Challenger App

No.1 PSC Learning App

1M+ Downloads

BNS സെക്ഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. സെക്ഷൻ 324 (4) - 20,000 രൂപയോ അതിൽ കൂടുതലോ എന്നാൽ ഒരു ലക്ഷം രൂപയിൽ താഴെയോ നഷ്ടം ഉണ്ടാക്കുന്ന ഏതൊരാൾക്കും - 2 വർഷം വരെയാകാവുന്ന തടവ് ശിക്ഷയോ, പിഴയോ, രണ്ടും കൂടിയോ ലഭിക്കും
  2. സെക്ഷൻ 324 (5) - 1 ലക്ഷം രൂപയോ അതിൽ കൂടുതലോ നഷ്ടമോ നാശമോ ഉണ്ടാക്കുന്ന ഏതൊരാൾക്കും - 5 വർഷം വരെയാകാവുന്ന തടവോ, പിഴയോ, രണ്ടും കൂടിയോ ശിക്ഷ ലഭിക്കും
  3. സെക്ഷൻ 324 (6) - ഏതെങ്കിലും വ്യക്തിക്ക് മരണം വരുത്തുകയോ, മുറിവേൽപ്പിക്കുകയോ, മരണമോ ദേഹോപദ്രവമോ ഉണ്ടാകുമെന്നുള്ള ഭയമുളവാക്കുകയോ ചെയ്യാനുള്ള ഒരുക്കം കൂടിയശേഷം ദ്രോഹം ചെയ്യുന്ന ഏതൊരാൾക്കും - 5 വർഷം വരെയാകാവുന്ന തടവും പിഴയും ലഭിക്കും

    Aഇവയൊന്നുമല്ല

    B3 മാത്രം ശരി

    Cഎല്ലാം ശരി

    D2 മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    • സെക്ഷൻ 324 (4) - 20,000 രൂപയോ അതിൽ കൂടുതലോ എന്നാൽ ഒരു ലക്ഷം രൂപയിൽ താഴെയോ നഷ്ടം ഉണ്ടാക്കുന്ന ഏതൊരാൾക്കും - 2 വർഷം വരെയാകാവുന്ന തടവ് ശിക്ഷയോ, പിഴയോ, രണ്ടും കൂടിയോ ലഭിക്കും

    • സെക്ഷൻ 324 (5) - 1 ലക്ഷം രൂപയോ അതിൽ കൂടുതലോ നഷ്ടമോ നാശമോ ഉണ്ടാക്കുന്ന ഏതൊരാൾക്കും - 5 വർഷം വരെയാകാവുന്ന തടവോ, പിഴയോ, രണ്ടും കൂടിയോ ശിക്ഷ ലഭിക്കും

    • സെക്ഷൻ 324 (6) - ഏതെങ്കിലും വ്യക്തിക്ക് മരണം വരുത്തുകയോ, മുറിവേൽപ്പിക്കുകയോ, മരണമോ ദേഹോപദ്രവമോ ഉണ്ടാകുമെന്നുള്ള ഭയമുളവാക്കുകയോ ചെയ്യാനുള്ള ഒരുക്കം കൂടിയശേഷം ദ്രോഹം ചെയ്യുന്ന ഏതൊരാൾക്കും - 5 വർഷം വരെയാകാവുന്ന തടവും പിഴയും ലഭിക്കും


    Related Questions:

    പോലീസ് കസ്റ്റഡിലെ പ്രതി കുറ്റസമ്മതം നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

    താഴെ പറയുന്നവയിൽ BNS സെക്ഷൻ 143 (3) പ്രകാരമുള്ള മനുഷ്യക്കടത്തിന്റെ ശിക്ഷ എന്ത് ?

