Challenger App

No.1 PSC Learning App

1M+ Downloads
ആന്തരികാഭിപ്രേരണയ്ക്ക് അടിസ്ഥാനം

Aബാഹ്യ വാസന

Bകൃത്രിമ വാസന

Cനേടാനുള്ള വാസന

Dനൈസർഗിക വാസന

Answer:

D. നൈസർഗിക വാസന

Read Explanation:

  • അഭിപ്രേരണ രണ്ടു വിധത്തിൽ സംഭവിക്കുന്നു.
    1. ആന്തരികാഭിപ്രേരണ (Intrinsic motivation) 
    2. ബാഹ്യാഭിപ്രേരണ (Extrinsic motivation) 

ആന്തരികാഭിപ്രരണ

  • ബാഹ്യമായ പ്രേരണകൂടാതെ ഉള്ളിൽ നിന്നും സ്വയം ഉണ്ടാകുന്ന അഭിപ്രേരണ ആന്തരികാഭിപ്രേരണ
  • പ്രകൃതിദത്തമായ അഭിപ്രേരണ എന്ന പേരിലും ആന്തരികാഭിപ്രേരണ അറിയപ്പെടുന്നു.
  • ഒരു വ്യക്തിയിൽ സ്വാഭാവികമായുള്ള ആകാംക്ഷയേയും പ്രേരണയേയും ആശ്രയിച്ചിരിക്കുന്ന അഭിപ്രേരണ ആന്തരികാഭിപ്രേരണ
  • ആന്തരികാഭിപ്രേരണയ്ക്ക് അടിസ്ഥാനം - നൈസർഗിക വാസന

ബാഹ്യാഭിപ്രേരണ

  • ഒരാളുടെ പ്രവൃത്തി, ബാഹ്യമായ സമ്മാനങ്ങളാലോ, നേട്ടങ്ങളാലോ അംഗീകാരങ്ങളാലോ പ്രേരിതമാകുമ്പോൾ അതിനെ ബാഹ്യാഭിപ്രേരണ എന്നു പറയുന്നു.
  • ബാഹ്യ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന പ്രേരണയാണ് - ബാഹ്യാഭിപ്രേരണ
 

Related Questions:

ബുദ്ധി വ്യക്തിയുടെ സാമാന്യമായ മാനസിക ശേഷികളെ കുറിക്കുമ്പോൾ ................ വ്യക്തിയുടെ ഒരു പ്രത്യേകമായ മാനസിക ശേഷിയെ കുറിക്കുന്നു.
കുട്ടിയുടെ സർഗ്ഗാത്മകത വളർത്തുന്നതിന് ക്ലാസ്സ്റൂമിൽ നൽകാവുന്ന പ്രവർത്തനമാണ് :
താഴെ കൊടുത്തിട്ടുള്ളവയിൽ ഒരു നിർവചനത്തിലൂടെ പഠിപ്പിക്കാൻ കഴിയുന്നത്?
അബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ (Hierarchy of Needs) സ്നേഹവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കു മുമ്പുള്ള ആവശ്യങ്ങൾ ഏതെല്ലാം ?
ലീപ്സിംഗിൽ ആദ്യത്തെ മനശാസ്ത്ര ലബോറട്ടറി തുറന്നത് എന്നാണ് ?