Challenger App

No.1 PSC Learning App

1M+ Downloads
BNS പ്രകാരം എത്ര വഴികളിലൂടെ ഒരു വ്യക്തി വീട്ടിലേക്കോ അതിന്റെ ഏതെങ്കിലും ഭാഗത്തേക്കോ പ്രവേശിക്കുകയോ പുറത്ത് കടക്കുകയോ ചെയ്താൽ അയാൾ ഭവനഭേദന കുറ്റക്കാരനാണ് എന്ന് പറയും ?

A5 വഴികളിലൂടെ

B6 വഴികളിലൂടെ

C4 വഴികളിലൂടെ

D3 വഴികളിലൂടെ

Answer:

B. 6 വഴികളിലൂടെ

Read Explanation:

താഴെപ്പറയുന്ന 6 വഴികളിൽ ഏതെങ്കിലും വഴിയിലൂടെ ഒരു വ്യക്തി വീട്ടിലേക്കോ അതിന്റെ ഏതെങ്കിലും ഭാഗത്തേക്കോ പ്രവേശിക്കുകയോ പുറത്ത് കടക്കുകയോ ചെയ്താൽ അയാൾ ഭവനഭേദന കുറ്റക്കാരനാണ്

  1. വീട്ടിൽ അതിക്രമിച്ചു കടക്കാൻ വേണ്ടി അയാൾ സ്വയം നിർമ്മിച്ചതോ ഏതെങ്കിലും പ്രേരകൻ നിർമ്മിച്ചതോ ആയ വഴിയിലൂടെ പ്രവേശിക്കുകയോ പുറത്ത് കടക്കുകയോ ചെയ്താൽ

  2. മനുഷ്യരുടെ പ്രവേശനത്തിന് ഉദ്ദേശിച്ചിട്ടില്ലാത്ത ഏതെങ്കിലും വഴിയിൽ കൂടിയോ, മതിലിൻ മേലോ കെട്ടിടത്തിൻമേലോ ഏണി വച്ചോ കയറി പോയാൽ

  3. വീടിന്റെ ഉടമസ്ഥൻ ഉദ്ദേശിച്ചിട്ടില്ലാത്ത മാർഗ്ഗത്തിലൂടെ ഒരു വഴി തുറക്കുകയാണെങ്കിൽ

  4. വീട്ടിൽ അതിക്രമിച്ച് പ്രവേശിച്ച ശേഷം വീട്ടിൽ കയറുന്നതിനോ പുറത്ത് കടക്കുന്നതിനോ വേണ്ടി ഏതെങ്കിലും പൂട്ട് തുറന്നാൽ

  5. വീട്ടിൽ പ്രവേശിക്കുമ്പോഴോ പുറത്തുപോകുമ്പോഴോ ക്രിമിനൽ ബലപ്രയോഗം നടത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ

  6. വീട്ടിൽ പ്രവേശിക്കുന്നതിനോ പുറത്ത് കടക്കുന്നതിനോ മുൻപ് ഉറപ്പിച്ച വഴി അഴിച്ചു മാറ്റുകയാണെങ്കിൽ


Related Questions:

താഴെപറയുന്നതിൽ BNS ന്റെ പ്രത്യേകതകൾ ഏതെല്ലാം ?

  1. കുറ്റകൃത്യങ്ങൾ ലിംഗ നിഷ്പക്ഷമാക്കി
  2. സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം വിപുലീകരിച്ചു
  3. കോടതി അസാധുവാക്കിയ കുറ്റങ്ങൾ നീക്കം ചെയ്തു
  4. നിരവധി കുറ്റകൃത്യങ്ങൾക്ക് പിഴ കുറച്ചു
    ആൾക്കൂട്ട ആക്രമണ (Mob lynching)ത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    മതം, വംശം, ജന്മസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുകയും ഐക്യത്തിന്റെ നിലനിൽപ്പിന് ഭംഗം വരുത്തുകയും ചെയ്യുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    അടിമകളുടെ പതിവ് ഇടപാടിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    തട്ടിക്കൊണ്ടുപോകലിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?