App Logo

No.1 PSC Learning App

1M+ Downloads

ജറോം ബ്രൂണറുടെ ആശയപഠനത്തിൻറെ അടിസ്ഥാനത്തിൽ ഒരു ആശയത്തിൻറെ ഭാഗമായി വരാത്തത് ?

Aആശയത്തിന് പേര്

Bആ ആശയത്തിൻറെ സമാനമായ മറ്റ് ആശയങ്ങൾ

Cആശയത്തിൻറെ മൂല്യം

Dആശയത്തിൻറെ നിലവാരം

Answer:

D. ആശയത്തിൻറെ നിലവാരം

Read Explanation:

വൈജ്ഞാനിക വികാസം:

  • വൈജ്ഞാനിക വികാസം എന്ന ആശയം മുന്നോട്ട് വെച്ചത്, Jerome Seymour Brunur ആണ്.
  • ബ്രൂണറുടെ അഭിപ്രായത്തിൽ ഒരാളുടെ ചിന്താഗതി രൂപപ്പെടുന്നത് പക്വനം, പരിശീലനം, അനുഭവങ്ങൾ എന്നിവയിലൂടെയാണ്.
  • ബ്രൂണർ വികസന ഘട്ടങ്ങളെ വിവരിക്കുന്നത് പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ആശയങ്ങൾ രൂപവത്കരിക്കാനും, എങ്ങനെ വൈജ്ഞാനിക ഘടന കെട്ടിപ്പടുക്കാനും, വ്യക്തി ഉപയോഗിക്കുന്ന അനുഭവങ്ങളുടെ സ്വഭാവത്തെ ആധാരമാക്കിയുമാണ്.

 

ആശയാദാന മാതൃക (Concept Attainment Model)

  • ആശയാദാന മാതൃക / ആശയ സമ്പാദന മാതൃക (Concept Attainment Model) ആവിഷ്കരിച്ചത് - ബ്രൂണർ
  • ആശയാദാന മാതൃക (Concept Attainment Model) പ്രകാരം ആശയരൂപീകരണത്തിന്റെ വിവിധ ഘട്ടങ്ങൾ :- നിരീക്ഷണം, താരതമ്യം, തരംതിരിക്കൽ, നിഗമനത്തിലെത്തൽ
  • ഒരു കൂട്ടം വസ്തുക്കൾക്കുള്ളിൽ സാജാത്യങ്ങളും വൈജാത്യങ്ങളും ദർശിക്കുന്ന കുട്ടിക്ക് സമാനതയുള്ളവയെ ഒരു കൂട്ടമായും അല്ലാത്തവയെ മറ്റൊരു കൂട്ടമായും തരംതിരിക്കാൻ കഴിയും. വസ്തുക്കളുടെ സവിശേഷതകൾ നിരീക്ഷിക്കുന്നതിലൂടെയും താരതമ്യം ചെയ്യുന്നതിലൂടെയുമാണ് ഇത് സാധിക്കുന്നത്. 
  • തന്റെ ചുറ്റുപാടുമുള്ള വസ്തുക്കളെയും ജന്തുക്കളെയും സസ്യങ്ങളെയും കുറിച്ച് കുട്ടി ആശയങ്ങൾ രൂപീകരിക്കുന്നത് ഈ വിധത്തിലാണ്.
  • കണ്ടെത്തൽ പഠനരീതിയിൽ അധിഷ്ഠിതമാണ് - ആശയാദാനമാതൃക
  • ഒരു വർഗത്തിൽപ്പെട്ടവയെ മറ്റുള്ളവയിൽ നിന്നും വേർതിരിക്കാനുള്ള ഗുണസവിശേഷതകൾ (attributes) കണ്ടെത്താനുള്ള അന്വേഷണത്തിലൂടെയാണ് ആശയാദാനം നടക്കുക.
  • ഗുണസവിശേഷതകളുടെ സാജാത്യവൈജാതങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ ആശയത്തെയും സംബന്ധിച്ച വ്യക്തമായ ധാരണ രൂപീകരിക്കാൻ പഠിതാവിന് കഴിയണം.
  • ഒരേ വർഗത്തിൽ പെടുത്താൻ കഴിയുന്ന പൊരുത്തമുള്ള ഉദാഹരണങ്ങളും (Positive Exemplars) ഉൾപ്പെടുത്താനാവാത്ത വിരുദ്ധ സ്വഭാവമുള്ള ഉദാഹരണങ്ങളും (Negative Exemplars) ഉണ്ടാവും. അവയെ തരംതിരിക്കൽ പ്രക്രിയയിൽ ആവശ്യാനുസരണം ഉപയോഗിച്ചു കൊണ്ട് ആശയാദാനം നടത്തുന്നു.
  • വിവരങ്ങളെ വിശകലനം ചെയ്യുന്നതും നിഗമനങ്ങളിൽ എത്തിച്ചേരുന്നതും തരംതിരിക്കൽ അല്ലെങ്കിൽ വർഗീകരിക്കൽ പ്രക്രിയയിലൂടെയാണ്.
  • ആശയ പഠനത്തിലുള്ള തന്ത്രങ്ങളെ സ്വീകരിക്കുന്നത് രണ്ടു പ്രക്രിയകളാണ് - സ്കാനിംഗ്, ഫോക്കസ്സിംഗ് 
  • പഠിതാവ് നിരീക്ഷിക്കുന്ന ഉദാഹരണങ്ങളുടെ അടിസ്ഥാനത്തിൽ ആശയത്തെ സംബന്ധിച്ച അനുകല്പനങ്ങൾ ഉണ്ടാക്കുകയും സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ അവയെ പരിശോധിക്കുകയും ചെയ്യുന്നതാണ് - സ്കാനിംഗ്
  • ഒരു ഗ്രൂപ്പ് എന്തിനെ പ്രതിനിധാനം അഥവാ എന്ത് ആശയം സൂചിപ്പിക്കുന്നു എന്നറിയാൻ വേണ്ടി പഠിതാവ് ദൃഷ്ടാന്തങ്ങളുടെ സവിശേഷതയിൽ ശ്രദ്ധ കേന്ദ്രീക രിക്കുന്നതാണ് - ഫോക്കസ്സിംഗ് 

 

കണ്ടെത്തൽ പഠനം (Discovery Learning)

  • കണ്ടെത്തൽ പഠനം എന്ന ആശയം മുന്നോട്ട് വെച്ചത് - ജെറോം എസ് ബ്രൂണർ
  • ക്ലാസ് റൂം പഠന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കണ്ടെത്തൽ പഠനത്തിൻറെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ബ്രൂണർ അഭിപ്രായപ്പെടുന്നു
  • സാജാത്യ വൈജാത്യങ്ങൾ താരതമ്യം ചെയ്ത് വർഗ്ഗീകരിച്ച് നിഗമനത്തിൽ എത്തുന്നതാണ് ഇതിൻറെ സാമാന്യ രീതി
  • സ്വന്തം ബുദ്ധിയും ചിന്താശക്തിയും ഉപയോഗിച്ച് അവനവനു വേണ്ടി പഠനം നടത്തുന്ന രീതിയാണ് കണ്ടെത്തൽ രീതി

 

ബ്രൂണറിന്റെ വൈജ്ഞാനിക വികസന ഘട്ടങ്ങൾ

ആശയരൂപീകരണ പ്രക്രിയ

  1. പ്രവർത്തനഘട്ടം (Enactive Stage)
  2. ബിംബനഘട്ടം (Iconic Stage)
  3. പ്രതിരൂപാത്മകഘട്ടം / പ്രതീകാത്മകഘട്ടം (Symbolic Stage)
  • ബ്രൂണറുടെ അഭിപ്രായത്തിൽ ആശയരൂപീകരണ പ്രക്രിയ ഈ മൂന്ന് ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. 

