Challenger App

No.1 PSC Learning App

1M+ Downloads
ഒരിക്കൽ യാത്ര ചെയ്ത വഴിയിലൂടെ വീണ്ടും തെറ്റാതെ യാത്ര ചെയ്യാൻ സാധിക്കുന്നു. ഇത് ബഹുമുഖ ബുദ്ധിയിൽ ഏത് ബുദ്ധിയിൽ ഉൾപ്പെടുന്നു ?

Aഗണിതപര ബുദ്ധി

Bവ്യക്ത്യാന്തര ബുദ്ധി

Cദൃശ്യ സ്ഥലപര ബുദ്ധി

Dശാരീരിക ചലനപര ബുദ്ധി

Answer:

C. ദൃശ്യ സ്ഥലപര ബുദ്ധി

Read Explanation:

ഹവാര്‍ഡ് ഗാര്‍ഡ്നര്‍ - ബഹുമുഖ ബുദ്ധി (Howard Gardner's Multiple  intelligence)

  • മനുഷ്യന്റെ ബുദ്ധിക്ക് ബഹുമുഖങ്ങള്‍ ഉണ്ടെന്ന് ഹവാര്‍ഡ് ഗാര്‍ഡ്നര്‍ സിദ്ധാന്തിച്ചു
  • 1983ൽ പ്രസിദ്ധീകരിച്ച ഫ്രെയിംസ് ഓഫ് മൈൻഡ് എന്ന പുസ്തകത്തിലാണ്  ബഹുമുഖ ബുദ്ധി സിദ്ധാന്തം  അദ്ദേഹം വിശദീകരിച്ചത്.
  • മസ്തിഷ്കത്തിന് കേടു പറ്റിയവര്‍പ്രതിഭാശാലികള്‍മന്ദബുദ്ധികള്‍ തുടങ്ങിയവരെ വളരെക്കാലം പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ നിഗമനങ്ങളിലെത്തിയത്.
  • ഒമ്പതുതരം ബുദ്ധികളെ കുറിച്ചാണ്  അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്ഇവ സ്വതന്ത്രമായും പരസ്പരബന്ധിതമായും പ്രവര്‍ത്തിക്കുന്നതിലൂടെയാണ് ഒരാളുടെ കഴിവുകള്‍ നിര്‍ണയിക്കപ്പെടുന്നത്.
  • 9  ബഹുമുഖ ബുദ്ധിയിൽ ഒന്നാണ് ദൃശ്യ സ്ഥലപര ബുദ്ധി. 
ദൃശ്യ-സ്ഥലപര ബുദ്ധി
  • വിവിധ രൂപങ്ങള്‍ നിര്‍മിക്കാനും ത്രിമാനരൂപങ്ങള്‍ ഉള്‍ക്കൊള്ളാനും ദിക്കുകള്‍ തിരിച്ചറിയാനും മറ്റും സഹായിക്കുന്ന ബുദ്ധി
  • ചിത്രം വരയ്ക്കല്‍മാപ്പുകള്‍ തയ്യാറാക്കല്‍രൂപങ്ങള്‍ നിര്‍മിക്കല്‍നിറം നല്‍കല്‍കൊളാഷുകള്‍ തയ്യാറാക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തണം
  • വസ്തുക്കളുടെ സ്ഥാനം നിർണയിക്കുക , വസ്തുവിൻ്റെ  അസാന്നിധ്യത്തിലും അതിൻറെ സവിശേഷത മനസ്സിലാക്കാൻ കഴിയുന്നു.

Related Questions:

"പ്രകൃതിബന്ധിത ബുദ്ധിശക്തി" ഏത് ഗ്രന്ഥത്തിലാണ് ഹൊവാർഡ് ഗാർഡ്നർ അവതരിപ്പിച്ചത് ?
Which of the following is not the theory of intelligence

താഴെ തന്നിരിക്കുന്നവയിൽ വ്യക്തിശോധകങ്ങൾക്ക് ഉദാഹരണമല്ലാത്തത് ഏത് ?

  1. സ്റ്റാൻഫോർഡ്-ബിനറ്റ് ബുദ്ധി ശോധകം
  2. വെഷ്ലർ - ബെല്ലെവ്യു ബുദ്ധിശോധകം
  3. പിട്ഗോൺസ് നോൺ വെർബൽ ശോധകം
    മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുന്നതിനും സഹായിക്കുന്നത് ഏതുതരം ബുദ്ധിയാണ് ?
    സംഘഘടക സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് ?