    1. ഒന്നിലധികം വ്യക്തികളെ വ്യാപാരം ചെയ്യുന്നുണ്ടെങ്കിൽ 10 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകുന്ന കഠിന തടവിനും പിഴയ്ക്കും അർഹനാണ്
    2. ഒന്നിലധികം വ്യക്തികളെ വ്യാപാരം ചെയ്യുന്നുണ്ടെങ്കിൽ 20 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകുന്ന കഠിന തടവിനും പിഴയ്ക്കും അർഹനാണ്
    3. ഒന്നിലധികം വ്യക്തികളെ വ്യാപാരം ചെയ്യുന്നുണ്ടെങ്കിൽ 15 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകുന്ന കഠിന തടവിനും പിഴയ്ക്കും അർഹനാണ്
    4. ഒന്നിലധികം വ്യക്തികളെ വ്യാപാരം ചെയ്യുന്നുണ്ടെങ്കിൽ 5 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകുന്ന കഠിന തടവിനും പിഴയ്ക്കും അർഹനാണ്
      സ്ത്രീകളുടെ മാന്യതയ്ക്ക് ഭംഗം വരുത്തുക എന്ന ഉദ്ദേശത്തോടെ അവളുടെ നേരെ ആക്രമണം / ക്രിമിനൽ പ്രയോഗം എന്നിവ വിശദീകരിക്കുന്ന BNS ലെ സെക്ഷൻ ഏത് ?

      താഴെ പറയുന്നവയിൽ BNS സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

      1. സെക്ഷൻ 326 (f) - കാർഷികോല്പന്നങ്ങൾ ഉൾപ്പെടെയുള്ള ഏതെങ്കിലും വസ്തുവകകൾക്ക് നാശനഷ്ടം ഉണ്ടാക്കാൻ ഉദ്ദേശിച്ചത് തീയിടുകയോ ഏതെങ്കിലും സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും ശിക്ഷ - 7 വർഷം വരെയാകാവുന്ന തടവും പിഴയും
      2. സെക്ഷൻ 326 (g) - ആരാധനസ്ഥലമായോ, മനുഷ്യവാസസ്ഥലമായോ, സ്വത്ത് സൂക്ഷിക്കുന്നതിനുള്ള സ്ഥലമായോ ഉപയോഗിക്കുന്ന ഏതെങ്കിലും കെട്ടിടം തീയാലോ ഏതെങ്കിലും സ്ഫോടക വസ്തുവാലോ നശിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ദ്രോഹം ചെയ്യുന്ന ഏതൊരാൾക്കും ശിക്ഷ - 10 വരെയാകാവുന്ന തടവും പിഴയും

        താഴെ പറയുന്നവയിൽ BNS സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

        1. സെക്ഷൻ : 310(1) - കവർച്ച നടത്തുന്ന സ്ഥലത്തെ ഏതെങ്കിലും വ്യക്തി, കവർച്ചയെ സഹായിക്കുന്നുവെങ്കിൽ, ആ വ്യക്തിയേയും, കൂട്ടായ്മ കവർച്ചയുടെ കുറ്റവാളിയായി കരുതാം.
        2. സെക്ഷൻ : 310(3) - കൂട്ടായ്മ കവർച്ച നടത്തുന്നതിനിടയിൽ അവരിലൊരാൾ ഒരു കൊലപാതകം നടത്തുന്നുവെങ്കിൽ, ആ കവർച്ചയിൽ ഉൾപ്പെട്ട എല്ലാ വ്യക്തികൾക്കും മരണ ശിക്ഷയോ, ജീവപര്യന്തം തടവോ, 10 വർഷം വരെ ആകാവുന്ന കഠിന തടവോ, കൂടാതെ പിഴശിക്ഷയും ലഭിക്കാവുന്നതാണ്.
        3. സെക്ഷൻ : 310(4) - കൂട്ടായ്മ കവർച്ചയ്ക്ക് തയ്യാറെടുക്കുന്ന ഏതൊരു വ്യക്തിയും, 10 വർഷം വരെ ആകാവുന്ന കഠിന തടവിനും, പിഴ ശിക്ഷയ്ക്കും അർഹനാണ്.