പഠിതാവിനെ പഠിക്കാന്‍ സ്വയം പ്രേരിപ്പിക്കുന്ന ആന്തരികഘടകങ്ങളെ നിര്‍ണയിക്കാന്‍ ശ്രമിച്ച മന:ശാസ്ത്രജ്ഞനാണ് മാസ്ലോ.
  • ഒന്നിനു മുകളില്‍ മറ്റൊന്നെന്ന മട്ടില്‍ കിടക്കുന്ന ആവശ്യങ്ങളുടെ ഒരു ശ്രേണി (hierarchy of needs) മാസ്ലോ അവതരിപ്പിക്കുകയുണ്ടായി. ഈ ശ്രേണിയിലൂടെ മനുഷ്യന്‍ മുന്നോട്ടുപോകാന്‍ ശ്രമിക്കുകയാണ്. ഇത് ആവശ്യങ്ങളുടെ ശ്രേണിയാണെന്ന് മാസ്ലോ വിശദീകരിക്കുന്നു. അവ ഇവയാണ്.

1. ശാരീരികാവശ്യങ്ങള്‍

  • ശ്വസനം, ഭക്ഷണം, വെള്ളം, ലൈംഗികത, ഉറക്കം, വിശ്രമം, വിസര്‍ജനം എന്നിവ

2. സുരക്ഷാപരമായ ആവശ്യങ്ങള്‍

  • ശരീരം, തൊഴില്‍, കുടുംബം, ആരോഗ്യം, സമ്പത്ത്

3. മാനസികാവശ്യങ്ങള്‍ / സ്നേഹിക്കുക / സ്നേഹിക്കപ്പെടുക 

  • സൗഹൃദം, കുടുംബം, ലൈംഗികമായ അടുപ്പം

4. ആദരിക്കപ്പെടണമെന്ന ആഗ്രഹം

  • ആത്മവിശ്വാസം, ബഹുമാനം

5. വൈജ്ഞാനികം

  • അറിവ് ആർജിക്കുക, വസ്തുതകൾ വിശകലനം ചെയ്യുക

6. സൗന്ദര്യാത്മകം

  • കലാ-സാഹിത്യ ആസ്വാദനങ്ങൾ, സർഗപ്രവർത്തനങ്ങൾ

7. ആത്മസാക്ഷാത്കാരം

  • ധാര്‍മികത, സര്‍ഗാത്മകത, പ്രശ്നപരിഹരണശേഷി, വസ്തുതകളെ തുറന്ന മനസ്സോടെ കാണല്‍

 

 


Related Questions:

In a projective test of personality, the stimulus must be:
Which of the following is an internal factor causing individual differences ?
മനോവിശ്ലേഷണ സിദ്ധാന്തത്തിൽ സിഗ്മണ്ട് ഫ്രോയിഡ് വ്യക്തിത്വത്തിൻ്റെ ഘടനാപര മാതൃക രൂപപ്പെടുത്തുന്നത് ഏതൊക്കെ ഘടകങ്ങൾ ഉൾച്ചേർത്താണ് ?
സാമൂഹികമായി അസ്വീകാര്യമായ ആഗ്രഹങ്ങളെ അഭിലഷണീയമായ വഴികളിലൂടെ തിരിച്ചു വിടുന്ന പ്രക്രിയ അറിയപ്പെടുന്നത് :
Select the personality traits put forwarded by Allport: