വാച്യത്തിന്റെയും വ്യംഗ്യത്തിന്റെയും അനുപാതമനുസരിച്ച്കാവ്യങ്ങളെ ഉത്തമം, മധ്യമം, അധമം
എന്ന് കല്പ്പിക്കുന്നു.
ഉത്തമം - ധ്വനി പ്രധാനം, വാച്യം കുറവ്, വ്യംഗ്യമാണ് മുന്നിൽ നിൽക്കുന്നത്.
മധ്യമം - വ്യംഗ്യം പ്രധാനം തന്നെ. പക്ഷെ വാച്യ ഭംഗിയുമുണ്ട്. ഇത്തരം കാവ്യങ്ങൾക്ക്
ഗുണീഭൂതവ്യംഗ്യകാവ്യങ്ങൾ എന്നുപറയുന്നു.
അധമം - വാച്യം മാത്രം വ്യംഗ്യം ഇല്ല. വർണ്ണനാ പ്രധാനമായ കാവ്യങ്ങളും, ചിതകാവ്യ
ങ്ങളും ഈ ഗണത്തിൽപ്പെടും.