Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ അന്തരീക്ഷ പാളി തിരിച്ചറിയുക :

  • മിസോസ്ഫിയറിന് മുകളിൽ, 80 കിലോമീറ്ററിനും 400 കിലോമീറ്ററിനും ഇടയിൽ സ്ഥിതിചെയ്യുന്ന മണ്ഡലം

  • ഭൂമിയിൽനിന്നും അയയ്ക്കുന്ന റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിച്ച് ഭൂമിയിലേക്കുതന്നെ തിരിച്ചയയ്ക്കുന്നത് ഈ പാളിയാണ്. 

  • ഉയരം കൂടുംതോറും താപ നില കൂടിവരുന്ന സ്വഭാവമാണ് ഈ പാളിക്കുള്ളത്.

Aഎക്സോസ്ഫിയർ

Bഅയണോസ്ഫിയർ

Cസ്ട്രാറ്റോസ്ഫിയർ

Dട്രോപോസ്ഫിയർ

Answer:

B. അയണോസ്ഫിയർ

Read Explanation:

അയണോസ്ഫിയർ (Ionosphere)

  • മിസോസ്ഫിയറിന് മുകളിൽ, 80 കിലോമീറ്ററിനും 400 കിലോമീറ്ററിനും ഇടയിൽ സ്ഥിതിചെയ്യുന്ന മണ്ഡലമാണ് അയണോസ്ഫിയർ (Ionosphere). 

  • വൈദ്യുതിചാർജുള്ള അയോൺ കണികകളുടെ സാന്നിധ്യമുള്ളതുകൊണ്ടാണ് ഈ പാളിയെ അയണോസ്ഫിയർ എന്നു വിളിക്കുന്നത്. 

  • ഭൂമിയിൽനിന്നും അയയ്ക്കുന്ന റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിച്ച് ഭൂമിയിലേക്കുതന്നെ തിരിച്ചയയ്ക്കുന്നത് ഈ പാളിയാണ്. 

  • ഉയരം കൂടുംതോറും താപ നില കൂടിവരുന്ന സ്വഭാവമാണ് ഈ പാളിക്കുള്ളത്.


Related Questions:

ഹൈഡ്രജൻ ,ഹീലിയം എന്നീ മൂലക അയോണുകൾ പരസ്പരം വളരെ അകന്ന് കാണപ്പെടുന്ന മേഖല ?
ഭൂമിയിലെ ഏറ്റവും ഉയരത്തിലുള്ള മേഘങ്ങളായ നോക്ടിലുസന്റ്‌ മേഘങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ പാളി ?

താഴെ തന്നിരിക്കുന്ന അന്തരീക്ഷ പാളികളെ ഉയരത്തിനനുസരിച്ച് ക്രമത്തിൽ വിന്യസിക്കുക സമുദ്രനിരപ്പിൽ നിന്നുമുള്ള

i) സ്ട്രാറ്റോസ്ഫിയർ

ii) ട്രോപ്പോസ്ഫിയർ

iii) തെർമോസ്ഫിയർ

iv) മീസോസ്ഫിയർ

സൗരതാപനവും ഭൗമവികിരണവും തമ്മിലുള്ള സന്തുലനം അറിയപ്പെടുന്നത് :
ഓസോൺ സംരക്ഷണ ഉടമ്പടിയായ മോൺട്രിയൽ പ്രോട്ടോകോൾ അംഗീകരിച്ച വർഷം ഏത് ?