Challenger App

No.1 PSC Learning App

1M+ Downloads
ഉയരം കുടുതലായതിനാൽ പശ്ചിമഘട്ടത്തിലെ കുന്നുകളിൽ താപനില .............. സെൽഷ്യസിന് താഴെയായിരിക്കും.

A50°

B25°

C1000°

D75°

Answer:

B. 25°

Read Explanation:

ഋതുക്കളുടെ താളക്രമം (The Rhythm of Seasons)

  • ഋതുക്കളുടെ ചാക്രികമായ വാർഷിക ആവർത്തനത്തെ അടിസ്ഥാനമാക്കി ഇന്ത്യയിലെ കാലാവസ്ഥയെ മനസ്സിലാക്കാവുന്നതാണ്.

  • കാലാവസ്ഥാ ശാസ്ത്രജ്ഞർ മുഖ്യമായും താഴെ നൽകിയിട്ടുള്ള നാല് ഋതുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 

  1. ഉഷ്ണകാലം 

  2. ശൈത്യകാലം 

  3. തെക്കുപടിഞ്ഞാറൻ മൺസൂൺ കാലം 

  4. മൺസൂണിൻ്റെ  പിൻവാങ്ങൽ കാലം  (retreating monsoon season)


    ഉഷ്ണകാലം

താപനില

  • മാർച്ച് മാസത്തിൽ സൂര്യന്റെ ആപേക്ഷികസ്ഥാനം ഉത്തരായനരേഖയിലേക്ക് മാറുന്നതോടെ ഉത്തരേന്ത്യയിൽ താപനില ഉയരുവാൻ തുടങ്ങും.

  •  ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലാണ് ഉത്തരേന്ത്യയിൽ ഉഷ്ണകാലം. 

  • ഇന്ത്യയിൽ മിക്കഭാഗങ്ങളിലും താപനില 30 സെൽഷ്യസിനും 32 സെൽഷ്യസിനും ഇടയിലാണ് അനുഭവപ്പെടുന്നത്. 

  • ഉത്തരേന്ത്യയെ അപേക്ഷിച്ച് ദക്ഷിണേന്ത്യയിൽ ഉഷ്ണകാലം അത്ര കഠിനമല്ല.

  • ഉത്തരേന്ത്യയേക്കാളും ദക്ഷിണേന്ത്യയിൽ താപനില കുറവായിരിക്കുന്നതിനുകാരണം ഉപദ്വീപിയസ്ഥാനവും സമുദ്രസാമീപ്യവുമാണ്. 

  • താപനില 26 സെൽഷ്യസിനും 32" സെൽഷ്യസിനും ഇടയിലായിരിക്കും. 

  • ഉയരം കുടുതലായതിനാൽ പശ്ചിമഘട്ടത്തിലെ കുന്നുകളിൽ താപനില 25° സെൽഷ്യസിന് താഴെയായിരിക്കും. 

  • തീരദേശങ്ങളിൽ സമതാപരേഖകൾ തീരത്തിന് സമാന്തരമായി കാണപ്പെടുന്നത് എന്നാൽ തീരത്തുനിന്നും ഉൾപ്രദേശത്തേക്ക് ഇത് കൂടിവരുന്നു. 

  • ഷ്ണകാലമാസങ്ങളിൽ കുറഞ്ഞ ദൈനികശരാശരി താപനില അൽപം ഉയർന്നുതന്നെ നിൽക്കുന്നു. 


Related Questions:

കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മഴ മുന്നറിയിപ്പിനെ സംബന്ധിക്കുന്ന ഏറ്റവും ശരിയായ പ്രസ്താവന

  1. വെള്ള നിറം - മുന്നറിയിപ്പില്ലായെന്നും മഴ ഇല്ലയെന്നും സൂചിപ്പിക്കുന്നു
  2. പച്ചനിറം - മുന്നറിയിപ്പ് ഉണ്ടെന്നും വലിയ തോതിൽ മഴ ഉണ്ടെന്നും സൂചിപ്പിക്കുന്നു
  3. മഞ്ഞ നിറം - നിരീക്ഷിക്കുക, മുന്നറിയിപ്പ് പുതുക്കി കൊണ്ടിരിക്കുക, ശക്തമായ മഴ ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു
  4. ഓറഞ്ച് നിറം- ജാഗ്രത പാലിക്കേണ്ടയെന്നും ശക്തമായ മഴയ്ക്ക് സാധ്യത ഇല്ലായെന്നും സൂചിപ്പിക്കുന്നു
    ഇന്ത്യയില്‍ തെക്ക്‌ പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഏറ്റവും കൂടുതല്‍ ലഭിക്കുന്ന കാലയളവ്‌ എപ്പോള്‍?

    Which of the following factors influence atmospheric pressure and surface winds?

    1. Latitude

    2. Altitude

    3. Distance from the sea

    വ്ളാഡിമർ കെപ്പന്റെ കാലാവസ്ഥാവർഗീകരണമനുസരിച്ച് ഉഷ്‌ണമിതോഷ്‌ണ കാലാവസ്ഥ :

    Which of the following statements about El-Nino are correct?

    1. It raises the temperature of seawater along the Peruvian coast by about 10°C.

    2. It enhances the number of planktons and fish in the eastern Pacific.

    3. It leads to irregular patterns in seawater evaporation.