App Logo

No.1 PSC Learning App

1M+ Downloads

വാതകങ്ങൾ ജലതന്മാത്രകൾ എന്നിവയ്ക്കുപുറമേ പൊടിപടലങ്ങളും അന്തരീക്ഷത്തിന്റെ ഭാഗമാണ് ഏതൊക്കെ മാർഗ്ഗങ്ങളിലൂടെയാണ് മുഖ്യമായും പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ എത്തിച്ചേരുന്നത് ?

  1. കാറ്റിലൂടെ ഭൂമിയിൽനിന്ന് ഉയർത്തപ്പെടുന്നവ
  2. അഗ്നിപർവ്വതങ്ങളിൽലൂടെ പുറത്തുവരുന്നവ
  3. ഉൽക്കകൾ കത്തുന്നതിലൂടെ ഉണ്ടാകുന്ന ചാരം

    Aii, iii എന്നിവ

    Bi, iii എന്നിവ

    Cഇവയൊന്നുമല്ല

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    പൊടിപടലങ്ങൾ

    • വാതകങ്ങൾ, ജലതന്മാത്രൾ എന്നിവയ്ക്ക് പുറമേ പൊടിപടലങ്ങളും അന്തരീക്ഷത്തിന്റെ ഭാഗമാണ്. 
    • കടലുപ്പ്, ചാരം, പൂമ്പൊടി ,ഉൽക്കാശകലങ്ങൾ, നേർത്ത മൺതരികൾ തുടങ്ങി ചെറിയ ഖര പദാർത്ഥങ്ങളാണ് പൊടിപടലങ്ങളുടെ സ്രോതസ്സുകൾ.
    • കാറ്റിലൂടെ ഭൂമിയിൽനിന്ന് ഉയർത്തപെട്ടും,അഗ്നിപർവ്വതങ്ങളിലൂടെ പുറത്തുവന്നും,ഉൽക്കകൾ കത്തുന്ന ചാരമായും പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ എത്തിച്ചേരുന്നു.
    • പൊടിപടലങ്ങൾ സാധാരണയായി കണ്ടുവരുന്നത് അന്തരീക്ഷത്തിന്റെ ഭൗമോപരിതലത്തോടടുത്ത ഭാഗങ്ങളിലാണ്.
    • താപസംവഹന പ്രക്രിയയിലൂടെയാണ്  പൊടിപടലങ്ങൾ ഉയരങ്ങളിൽ എത്തുന്നുത്.
    • ഉപോഷ്ണ മേഖല പ്രദേശങ്ങളിലും,മിതോഷ്ണ മേഖല പ്രദേശങ്ങളിലും വീശുന്ന വരണ്ട കാറ്റുമൂലം ഈ പ്രദേശങ്ങളിലെ അന്തരീക്ഷത്തിൽ ഭൂമധ്യരേഖ പ്രദേശങ്ങളെ അപേക്ഷിച്ച് പൊടിപടലങ്ങൾ കൂടുതലായി കാണപ്പെടുന്നു

    Related Questions:

    ആസ്ബറ്റോസ് എന്ന ധാതു പ്രകടിപ്പിക്കുന്ന തിളക്കം ഇവയിൽ ഏതാണ്?

    Q. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക:

    1. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ പൊതുവേ, ഋതുഭേദങ്ങൾ പ്രകടമായി അനുഭവപ്പെടാത്തതിന് കാരണം, വർഷം മുഴുവൻ, ഉയർന്ന തോതിൽ സൂര്യപ്രകാശം ലഭിക്കാത്തതിനാലാണ്.
    2. രാത്രിയും പകലും തമ്മിലുള്ള ദൈർഘ്യ വ്യത്യാസം കൂടുതലായി അനുഭവപ്പെടുന്ന ദിനങ്ങൾ, അറിയപ്പെടുന്നത് ‘ഉത്തര അയനാന്തം’ എന്നാണ്.
    3. ദക്ഷിണ ഗോളത്തിൽ, ഏറ്റവും ഹ്രസ്വമായ രാത്രി അനുഭവപ്പെടുന്നത്, ഡിസംബർ 22നാണ്.
    4. മാർച്ച് മുതൽ സെപ്റ്റംബർ വരെയുള്ള 6 മാസക്കാലം, സൂര്യൻ ഉത്തരാർദ്ധ ഗോളത്തിൽ ആയതിനാൽ, ഈ കാലയളവിൽ ഉത്തരധ്രുവ പ്രദേശങ്ങളിൽ 6 മാസക്കാലം തുടർച്ചയായി പകലായിരിക്കും.
      Which of the following soil have the attributes of cracks and shrinks in dry condition?
      അരിസ്റ്റാർക്കസ് ഗർത്തം കാണപ്പെടുന്നത് എവിടെ ?
      മസ്കവൈറ്റ് എന്ന ധാതു പ്രകടിപ്പിക്കുന്ന തിളക്കം ഇവയിൽ ഏതാണ് ?