പ്രവർത്തനഘട്ടം (Enactive Stage)

  • ശിശു കാര്യങ്ങൾ കായികപ്രവൃത്തിയിലൂടെ പഠിക്കുന്ന ഘട്ടം - പ്രവർത്തനഘട്ടം
  • മൂർത്തവസ്തുക്കൾ ഉപയോഗിച്ചുള്ള പഠനഘട്ടം - പ്രവർത്തനഘട്ടം
  • "ഏതൊരു ആശയത്തിന്റെയും പ്രാഥമികതലം പ്രവർത്തനത്തിന്റേതാണ്" എന്ന് അഭിപ്രായപ്പെട്ടത് - ബ്രൂണർ

ബിംബനഘട്ടം (Iconic Stage)

  • കായികപ്രവർത്തനങ്ങളിൽ നിന്നു ബിംബങ്ങൾ സ്വതന്ത്രമാകുന്ന ഘട്ടം - ബിംബനഘട്ടം
  • വൈജ്ഞാനിക അനുഭവങ്ങൾ സ്വീകരിക്കുന്നതും പ്രകടിപ്പിക്കുന്നതും പ്രത്യക്ഷണത്തിന് വിധേയമായതുമായ വികസന ഘട്ടം - ബിംബനഘട്ടം
    •  ഉദാ : കൈയിൽ കിട്ടിയ കരിക്കട്ടയും മറ്റും ഉപയോഗിച്ച് കുട്ടികൾ ചുവരിലോ മറ്റു പ്രതലങ്ങളിലോ  പലതരം രൂപങ്ങൾ വരയ്ക്കുന്നു.
  • കുട്ടിയുടെ മനോചിത്രങ്ങളുടെ ആവിഷ്കാരം നടക്കുന്ന ഘട്ടം - ബിംബനഘട്ടം
  • വൈജ്ഞാനിക വികസനത്തിന്റെ ഈ തലത്തിൽ വസ്തുക്കൾ, വ്യക്തികൾ, സംഭവങ്ങൾ തുടങ്ങിയവയെ കുട്ടി ആവിഷ്കരിക്കുന്നത് ഇത്തരം മനോബിംബങ്ങളിലൂടെയാണ്.

പ്രതിരൂപാത്മകഘട്ടം / പ്രതീകാത്മകഘട്ടം (Symbolic Stage) 

  • വൈജ്ഞാനിക അനുഭവങ്ങൾ സ്വീകരിക്കുന്നതും പ്രകടിപ്പിക്കുന്നതുമായ പ്രതീകങ്ങൾ ഭാഷ വഴി അവതരിപ്പിക്കുന്ന ഘട്ടം - പ്രതീകാത്മകഘട്ടം
  • പ്രവർത്തനവും ബിംബങ്ങളും ഭാഷാപദങ്ങളായി മാറ്റുന്ന ഘട്ടം - പ്രതീകാത്മകഘട്ടം
  • തന്റെ വീട്ടുവളപ്പിൽ കണ്ട മയിലിനെക്കുറിച്ച് വിവരിക്കുന്ന കുട്ടി ആശയപ്രകാശനത്തിന് ഉപയോഗിക്കുന്നത് ഭാഷ എന്ന പ്രതീകമാണ്.
  • ഈ ഘട്ടത്തിലുള്ള കുട്ടിക്ക് അമൂർത്ത ചിന്തനത്തിനുള്ള കഴിവുണ്ടായിരിക്കും. 
  • വൈജ്ഞാനിക വികസനത്തിന്റെ ഉയർന്ന ഘട്ടം - പ്രതീകാത്മക കഘട്ടം

 

