Challenger App

No.1 PSC Learning App

1M+ Downloads
ജ്യോതിശ്ശാസ്ത്രപരമായ തെളിവുകളെ ആസ്‌പദമാക്കി ലോകമാന്യതിലകൻ ഋഗ്വേദത്തിൻ്റെ നിർമ്മാണകാലം ഏത് വർഷത്തോട് അടുത്തായിരിക്കുമെന്ന് അഭിപ്രായപ്പെടുന്നത് ?

Aബി.സി. 1500

Bബി.സി. 2500

Cബി.സി. 6000

Dബി.സി. 4000

Answer:

C. ബി.സി. 6000

Read Explanation:

വേദകാലഘട്ടം

വേദകാലത്തെ രണ്ടായി വിഭജിക്കാം

  1. ഋഗ്വേദ  കാലഘട്ടം അഥവാ പൂർവ വേദ കാലഘട്ടം (Early Vedic Period) 

  2. ഉത്തരവേദ കാലഘട്ടം  (Later Vedic Period). 

  • ബി.സി. 1500 മുതൽ 1000 ബി.സി. വരെയുള്ള  കാലഘട്ടമാണ് പൂർവവേദകാലഘട്ടം. 

  • 1000 ബി.സി. മുതൽ 600 ബി.സി. വരെയുള്ള കാലഘട്ടമാണ്  പിൽക്കാല വേദകാലഘട്ടം. 

  • പൂർവ വേദിക കാലഘട്ടത്തിൽ ഋഗ്വേദവും ഉത്തര വേദിക കാലഘട്ടത്തിൽ മറ്റു മൂന്നു വേദങ്ങളായ സാമവേദം, യജുർവേദം, അഥർവവേദം എന്നിവയും രചിക്കപ്പെട്ടു

വേദസാഹിത്യം

  • വേദസാഹിത്യകൃതികളെപ്പറ്റി ഈ സന്ദർഭത്തിൽ പരാമർശിക്കേണ്ടതും വേദങ്ങൾ, ബ്രാഹ്മണങ്ങൾ, ഉപനിഷത്തുകൾ, സൂത്രങ്ങൾ എന്നിങ്ങനെ നാലായി ഇവയെ തരംതിരിക്കാം. 

  • വേദങ്ങൾതന്നെ നാലാണ്: ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം

  • “ഋഗ്വേദം” ലോകജനതയുടെ മുഴുവൻ തന്നെ ഏറ്റവും പഴക്കം  സാഹിത്യകൃതിയാണെന്നു പറയാം. 

  • 1017 സൂക്തങ്ങളടങ്ങിയ ഈ അമൂല്യകൃതി ആര്യന്മാരുടെ ആദികാലസംസ്കാരത്തെപ്പറ്റി നമുക്കു വിലയേറിയ സൂചനകൾ നല്കുന്നു. 

  • ഇതിലെ ഓരോ സൂക്തവും ലോകജനതയ്ക്ക് ഭൗതികമായ ഭാവുകങ്ങൾ ആശംസിക്കുവാൻ ദൈവത്തോടുള്ള പ്രാർത്ഥനയാണ്.

  • യജുർവേദവും അഥർവവേദവും യഥാക്രമം യാഗം, മന്ത്രവാദം മുതലായവയെ പുരസ്‌കരിച്ചുള്ള സൂക്തങ്ങൾ ഉൾക്കൊള്ളുന്നു. 

  • സാമവേദത്തിൽ ഋഗ്വേദത്തിലെ സുക്തങ്ങളുടെ സംഗീതാവിഷ്കരണമാണുള്ളത്.

  • വേദങ്ങളുടെ കാലനിർണ്ണയത്തെപ്പറ്റി പണ്ഡിതന്മാരുടെ ഇടയിൽ അഭപ്രായവ്യത്യാസമുണ്ട്. 

  • ജ്യോതിശ്ശാസ്ത്രപരമായ തെളിവുകളെ ആസ്‌പദമാക്കി ലോകമാന്യതിലകൻ ഋഗ്വേദത്തിൻ്റെ നിർമ്മാണകാലം ബി.സി. 6000-ത്തോട് അടുത്തായിരിക്കുമെന്ന് അഭിപ്രായപ്പെടുന്നു. 

  • ഇതേ അടിസ്ഥാനത്തിൽ തന്നെ ഡോക്ടർ ജക്കോബി ഋഗ്വേദത്തെ ബി.സി. 4000-ത്തോടടുത്തുണ്ടായതായി കണക്കാക്കുന്നു. 

  • പ്രൊഫ. വിൻ്റർണിറ്റ്സ് പറയുന്നത് ഋഗ്വേദകാലം ബി.സി 2500-നു മുമ്പായിരിക്കുമെന്നാണ്. 

  • ബി.സി. 1500-നും 1200-നും ഇടയ്ക്കുള്ള കാലഘട്ടമാണ് പ്രൊഫ. മാക്‌സ് മുള്ളർ കലിപ്കുന്നത്. 

  • ഋഗ്വേദമൊഴിച്ചുള്ള മറ്റു വേദങ്ങളുടെ കാലം ബി.സി. 1200-നും 800-നും ഇടയ്ക്കാണെന്ന് ഊഹിക്കപ്പെടുന്നു.


Related Questions:

ഉപനിഷത്തുക്കൾ എത്ര എണ്ണമാണ് ഉള്ളത് ?
ചിനാബ് നദി വേദകാലഘട്ടത്തിൽ അറിയപ്പെട്ടിരുന്നത് ?
പഞ്ചാബിൽ താമസമാക്കിയ ആര്യന്മാർ അറിയപ്പെട്ടിരുന്നത് :
The groups of Aryans who reared cattle were known as :
ആര്യന്മാരും ദാസന്മാരും തമ്മിലുള്ളയുദ്ധത്തെപ്പറ്റി പരാമർശിക്കുന്ന വേദം?