ഘടകകണങ്ങളുടെ ക്രമീകരണത്തിന്റെ അടിസ്ഥാനത്തിൽ ഖരങ്ങളെ ഏതൊക്കെ ആയിട്ട് വർഗീകരിക്കുന്നുAഅമോർഫസ് ഖരങ്ങൾBപരൽ രൂപത്തിലുള്ള ഖരങ്ങൾCഇവ രണ്ടുംDഇവയൊന്നുമല്ലAnswer: C. ഇവ രണ്ടും Read Explanation: അമോർഫസ് ഖരങ്ങളും പരൽ രൂപത്തിലുള്ള ഖരങ്ങളും (Amorphous and Crystalline solids)ഘടകകണങ്ങളുടെ ക്രമീകരണത്തിന്റെ അടിസ്ഥാന ത്തിൽ ഖരങ്ങളെ വർഗീകരിക്കുന്നത്പരലുകൾ എന്നും അമോർഫസ് എന്നുംഒരു പരൽ രൂപത്തിലുള്ള ഖരം സ്‌ഥിര ജ്യാമിതീയ ഘടനയുള്ള ധാരാളം ചെറു പരലുകളാൽ നിർമിതമാണ്.പരലിൽ ഘടക കണങ്ങൾ (ആറ്റങ്ങൾ, തന്മാത്രകൾ അല്ലെങ്കിൽ അയോണുകൾ) ക്രമത്തിൽ അടുക്കിയിരിക്കു കയും ത്രിമാന തലത്തിൽ ആവർത്തിക്കുകയും ചെയ്യുന്നു.ഒരു പരലിൽ ഒരു മേഖലയിലെ ക്രമരൂപം മനസ്സിലാക്കിയാൽ പരലിലെ മറ്റൊരു മേഖല എത്ര ദൂരെയാണെങ്കിലും കണങ്ങളുടെ യഥാർഥ സ്ഥാനം നമുക്ക് പ്രവചിക്കാൻ കഴിയും.പരൽ ഘടനയിൽ കണികകൾക്കു ദീർഘ പരിധിക്രമം (long range order) ആണുള്ളത്.സമാനമായ രീതിയിൽ കണങ്ങളുടെ ക്രമരൂപങ്ങൾ പരൽ മുഴുവൻ ആവർത്തിച്ച് ക്രമീകരിക്കുന്നതാണ്ദീർഘപരിധി ക്രമം Read more in App