Challenger App

No.1 PSC Learning App

1M+ Downloads
BNS ലെ സെക്ഷൻ 94 പ്രകാരം ലഭിക്കുന്ന ശിക്ഷ എന്ത് ?

A10 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ

B20 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ

C2 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ

D4 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ

Answer:

C. 2 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ

Read Explanation:

സെക്ഷൻ 94

  • ഒരു കുട്ടിയുടെ മൃതദേഹം രഹസ്യമായി മറവു ചെയ്തുകൊണ്ട് ആ കുട്ടിയുടെ ജനനം മനപ്പൂർവ്വം മറച്ചു വച്ചാൽ / മറച്ചുവക്കാൻ ശ്രമിച്ചാൽ

  • 2 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ


Related Questions:

BNS സെക്ഷൻ 35 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ശരീരത്തിന്റെയും സ്വത്തിന്റെയും സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം.
  2. കുറ്റകൃത്യങ്ങളിൽ നിന്ന് സ്വന്തം ശരീരത്തെയും, മറ്റേതെങ്കിലും വ്യക്തിയുടെ ശരീരത്തെയും സംരക്ഷിക്കാനുള്ള അവകാശം
  3. മോഷണം, കവർച്ച എന്നീ ശ്രമങ്ങളിൽ നിന്ന് സ്വന്തം അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിയുടെ ജംഗമമോ, സ്ഥാവരമോ ആയ സ്വത്ത്.

    ഒരു സംഘടിത കുറ്റകൃത്യത്തിൽ അംഗമായ ഏതൊരു വ്യക്തിക്കും BNS പ്രകാരം ലഭിക്കുന്ന ശിക്ഷ താഴെപ്പറയുന്നതിൽ ഏതാണ് ?

    1. 5 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ ശിക്ഷ, 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയും
    2. 5 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ ശിക്ഷ, 10 ലക്ഷം രൂപയിൽ കുറയാത്ത പിഴയും
    3. 10 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ ശിക്ഷ, 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയും
      മരണം സംഭവിക്കണമെന്ന ഉദ്ദേശമില്ലാതെ ഒരാളുടെ ഗുണത്തിനു വേണ്ടി അയാളുടെ സമ്മതപ്രകാരം ചെയ്യുന്ന പ്രവൃത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

      കുറ്റകൃത്യത്തിന്റെ വരുമാനം സൂക്ഷിക്കുന്നതിനുള്ള ശിക്ഷ BNS പ്രകാരം താഴെപറയുന്നതിൽ ഏതാണ് ?

      1. ഒരു സംഘടിത കുറ്റകൃത്യത്തിൽ നിന്ന് ലഭിച്ച സ്വത്ത് കൈവശം വെച്ചിട്ടുണ്ടെങ്കിൽ, 3 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം വരെ നീളാവുന്നതുമായ തടവും, 2 ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കും
      2. ഒരു സംഘടിത കുറ്റകൃത്യത്തിൽ നിന്ന് ലഭിച്ച സ്വത്ത് കൈവശം വെച്ചിട്ടുണ്ടെങ്കിൽ, 3 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം വരെ നീളാവുന്നതുമായ തടവും, 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കും
      3. ഒരു സംഘടിത കുറ്റകൃത്യത്തിൽ നിന്ന് ലഭിച്ച സ്വത്ത് കൈവശം വെച്ചിട്ടുണ്ടെങ്കിൽ, 10 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം വരെ നീളാവുന്നതുമായ തടവും, 2 ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കും

        BNS സെക്ഷൻ 38 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

        1. മരണത്തിന് കാരണമാകുന്ന ആക്രമണം ,ഗുരുതരമായ മുറിവേൽപ്പിക്കുക, ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗികാസക്തി, തട്ടിക്കൊണ്ടുപോകൽ, ആസിഡ് ഒഴിക്കൽ തുടങ്ങിയ പ്രത്യേക വിഭാഗങ്ങളിൽ പെടുന്ന കുറ്റകൃത്യം ആണെങ്കിൽ, ആക്രമിക്ക് മരണമോ, ദോഷമോ വരുത്തുന്നത് ഉൾപ്പെടെ, ശരീരത്തെ വ്യക്തിപരമായി പ്രതിരോധിക്കാനുള്ള അവകാശം.
        2. ശരീരത്തിന്റെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം, ആക്രമിയുടെ മരണത്തിന് കാരണം ആകാൻ അനുവദിക്കുന്നില്ല.