രേഖീയരീതി / ചാക്രികരീതി
  • ഒരാശയം പൂർണമായി പഠിച്ചശേഷം വേറൊന്ന് അവതരിപ്പിക്കുന്ന രീതി - രേഖീയ രീതി

ഉദാഹരണം : പ്രൈമറി ക്ലാസുകളിലെ ഗണിത പുസ്തകത്തിൽ സംഖ്യാബോധം പൂർണമായി പഠിച്ച ശേഷം, സങ്കലനം പിന്നീട് വ്യവകലനം തുടർന്ന് ഭിന്നസംഖ്യകൾ എന്ന രീതിയിലാണ് പാഠഭാഗങ്ങൾ ക്രമീകരിച്ചിരുന്നത്.

 

  • ചാക്രികാനുഭവങ്ങൾ ആശയരൂപീകരണത്തിനാവശ്യമാണെന്ന് വാദിച്ചത് - ജെറോം എസ് ബ്രൂണർ
  • സംഖ്യാവബോധവും സങ്കലനവും വ്യവകലനവുമൊക്കെയായി ബന്ധപ്പെട്ട അനുഭവങ്ങൾ സ്വാഭാവികമായ സന്ദർഭങ്ങളിൽ വീണ്ടും വീണ്ടും അവതരിപ്പിക്കുന്നതാണ് - ചാക്രികപാഠ്യപദ്ധതി
  • പാഠ്യപദ്ധതി ചാക്രികാരോഹണരീതിയിലാവണം എന്ന് നിർദ്ദേശിച്ച വിദ്യഭ്യാസ മനഃശാസ്ത്രജ്ഞനാണ് - ജെറോം എസ്. ബ്രൂണർ
  • സ്വാഭാവികമായ സന്ദർഭങ്ങളിൽ വീണ്ടും വീണ്ടും ഒരാശയവുമായി ബന്ധപ്പെടുമ്പോഴാണ് ആശയരൂപീകരണം ദൃഢമാവുന്നത് എന്ന് അഭിപ്രായപ്പെട്ടത് - ബ്രൂണർ

 

ബ്രൂണറുടെ കൃതികൾ

  • ദി കൾച്ചർ ഓഫ് എഡ്യുക്കേഷൻ, പ്രോസസ്സ് ഓഫ് എഡ്യുക്കേഷൻ എന്നിവ ജെറോം എസ് ബ്രൂണറുടെ സംഭാവനയാണ്.
  • ഹാർവാർഡ്  സർവകലാശാലയിലെ പ്രൊഫസർ ആയിരുന്ന ബ്രൂണർ പ്രോസസ്സ് ഓഫ് എഡ്യൂക്കേഷൻ എന്ന പുസ്തകത്തിലൂടെ കണ്ടെത്തൽ പഠനം എന്ന തൻറെ ആശയത്തിന് പ്രചാരം നൽകി.
  • വിദ്യാഭ്യാസത്തിൽ സാംസ്കാരിക ഘടകങ്ങൾക്കുള്ള പ്രാധാന്യത്തെ കുറിച്ചാണ് ദി കൾച്ചർ ഓഫ് എഡ്യൂക്കേഷൻ എന്ന പുസ്തകത്തിൽ അദ്ദേഹം വിവരിച്ചിരിക്കുന്നത്.

Related Questions:

ജീവിത സ്ഥലം അഥവാ ലൈഫ് സ്പേസ് എന്ന ആശയം മുന്നോട്ട് വെച്ചത് ആര് ?

'തിങ്കിംഗ് ആൻഡ് സ്പീച്ച്' ആരുടെ രചനയാണ് ?

തെറ്റായ ജോഡി തെരഞ്ഞെടുക്കുക

ആൽബർട്ട് ബന്ദൂരയുടെ സാമൂഹിക പഠനത്തിൻറെ അടിസ്ഥാനശില ?

പഠനപ്രക്രിയയിൽ സ്വാംശീകരണം സിദ്ധാന്തിച്ചത് ആരാണ് ?